ഹൃദയരാഗം 19
Author : അച്ചു ശിവ | Previous Part
അവളുടെ ചുണ്ടിലും കഴുത്തിലുമെല്ലാം വെള്ള തുള്ളികൾ പറ്റി പിടിച്ചു ഇരിക്കുന്നു ….നനഞ്ഞ കുഞ്ഞു മുടിയിഴകൾ മുഖത്തും തോളിലുമൊക്കെ അങ്ങിങ്ങായി പറ്റി പിടിച്ചിട്ടുണ്ട് …തണുത്തിട്ടെന്ന പോലെ അവളുടെ അധരങ്ങൾ വിറ കൊണ്ടു …വെണ്ണക്കൽ ശില്പം പോലെ തന്റെ മുന്നിൽ നിൽക്കുന്ന വാസുകിയുടെ സൗന്ദര്യത്തിലും മേനിയഴകിലും ലയിച്ചു പോയ വിനയ് എല്ലാം മറന്നു അവളെ തന്നെ നോക്കി നിന്നു .
==================================
വാസുകി എന്ത് ചെയ്യണമെന്ന് അറിയാതെ അതേ നിൽപ്പ് നിന്നു ..അവളറിയാതെ തന്നെ അവളുടെ തല താഴ്ന്നു പോയി ..വിനയ്ടെ കണ്ണുകൾ അവളുടെ ശരീരമാകെ ഓടി നടന്നു …ഒരു നിമിഷം അയാൾ തന്നേ തന്നെ മറന്നു നിന്നു …വാസുകി പതിയെ തല ഉയർത്തി അയാളെ നോക്കി …നാണം കൊണ്ടു പിടയ്ക്കുന്ന അവളുടെ കണ്ണുകളിൽ അയാളുടെ മിഴികൾ ഉടക്കി ..വേഗം അയാൾ തന്റെ കണ്ണുകൾ പിൻവലിച്ചു …മാറിന് കുറുകെ വെച്ചിരിക്കുന്ന അവളുടെ കൈകളിലേക്ക് അയാളുടെ നോട്ടം ചെന്നു നിന്നു …താൻ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന ബോധം അപ്പോഴാണ് അയാൾക്ക് ഉണ്ടായത് …പെട്ടന്ന് തന്നെ വിനയ് അവൾക്കു പുറം തിരിഞ്ഞു നിന്നു ..
വിനയ്ടെ പ്രവൃത്തി കണ്ട വാസുകിയുടെ മുഖത്ത് അത് വരെ നിറഞ്ഞു നിന്നിരുന്ന നാണം എന്ന വികാരം മാറി ദേഷ്യവും നിരാശയും സ്ഥാനം പിടിച്ചു …അവൾ മാറിന് കുറുകെയായി വെച്ചിരുന്ന കൈകൾ ദേഷ്യത്തോടെ എടുത്ത് മാറ്റി …
“അല്ല ഞാൻ ആരാ ?ഇങ്ങേരുടെ ഭാര്യ അല്ലേ ?ഈ മനുഷ്യൻ എന്നെ മാന്യമായിട്ട് താലി കെട്ടി കൊണ്ടു വന്നതല്ലേ ഇങ്ങോട്ട് ..
എന്നിട്ട് അങ്ങേരു പുറം തിരിഞ്ഞു നിൽക്കുന്നു “…വാസു ദേഷ്യം കൊണ്ടു പല്ല് കടിച്ചു .
സ്വന്തം ഭാര്യ കുളി കഴിഞ്ഞു വരുന്ന കാഴ്ച്ച കണ്ടു പുറം തിരിഞ്ഞു നിൽക്കുന്ന ലോകത്തിലെ ആദ്യത്തെ ഭർത്താവ് ..അവള് ചുണ്ട് കോട്ടി കൊണ്ടു മനസ്സിൽ പറഞ്ഞു ..അല്ല ഞാൻ എന്താ അത്രയ്ക്ക് കാണാൻ കൊള്ളാത്ത വസ്തു വെല്ലതും ആണോ? …
ഡീ …നീ ..നീയെന്താ ഇവിടെ ? ഇതിനൊന്നും നിന്റെ റൂമിൽ സൗകര്യമില്ലേ ? അവളുടെ ചിന്തകളെ ഭേദിച്ച് കൊണ്ടു വിനയുടെ ശബ്ദം ആ റൂമിൽ നിറഞ്ഞു …
ആ..അവിടെ ബാത്‌റൂമിൽ ചൂട് വെള്ളം വരുന്നില്ല അപ്പൊ ഇവിടെ വന്നു കുളിയ്ക്കാമെന്നു കരുതി …അവൾ ഒരു ഒഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു ….
