ഹൃദയരാഗം 17 [Achu Siva] 663

നിനക്ക് അത് വേണം …നിന്നേ ഒന്നു മര്യാദ പഠിപ്പിക്കാൻ നിന്റെ വിനയേട്ടൻ വിചാരിച്ചാലേ  നടക്കു …ഗീതുവും അഞ്ജനയും അവളെ കളിയാക്കി ചിരിച്ചു …

അവൾ കെറുവോടെ ബാഗും എടുത്തു ക്ലാസ്സിലേക്ക് നടന്നു …ഇത് കണ്ട അവർ പുറകെ പോയി അവളുടെ രണ്ടു സൈഡിലായി നിന്നു അവളുടെ തോളത്തു കൂടി കൈ ഇട്ടു …

ഞങ്ങൾ വെറുതെ പറഞ്ഞതല്ലെടി പെണ്ണെ …ഞങ്ങടെ വാസുകി നല്ല കുട്ടിയല്ലേ ..അല്ലേടി ഗീതു?

പിന്നല്ലാതെ …നമ്മുടെ വാസുകി  മുത്താണ് ..

ഇനി വിനയേട്ടന്റെ വാസൂട്ടി  ഒന്നു ചിരിച്ചേ …..അഞ്ജന അവളുടെ കവിളിൽ പിടിച്ചു വലിച്ചു …

മതി മതി …കൂടുതൽ സുഖിപ്പിക്കല്ലേ …നിക്ക് പിണക്കം ഒന്നൂല്ല ….അവൾ അവരെ നോക്കി ചിരിയോടെ പറഞ്ഞു .

അവർ മൂന്നുപേരും സന്തോഷത്തോടെ ക്ലാസ്സിലേക്ക് ചെന്നു …വാസുകിയെ കണ്ടു എല്ലാവരും അത്ഭുതത്തോടെ നോക്കി ….അപ്പോഴേക്കും സർ ക്ലാസ്സിലേക്ക് വന്നതിനാൽ ആർക്കും വിശേഷം ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല …

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക്‌ ആയപ്പോൾ എല്ലാ എണ്ണങ്ങളും കൂടെ അവളെ വളഞ്ഞിട്ട് പിടിച്ചു ….പിന്നെ ചോദ്യം ചെയ്യലായി പരിഭവം പറച്ചിലായി ,ആകെ ബഹളമായി …അവളുടെ ദയനീയാവസ്ഥ കണ്ടു പാവം തോന്നിയ ഗീതുവും അഞ്ജനയും അവളുടെ സഹായത്തിനെത്തി …

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ഒരു പ്രേത്യേക സാഹചര്യത്തിൽ വാസുകിക്ക് അവളുടെ മുറച്ചെറുക്കനെ കല്യാണം കഴിക്കേണ്ടി വന്നെന്നും ,ഈ വിവാഹത്തിൽ ആദ്യം ഒന്നും തീരെ താല്പര്യാമില്ലാതിരുന്നത് കൊണ്ടാണ് കോളേജിൽ ഇതേ പറ്റി മറച്ചു വെച്ചതെന്നും അവർ എല്ലാരേയും പറഞ്ഞു മനസ്സിലാക്കി …

കണ്ടിട്ട് ഇപ്പൊ മഞ്ഞുരുകിയെന്നു തോന്നുന്നല്ലോ ?കൂട്ടത്തിൽ ഒരുത്തി വാസുകിയെ കളിയാക്കി ചോദിച്ചു …

അതേ പിള്ളേരെ ,മഞ്ഞുരുകി അത് ഒലിച്ചു പോയി  …ഇപ്പോ അവൾക്ക് അവളുടെ വിനയേട്ടൻ കഴിഞ്ഞേ ഉള്ളൂ മറ്റെന്തും …പ്രണയത്തിന്റെ പേമാരിയിൽ നനഞ്ഞു കുതിർന്നു നിൽക്കുകയാണ് നമ്മുടെ ഈ കൊച്ചു  സുന്ദരി ….അല്ലേടി ?അതും പറഞ്ഞു ഗീതു അവളെ തോളു കൊണ്ടൊന്നു തട്ടി …

പോടീ പട്ടി ……..വാസു ഗീതുനെ നോക്കി വിളിച്ചു …

ഓ പിന്നേ ,അവളുടെ വിനയേട്ടനെ പറ്റി പറഞ്ഞപ്പോ അവളുടെ ഒരു നാണം കണ്ടില്ലേ ..ദേ പിള്ളേരെ ശെരിക്കും കണ്ടോ …ഇതൊന്നും എപ്പഴും അങ്ങനെ കാണാൻ കിട്ടില്ല …അഞ്ജനയും അവളെ കളിയാക്കി …

പിന്നേ എല്ലാരും കൂടെ അവളെ വിശേഷങ്ങൾ ചോദിച്ചു കഴുത്തറപ്പു തുടങ്ങി …അവളുടെ വിനയേട്ടനെ നാളെ തന്നെ  അവർക്കെല്ലാം പരിചയപ്പെടുത്തി കൊടുക്കാമെന്നു അവൾ അവർക്ക് വാക്കും കൊടുത്തു ….

എങ്കിലും ഇതൊന്നും ഇഷ്ടപ്പെടാതെ ഒരാൾ മാത്രം അവളെ പുച്ഛത്തോടെ നോക്കി .

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.