അതേ ,ഇപ്പോ തന്നെ ഒരുപാട് ലേറ്റ് ആയി ..ഞാൻ എടുത്ത് വെയ്ക്കാൻ പോവാ ..അങ്ങ് വന്നേച്ചാൽ മതി …അതും പറഞ്ഞു അവൾ ആ റിമോട്ട് അയാളുടെ കൈയിൽ തിരികെ വെച്ചു കൊടുത്തിട്ടു കിച്ചണിലേക്കു നടന്നു …
“ഹോ ഞാൻ ഡോറ കാണുമ്പോ ഒടുക്കത്തെ ഒരു കളിയാക്കല് ,അങ്ങേരുടെ ഒരു ന്യൂസ് കാണലു…അങ്ങനിപ്പോ കാണണ്ട “…അവൾ ചാടി തുള്ളി അകത്തേക്ക് പോയി ..
അവളുടെ പ്രവൃത്തി കണ്ട വിനയ് വായും പൊളിച്ചു അവിടെ തന്നെ ഇരുന്നു .
ഇതെന്തോന്ന് സാധനം ,ഇവളെ തന്നെയാണോ ഞാൻ കുറച്ചു മുൻപ് എന്റെ റൂമിൽ കണ്ടത് …ഇങ്ങനെ ഒക്കെ എങ്ങനെ സാധിക്കുന്നു …ഹോ സമ്മതിക്കണം …ആകെ ഞെട്ടി പണ്ടാരമടങ്ങിയ വിനയ് ഒന്നു തല കുടഞ്ഞു കൊണ്ടു കൈയിലെ റിമോട്ട് ടേബിളിൽ വെച്ചു എന്നിട്ട് എഴുനേറ്റ് ഡൈനിങ്ങ് ഹാളിലേക്ക് നടന്നു …
==== ===== ===== ======= ==== === === =
വിനയ് ഫുഡ് കഴിക്കാനായി ചെന്നിരുന്നു …വാസുകി കിച്ചണിൽ ആയിരുന്നു …അല്പം മുൻപത്തെ ഓർമയിൽ വിനയ്ടെ കൈ അയാളുടെ കവിളിലേക്ക് അറിയാതെ നീങ്ങി ..എന്തൊക്കെയോ ഓർമയിൽ തന്റെ കവിളിൽ കൈ കൊണ്ടു തഴുകി ..മുഖത്ത് ചെറിയൊരു പുഞ്ചിരിയും .വെളിയിലേക്ക് ഇറങ്ങി വന്ന വാസുകി ഈ കാഴ്ച കണ്ടു …അവളുടെ കണ്ണും മനസ്സും നിറഞ്ഞു …
അപ്പോ ആശാന് ചെറിയ ആട്ടം ഒക്കെ ഉണ്ട് അല്ലേ ?മതി ഇത് മതി ബാക്കി ഞാൻ ഏറ്റു ..
നിറഞ്ഞ സന്തോഷവുമായി അവൾ ടേബിളിനു അരികിലേക്ക് നടന്നു .
അവളെ കണ്ട വിനയ് വെപ്രാളത്തോടെ തന്റെ കൈ താഴ്ത്തി വെച്ചു ..
ഒന്നുമറിയാത്ത ഭാവത്തിൽ വാസുകി വിനയ്ക്കു ഫുഡ് ഒക്കെ വിളമ്പി കൊടുത്തു .അതിനു ശേഷം അവളും കഴിക്കാനായി ഇരുന്നു …
വിനയ്ക്കു അവളുടെ മുഖത്ത് നോക്കാൻ ഇപ്പോഴും എന്തോ മടി ഉള്ളത് പോലെ ..
വാസുകിയ്ക്ക് അത് നന്നേ പിടി കിട്ടി …ഈ മനുഷ്യന്റെ മൗനവൃതം ഒന്നു അവസാനിപ്പിക്കാൻ എന്താ ഒരു വഴി …വൈകിട്ട് കൂട്ടാൻ വരാത്തതിന്റെ പേരിൽ ഒന്നു ചൊറിഞ്ഞു നോക്കാം …
അവളുടെ മുഖത്തേക്ക് നോക്കാതെ ഇരുന്നു കഴിക്കുന്ന വിനയ്നെ അവൾ ഒളികണ്ണിട്ട് നോക്കി …
“ഇന്ന് വരാൻ രാത്രിയാകും എന്ന് പറഞ്ഞപ്പോ ഇത്രക്കങ്ങോട്ടു ലേറ്റ് ആകുമെന്ന് ഞാൻ കരുതിയില്ല …അപ്പൊ പിന്നെ വൈകിട്ട് എന്നെ വിളിക്കാൻ വരാത്തതിൽ കുറ്റം പറയാൻ പറ്റില്ല ..അല്ലേ വിനയേട്ടാ ?” അവൾ അയാളെ കളിയാക്കുന്ന രീതിയിൽ ചോദിച്ചു ..
??
സ്നേഹം
അച്ചൂസ് എന്തായി എഴുതി കഴിയാറായോ……??….late ആവോ….
Ekadesam kazhiyarayi…. adhikam late akilla??
Achootta 7 days ayi innu tharamo please……?
Udane thanne tharam…..
Machane enthayi
എഴുതികൊണ്ടിരിക്കുന്നു ബ്രോ….
കഥ സൂപ്പർ ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ?? സ്നേഹം മാത്രം ??
സന്തോഷം… അധികം വൈകാതെ തരാൻ ശ്രെമിക്കാം… സ്നേഹം
കൊള്ളാം അടിപൊളി
വളരെ നന്ദി Dd?
മച്ചാനെ സൂപ്പർ ……കിടു ആയിട്ടുണ്ട് കേട്ടോ ….. അടുത്തത് വേഗം വേണം കഥ വായിച്ച് മനസ് നിറഞ്ഞു
നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി ??
അധികം ലേറ്റ് ആകാതെ ഇടാം ബ്രോ.
സ്നേഹം മാത്രം
Super broo…!???
Vinay അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ..! ശേരിയാവുമായിരിക്കും ല്ലേ…? Set aak set akk pever varette…!???
Waiting For The Next Part..!?
Thank you so much bro???
എന്ത് ചെയ്യാനാ.. വിനയ്ടെ ജാഡ ഒക്കെ വാസു കൊച്ചു മാറ്റിക്കോളും..
ഉറപ്പായിട്ടും ശരിയാകുമെന്നേ… ???
നിറയെ സ്നേഹം
Siva macha…
Hope lu kodupokoode…
Ithu ipo vinay sad akka..
Vinay de manasile oru doubt ayi ninalum mathi vasu nte sneham…
Vasu always rock’s..
With love Ladu ?
Athokke namuk sariyakkanne… evide vare pokoonnu nokkalo… ???
Thank you bro
സ്നേഹം ??
???
സ്നേഹം