ഓ ,തമ്പുരാട്ടി ചൂട് വെള്ളത്തിലെ കുളിക്കൂ …അല്ലേ ? അതും എന്റെ റൂമിൽ തന്നെ ..നിനക്ക് താഴെ പൊയ്ക്കൂടാരുന്നോ …
നിങ്ങടെ റൂം എന്ന് എഴുതി വെച്ചിട്ടൊന്നുമില്ലല്ലോ …അതുമല്ല ഞാനിവിടെ വലിഞ്ഞു കേറി വന്നതൊന്നുമല്ല …എന്റെ ഭർത്താവിന്റെ റൂമിൽ കേറാൻ എനിക്ക് ആരുടേം അനുവാദം ഒന്നും വേണ്ട …അവളും വിട്ടു കൊടുത്തില്ല …
Achoocche ????
ഹൃദ്യമീ ഹൃദയരാഗം…??
ഓരോ വരിക്കും തരാൻ കഴിയുന്ന വല്ലാത്ത. ജാതി ഫീൽ ഉണ്ട്
വായന തുടങ്ങിയാൽ അടർന്നു പോവാൻ കഴിയാത്ത പോലെ അങ്ങനെ ഒട്ടിച്ചു പിടിക്കുന്ന. ഒരു
ശിവ മാജിക്…..
Vinay നെ സമ്മതിക്കണം
പിടിച്ചു നിക്കണുണ്ടല്ലോ….വെറുതെ മല്ലു പിടിച്ചു ലാസ്റ്റ് വസൂടെ മുന്നിൽ തോക്കും…ഇയ്യാൾ നന്നാവൂല്ലാ….
അമ്മേ വാസൂ ഒരു ബാഡ് ഗേൾ ആണ്..??????
ആദ്യവൊക്കെ ഇതിനെ എടുത്ത് കിണറ്റിൽ ഇടാൻ എനിക്കും തോന്നിയിരുന്നു…..അമ്മാരി കൂറ സ്വഭാവം ആരുന്നല്ലോ…
എന്നാലിപ്പോ വല്ലാണ്ട് ഇഷ്ടം തോന്നുന്നു….
വിനയ് എന്തേലും പറയുമ്പോ ഉള്ള വസൂടെ ആ വർത്താനം ഉണ്ടല്ലോ അതാണ് എനിക്ക് ഏറ്റോം ഇഷ്ടം…
വന്നു വന്നിപ്പോ ഇതൊരിക്കലും തീരല്ലേ എന്നാണ് പ്രാർത്ഥന….
രണ്ടു പേരും ഒന്നാവുമ്പോ പറയാൻ ഒരുപാടൊരുപാട് കാര്യങ്ങൾ ഉണ്ടല്ലോ…വിനയടെ പാസ്റ് അറിയാൻ ഞാനും കാത്തിരിക്കുന്നു.
ഇനി വാസു എന്തേയും…
എങ്ങനെ കോളേജിൽ കൊണ്ട് പോകും വിനയനെ…
ഉഫ് എന്തേലും ഉടായിപ്പ് ഒപ്പിക്കും എന്നുറപ്പാ…..
വിനയ് വാസൂനെ എത്രയൊക്കെ തള്ളി പറഞ്ഞാലും അവന്റെ ഉള്ളിന്റെ ഉള്ളിൽ. വാസൂനോട് സ്നേഹം ഉണ്ട് അതുറപ്പാ….അല്ലേൽ പിന്നെ. വീണ്ടും വീണ്ടും ഇങ്ങനെ പറഞ്ഞോണ്ട് ഇരിക്കില്ലല്ലോ…
പെണ്ണ് തുനിഞ്ഞിറങ്ങിയ സ്ഥിതിക്ക്. ഇനി വിനയ് മസിലു പിടിച്ചിട്ട് കാര്യം ഉണ്ടാവും എന്ന് തോന്നുന്നില്ല…
ഒത്തിരി നന്ദി
അതിലേറെ സ്നേഹം….
കത്തിരിക്കുന്നു. വാസൂടെ പരീക്ഷണങ്ങൾക്കായി….
എന്ന്…
ഉണ്ണി
?
?
??
???
????
????,?
ഉണ്ണിക്കുട്ടാ ???thank you so much da muthe ❤️❤️❤️…..
വാസുനേ ഇഷ്ടമാണെന്ന് കരുതി വിനയ് സർനേ തള്ളി പറയരുത് ചെങ്ങായി….. അങ്ങേര് പാവമല്ലേ സൂർത്തേ… കുറച്ചു മസിലു പിടുത്തം ഉണ്ടന്നെ ഉള്ളൂ… അത് നമ്മുടെ കൊച്ചു ശരിയാക്കിക്കോളും…
പറയാൻ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഉണ്ട്… വരും ഭാഗങ്ങളിൽ അതൊക്കെ ഉണ്ടാവും….
