അതുമല്ല രാത്രിയിലെ മടങ്ങി വരൂ എന്ന് മുഖത്ത് നോക്കി കള്ളം പറഞ്ഞിട്ട് ഇപ്പൊ ഇങ്ങോട്ടേക്ക് കയറി വരുമെന്ന് ഞാൻ അറിഞ്ഞോ …അവളെ വൈകിട്ട് കൂട്ടാൻ ചെല്ലാത്തതിന്റെ എല്ലാ അമർഷവും ആ വാക്കുകളിൽ നിറഞ്ഞു നിന്നു ..
വിനയ് മറുപടി പറയാതെ അതേ നിൽപ്പ് തന്നെ നിന്നു …
പിന്നെ ചൂടുവെള്ളത്തിന്റെ കാര്യം …ഞാൻ ഇന്ന് വൈകിട്ട് മഴ നനഞ്ഞ തിരികെ വന്നത് ..പുറത്ത് നല്ല തണുപ്പും .ശാരദാമ്മയാ പറഞ്ഞത് ചൂടുവെള്ളത്തിൽ കുളിച്ചാൽ മതിയെന്ന് …മഴ നനഞ്ഞു എനിക്ക് പനി പിടിച്ചാൽ നിങ്ങൾക്ക് തന്നെ അതിന്റെ ബിദ്ധിമുട്ട് …അയാളെ ചെറുതായി കളിയാക്കുന്ന രീതിയിൽ അവൾ അവസാന ഭാഗം പറഞ്ഞു നിർത്തി …
നിനക്ക് മഴ നനഞ്ഞു പനി വരുന്നേനു എനിക്കെന്തെടി ? .ചെറിയൊരു കലിപ്പോടെ അതും ചോദിച്ചു കൊണ്ടു അവൻ അവൾക്കു നേരെ തിരിഞ്ഞു …യാതൊരു ഭാവഭേദവുമില്ലാതെയുള്ള അവളുടെ നിൽപ്പ് കണ്ട വിനയ് അബദ്ധം പറ്റിയ പോലെ വീണ്ടും പുറം തിരിഞ്ഞു നിന്നു …
ഇങ്ങേരു കുറെ നേരമായല്ലോ നിന്നു തിരുവാതിര കളിക്കുന്നു …അത്രക്ക് ജാഡ കൊള്ളില്ലല്ലോ …വാസുകി വിനയ്ടെ അടുത്തേക്ക് നടന്നു ചെന്നു അയാളെ കടന്നു മുന്നിൽ വന്നു വിനയ്ക്ക് അഭിമുഖമായി നിന്നു .
തന്റെ തൊട്ടു മുന്നിലായി മുൻപ് കണ്ട നാണത്തിന്റെ ഭാവങ്ങൾ തെല്ലുമില്ലാതെ വന്നു നിൽക്കുന്ന വാസുകിയെ കണ്ടു വിനയ് ഒന്നു ഞെട്ടി …ആ തണുപ്പിലും അയാൾ ചെറുതായി വിയർത്തു …അവളുടെ ഭാവമാറ്റം അയാളുടെ മനസ്സിൽ പല ആശങ്കകളും ഉയർത്തി ..എങ്കിലും അതൊന്നും പുറത്തു കാട്ടാതെ എന്തെന്ന ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി ….
എനിക്ക് പനി വന്നാൽ നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലേ ? അവൾ വിനയ്ടെ മുഖത്തേക്ക് നോക്കി ഒരു കുറുമ്പോടെ ചോദിച്ചു ..
അയാൾ വീണ്ടും സംശയത്തോടെ അവളെ നോക്കി നിന്നു …
എങ്കിൽ ശരി ഇനി ചോദിച്ചു ബുദ്ധിമുട്ടിക്കണില്ല ,ഞാൻ തന്നെ പറഞ്ഞു തരാം ..
എനിക്ക് പനി വന്നാൽ എന്റെ കൂടെ രാത്രി മുഴുവൻ കിടന്നു ഉറങ്ങേണ്ടി വരും ..അതും ശരിക്കൊന്നു തിരിഞ്ഞോ മറിഞ്ഞോ കിടക്കാൻ പറ്റാത്ത അവസ്ഥയിൽ ..
പിന്നെ വിക്സ് പുരട്ടി തരണം ,നെറ്റിയിൽ തുണി നനച്ചിടണം,ഇടക്കിടക്ക് ഉണർന്നു ചൂടുണ്ടോ എന്ന് തൊട്ട് നോക്കണം അങ്ങനെ എന്തൊക്കെ കഴ്ട്ടപ്പാടുകളാ അല്ലേ വിനയേട്ടാ ? അവൾ കൈവിരലുകൾ ഒന്നൊന്നായി മടക്കി എണ്ണി എണ്ണി പറഞ്ഞു ..
അന്നത്തെ രാത്രി വാസുകിയ്ക്ക് പനി വന്നതും താൻ കൂടെ ഇരുന്നു ശുസ്രൂഷിച്ചതുമെല്ലാം മിന്നൽ വേഗത്തിൽ അയാളുടെ മനസ്സിലൂടെ കടന്നു പോയി …താൻ അന്ന് ചെയ്ത ഓരോ കാര്യങ്ങളും അവൾ അക്കമിട്ട് മുന്നിൽ നിരത്തിയിരിക്കുന്നു ..വാസുകി എല്ലാം അറിഞ്ഞിട്ടും ഉറക്കം നടിച്ചു കിടക്കുകയായിരുന്നോ …തന്നെ ഇഷ്ടമല്ലായിരുന്നെങ്കിൽ അവൾ എന്ത് കൊണ്ടു ഇതൊന്നും അപ്പോൾ എതിർത്തില്ല …വിനയ്ടെ മനസ്സ് ഒരായിരം ചോദ്യങ്ങൾ കൊണ്ടു കലങ്ങി മറിഞ്ഞു …
അവൾ എല്ലാം അറിഞ്ഞിരുന്നു എന്ന് മനസ്സിലാക്കിയ വിനയ്ടെ മുഖം വിളറി വെളുത്തു …ആ ചമ്മലിൽ നിന്നും കര കയറാൻ അവളുടെ നേരെ കയർക്കുക എന്ന സ്ഥിരം മാർഗം മാത്രമേ അപ്പോൾ അയാളുടെ മുന്നിൽ ഉണ്ടായിരുന്നുള്ളു …
❣️
??
സ്നേഹം ❤️❤️
അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….
Ekadesam kazhiyarayi…. adhikam late akilla??
Achootta 7 days ayi innu tharamo please……?
Udane thanne tharam…..
Machane enthayi
എഴുതികൊണ്ടിരിക്കുന്നു ബ്രോ….
കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??
സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം ❤️
കൊള്ളാം അടിപൊളി
വളരെ നന്ദി Dd❤️❤️❤️❤️?
മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??
അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.
സ്നേഹം മാത്രം ❤️❤️❤️❤️
Super broo…!???
Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???
Waiting For The Next Part..!?
❤️❤️❤️❤️❤️
Thank you so much bro???
എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
ഉറപ്പായിട്ടും ശരിയാകുമെന്നേ… ???
നിറയെ സ്നേഹം ❤️❤️❤️❤️❤️
Siva macha…
Hope lu kodupokoode…
Ithu ipo vinay sad akka..
Vinay de manasile oru doubt ayi ninalum mathi vasu nte sneham…
Vasu always rock’s..
With love Ladu ?
Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
Thank you bro ❤️❤️❤️❤️❤️
സ്നേഹം ??
???
സ്നേഹം ❤️❤️❤️