ഹൃദയരാഗം 19 [Achu Siva] 771

സ്വന്തം ഭാര്യ വീഴാൻ പോയപ്പോ ഒന്നു താങ്ങി പിടിച്ചു …എന്നിട്ട് അതിന്റെ പേരിൽ സോറിയും കൊണ്ടു വന്നിരിക്കുന്നു …അവൾ വിനയ് കേൾക്കാനെന്നോണം ചുണ്ട് കോട്ടി കൊണ്ടു  പറഞ്ഞു …

ഇത് കേട്ട വിനയ് …..അവളുടെ മുഖത്തേക്ക് നോക്കി വീണ്ടും ..

ഐ ആം സോറി വാസുകി ……

നിങ്ങളുടെ ഒരു സോറി …എനിക്കെങ്ങും വേണ്ട …അവൾ ദേഷ്യത്തോടെ വിനയ്ടെ അടുത്തേക്ക് വേഗത്തിൽ നടന്നു  വന്നു നിന്നു …

അതേ  ,എപ്പഴും പറയാൻ ഉള്ളത് തന്നെയേ എനിക്ക് പറയാനുള്ളു …ഞാൻ വിനയ് മേനോന്റെ ഭാര്യ ആണ്  ..ആ എന്നെ ആണ് നിങ്ങൾ താങ്ങി പിടിച്ചത് …നിങ്ങടെ മട്ടും മാതിരിയും ടെൻഷനും കണ്ടാൽ വേറെ ആരുടെയോ ഭാര്യ ആണ് മുന്നിൽ ഉള്ളതെന്ന് തോന്നുമല്ലോ ….

സോറി സോറി സോറി …സഹിക്കുന്നതിനു ഒരു പരിധി ഉണ്ട് …എന്നാ ഇതിനും കൂടി ചേർത്തങ്ങു സോറി പറഞ്ഞേക്ക് …ഇതും പറഞ്ഞു വാസുകി തന്റെ രണ്ടു കാലിലും ഉയർന്നു പൊങ്ങി വിനയ്ടെ കഴുത്തിൽ കൂടി അവളുടെ രണ്ടു കൈയും ചുറ്റി പിടിച്ചു …

വാസുകിയിൽ നിന്നും ഇങ്ങനെ ഒരു നീക്കം തീരെ പ്രതീക്ഷിക്കാതിരുന്ന വിനയ് പകച്ചു പോയി …അവൾ അയാളുടെ മുഖം അവളിലേക്ക് ശക്തിയായി വലിച്ചു അടുപ്പിച്ചു ..ഇന്നോളം  തന്റെ ഇടനെഞ്ചിൽ കരുതി വെച്ചിരുന്ന അയാളോടുള്ള സ്നേഹമെല്ലാം കൂടി ഒരു ചുംബനത്തിന്റെ രൂപത്തിൽ അവൾ അയാളുടെ  കവിളിലേക്ക് പകർന്നു നൽകി ….

====== ======== ======== ======= ===

അവളുടെ ശരീരത്തിന്റെ  മൃദുലതകൾ  അയാളുടെ നെഞ്ചിലമർന്നു ..അവളുടെ അധരങ്ങൾ സമ്മാനിച്ച നനുത്ത സ്പർശം അയാളുടെ മനസ്സിനെ പോലും  കുളിരണിയിച്ചു .

അവളുടെ പ്രവൃത്തിയിൽ വിനയ് തികച്ചും സ്തബ്ധനായി നിന്നു  യാതൊരു രീതിയിലും പ്രതികരിക്കാനാവാത്ത വിധത്തിൽ അയാൾ ഞെട്ടി തരിച്ചു പോയി …അതിന്റെ അമ്പരപ്പ് അയാളുടെ കണ്ണുകളിൽ പ്രതിഫലിച്ചു …വാസുകി അയാളുടെ കവിളിൽ ചുണ്ടുകൾ പതിപ്പിച്ചു കൊണ്ടു കുറച്ചു സമയം അതേ നിൽപ്പ് തന്നെ നിന്നു ….വിനയ് അത് യാന്ത്രികമായി ഏറ്റു വാങ്ങി   …

തന്റെ  മനസ്സ് നിറയുന്നത് വരെ അവൾ അയാളെ അമർത്തി ചുംബിച്ചു …പിന്നീട് പതിയെ അയാളിൽ നിന്നുള്ള പിടി വിട്ട് അകന്നു  മാറി നിന്നു  …ദിവസങ്ങളായി താൻ മനസ്സിൽ താലോലിച്ചിരുന്ന ആഗ്രഹം നിറവേറിയ അനുഭൂതിയിൽ ആയിരുന്നു വാസുകി അപ്പോൾ ….അവളുടെ സന്തോഷത്തിനു അതിരുകളില്ലായിരുന്നു ….

126 Comments

  1. നീലത്താമര

    ❣️

  2. ??

    1. സ്നേഹം ❤️❤️

  3. അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….

    1. Ekadesam kazhiyarayi…. adhikam late akilla??

  4. DoNa ❤MK LoVeR FoR EvEr❤

    Achootta 7 days ayi innu tharamo please……?

    1. Udane thanne tharam…..

  5. Machane enthayi

    1. എഴുതികൊണ്ടിരിക്കുന്നു ബ്രോ….

  6. ♨♨ അർജുനൻ പിള്ള ♨♨

    കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??

    1. സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️

  7. കൊള്ളാം അടിപൊളി

    1. വളരെ നന്ദി Dd❤️❤️❤️❤️?

  8. മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു

    1. നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??

      അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.

      സ്നേഹം മാത്രം ❤️❤️❤️❤️

  9. Super broo…!???

    Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???

    Waiting For The Next Part..!?

    ❤️❤️❤️❤️❤️

    1. Thank you so much bro???

      എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
      ഉറപ്പായിട്ടും ശരിയാകുമെന്നേ… ???

      നിറയെ സ്നേഹം ❤️❤️❤️❤️❤️

  10. Siva macha…
    Hope lu kodupokoode…
    Ithu ipo vinay sad akka..
    Vinay de manasile oru doubt ayi ninalum mathi vasu nte sneham…
    Vasu always rock’s..
    With love Ladu ?

    1. Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
      Thank you bro ❤️❤️❤️❤️❤️
      സ്നേഹം ??

  11. മല്ലു റീഡർ

    ???

    1. സ്നേഹം ❤️❤️❤️

Comments are closed.