മനസ്സ് നിറയ്ക്കുന്ന വാക്കുകൾ സമ്മാനിച്ചതിന് ഒരുപാട് ഒരുപാട് സന്തോഷം… സ്നേഹം മാത്രം… …
സ്നേഹം ഒരു രണ്ടു മൂന്ന് ലോഡ് ???❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️?????????????????????????
സ്നേഹം ❤️
നന്നായിട്ടുണ്ട് വളരെ മനോഹരമായി ആണ് കഥ എഴുതുന്നത് പിറന്നാള്‍ ദിനത്തിന് മുമ്പ് വിനയ് വാസുകിയെ മനസ്സില്‍ ആകുമോ എന്ന് അറിയാൻ കാത്തിരിക്കാം.
വളരെ വളരെ സന്തോഷം kuttu
സ്നേഹം ❤️
അച്ചു ശിവ ❤❤❤
വീണ്ടും മനസിനെ കുളിരണിയ്ക്കുന്ന മറ്റൊരുഭാഗം അതും അധികം താമസിക്കാതെ തന്നതിന് ഒത്തിരി നന്ദി. ഒരു പാട് പ്രണയ കഥകൾ ഇവിടെയും മറ്റും പലതവണ വായിച്ചിട്ടുണ്ടെങ്കിലും പ്രണയകഥക്ക് ഇത്രയും ഫീൽ തരാൻ കഴിയുമെന്ന് ഇന്നാണ്,ഈ ഭാഗം വായിച്ചതിന് ശേഷമാണ് മനസിലായത്…വായിച്ചു കോരിത്തരിച്ചുപോയി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞുപോകും…പറയാൻ വാക്കുകൾ ഇല്ല!
മറ്റു എഴുത്തുകാരിൽ നിന്നും താങ്കളെ വത്യസ്തൻ ആക്കുന്ന ഒരു ഘടകം താങ്കളുടെ ഈ പ്രസന്റെഷൻ തന്നെ ആണ്…തുടകത്തിലെ വരി മുതൽ തുടരും എന്നത് വരെ കഥയിൽ വായനക്കാരനെ എൻഗേജ് ആക്കുവാൻ താങ്കളുടെ ഓരോ വാക്കുകൾക്കും ഉള്ള കഴിവ് അത് അസാധ്യമാണ്.നായികയുടെ പോയിന്റ് ഓഫ് വ്യൂ കഥകളിൽ അങ്ങിനെ ഒരു അത്ഭുതം അധികമാർക്കും സാധിച്ചിട്ടില്ല ഇന്നുവരെ…ഒരു കാര്യം തുറന്നു ചോദിച്ചോട്ടെ ഈ അപരനാമത്തിൽ എഴുതുന്ന താങ്കൾ ഒരു പെൺകുട്ടി ആണോ എന്ന് പോലും ചിലപ്പോൾ എനിക്ക് സംശയം തോന്നി പോകുന്നു…അല്ലാതെ ഒരു ആൺകുട്ടിക്ക് ഒരിക്കലും ഇത്രയും ഭംഗിയായി പെൺകുട്ടികളുടെ മനസ്സ് എഴുതിവക്കാൻ സാധിക്കുമോ?
ഇനിയും ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൾ മനോഹരമായി ഇനിയുള്ള ഭാഗങ്ങൾ എഴുതിത്തരുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു…
❤❤❤
_MENON KUTTY
മനസ്സ് നിറയ്ക്കുന്ന വാക്കുകൾ സമ്മാനിക്കുന്ന മേനോൻ കുട്ടി ബ്രോ… ♥️
വളരെ വളരെ നന്ദിയുണ്ട്…. ഈ സ്നേഹത്തിനും സപ്പോർട്ടിനും മറുപടി നൽകാനും വാക്കുകൾ പോരാതെ വരുന്നു… ഒരുപാട് സന്തോഷമുണ്ട്…
വാസുകി എന്ന കഥാപാത്രത്തെ പറ്റി ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്ന കാര്യങ്ങൾ മാത്രമാണ് എഴുതുന്നത്… അതിൽ കൂടുതലായി ഒന്നും തന്നെയില്ല… അത് ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം…
താങ്കളെപോലുള്ളവരുടെ നല്ല വാക്കുകളാണ് തൊട്ടടുത്ത ഭാഗങ്ങൾ നന്നായി എഴുതാനുള്ള കരുത്ത് പകരുന്നത്… തുടർന്നും ഈ സപ്പോർട്ട് പ്രതീക്ഷിക്കുന്നു ??
സ്നേഹം മാത്രം ❤️❤️
???
സ്നേഹം ❤️
READING MODE ON….
എവിടെയാ പഹയാ നീയ്….?????!!!
തിരക്കൊക്കെ ഒഴിഞ്ഞോ!!?
❤️?❤️?
കുറച്ചു തിരക്കുകളിൽ ആയി പോയി രാജൻ ?❤️….
???????
സൂപ്പർ
നമ്മുടെ കൊച്ച് തകർക്കുകയാണല്ലൊ
വിനയുടെ birthdayക്ക് അല്ലായിരുന്നൊ ദേഷ്യപ്പെട്ടത്
Thank you so much bro❤️❤️❤️
അതേ വിനയ്ടെ birthdaykku ആണ് ദേഷ്യപ്പെട്ടതു…my mistake… താങ്കളുടെ കമന്റ് കണ്ടപ്പോ ആണ് ശ്രെദ്ധിക്കുന്നത്.. sorry…. ???
സ്നേഹം മാത്രം ?
❤❤❤
❤️❤️❤️❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
സ്നേഹം ❤️
Polichutto ??
വളരെ നന്ദി ബ്രോ ?
സ്നേഹം ❤️
Super ❤❤❤❤❤❤❤
നന്നായിട്ടുണ്ട് bro
കാത്തുരിക്കുന്നു അടുത്ത പാർട്ട് വൈകാത്തെ
കിട്ടും എന്ന പ്രതീക്ഷയോടെ
സ്നേഹം ❤️
വൈകാതെ തരാം ബ്രോ ?
Thank you bro❤️❤️❤️
സ്‌നേഹം RICHU❤️❤️❤️
കൊള്ളാം അടിപൊളി
വാസു കൊണ്ടേ പോകു
പാവം എന്റെ വാസു ?
സ്നേഹം ❤️
evidarnnu polich
വളരെ സന്തോഷം ❤️
വാസു കലക്കി ഒരു രക്ഷയില്ലാരുന്നു.
ഇനി അറിയേണ്ടത് എന്താണ് വിനയ് വാസുനോട് ഇഷ്ടം കാണിക്കാതെ എന്ന്.
❤
വാസു കലക്കുമല്ലോ ??
സ്നേഹം ❤️
Super ??
സ്നേഹം ❤️
വാസൂട്ടി കലക്കിയല്ലോ…??
വാസൂട്ടിയുടെ ഈ സ്നേഹത്തിന്റെയും, കുറുമ്പിന്റെയും, കുസൃതിയുടേയും മുന്നില്‍ മസിലു പിടിച്ചു നില്‍ക്കുന്ന അവളുടെ വിനയേട്ടനെ സമ്മതിക്കണം..?? രണ്ടു പേര്‍ക്കും പരസ്പരം ഒരുപാട് ഒരുപാട് പറയാനും, അറിയാനും ഉണ്ടെന്ന് മനസ്സിലായി..രണ്ടു പേരുടെ ഉള്ളിലും നിറയെ സ്നേഹവും..?? ആ തിരിച്ചറിവുകൾക്കായും, അവരുടെ ജീവിതത്തിലെ പ്രണയസുരഭിലമായ നിമിഷങ്ങള്‍ക്കായും കാത്തിരിക്കുന്നു..??
മനോഹരമായ എഴുത്താണ്…വായിച്ചു തീരുന്നതു പോലും അറിയുന്നില്ല…ഏറ്റവും പ്രിയപ്പെട്ട കഥയാകാനുള്ള പ്രധാന കാരണവും അതുതന്നെ..വാസൂട്ടി എനിക്കേറ്റവും പ്രിയപ്പെട്ടതാണ്…അസാധ്യമായ ഫീൽ തരുന്ന അവളുടെ പ്രണയം..??
സ്നേഹം മാത്രം ❤❤
വാസൂട്ടി കലക്കാൻ പോകുന്നതേ ഉള്ളൂ മാഷേ ???….
വാസൂട്ടി ഇത്രയും പ്രിയപ്പെട്ടതാണെന്നു അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം… ☺️☺️☺️☺️
വിനയേട്ടനെ നമുക്ക് ശരിയാക്കാം ?
സ്നേഹത്തിനു സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി ?? സ്നേഹം മാത്രം dr❤️❤️
Onnum parayanilla. Next part katta waiting ??
സന്തോഷം ബ്രോ ?
???
?????
❤❤❤❤വാസു കൊറേ കഷ്ടപ്പെടും ????
പാവം ❤️
❤️
Super
സ്നേഹം ❤️
❤️
സ്നേഹം ❤️
Athikam late akkalle bro adutha bhagavum vegan I’d an nokane super ayittundu
അധികം വൈകാതെ തരാം ബ്രോ.
സ്നേഹം ❤️
സൂപ്പർ
First
വായിച്ചിട്ടു വരാം
സ്നേഹം ❤️