കണ്ടില്ലേ ,നീ ഒരിക്കൽ നിന്റെ ശാപമായി കണ്ടിരുന്ന ആ മനുഷ്യൻ തന്നെ വേണ്ടി വന്നു നിന്റെ ജീവൻ രക്ഷിക്കാൻ ….അത് കൊണ്ടല്ലേ നീ ഇപ്പോ ഇങ്ങനെ ഞങ്ങടെ മുന്നിൽ നിൽക്കുന്നത് …ശെരിക്കും വിനയ് മേനോൻ എന്ന വ്യക്തി നിന്റെ ഭാഗ്യമാണെടി . . .അത്രമേൽ നിന്നേ സ്നേഹിക്കുന്നുണ്ട് ..നീ ആയിട്ട് അത് ഇല്ലാതാക്കരുത് ..അഞ്ജന വാസൂനെ ഉപദേശിച്ചു …
ഇത് കേട്ട വാസുകി ,വിനയ്ടെ പിറന്നാൾ ദിവസം നടന്ന സംഭവങ്ങൾ ഒന്നൊന്നായി പറഞ്ഞു കരയാൻ തുടങ്ങി …
അത് കണ്ടു എങ്ങനെ അവളെ ആശ്വസിപ്പിക്കുമെന്നു അറിയാതെ അവരും കുഴങ്ങി .
അഞ്ജന അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു …വാസു അവളുടെ തോളിലേക്ക് വീണു കരഞ്ഞു …അവൾ അവളുടെ തലമുടിയിൽ സ്നേഹത്തോടെ തലോടി …
മോളെ കണ്ണ് തുടയ്ക്കു ..ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും .നമുക്ക് എല്ലാത്തിനും ഒരു പരിഹാരം കാണാം ..നീ ഇങ്ങനെ വിഷമിക്കാതെ …ഞാൻ അല്ലേ പറയണേ …
വാസുകി അവളുടെ കണ്ണൊക്കെ തുടച്ചു ,ഒരു ചിരി വരുത്താൻ ശ്രെമിച്ചു …ഗീതു അവളുടെ മുഖത്തേക്ക് വിഷമത്തോടെ നോക്കി …
ഞാൻ ഒരു കാര്യം പറഞ്ഞാൽ വിഷമം തോന്നരുത് നിനക്ക് …ഇനി കരയാനും പാടില്ല കേട്ടല്ലോ …അഞ്ജന വാസുനോടായി പറഞ്ഞു …
ഇല്ല ഞാനിനി കരയില്ല ..പെട്ടന്ന് അതൊക്കെ ഓർത്തപ്പോ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല …നീ പറഞ്ഞോളൂ ..
ടീ ,ഇപ്പോ വിനയ് സർ നിന്നോട് കാണിക്കുന്ന അകൽച്ചക്കു കാരണം നീ തന്നെയാ …അല്ലെന്നു നിനക്ക് പറയാൻ കഴിയുമോ ?
വാസു അതിനു മറുപടിയായി ഇല്ല എന്ന അർത്ഥത്തിൽ തല ആട്ടി കാണിച്ചു …
അഞ്ജന തുടർന്നു ….
ഈ വിവാഹം കഴിഞ്ഞ അന്ന് മുതൽ നീ ആ മനുഷ്യനെ വെറുപ്പോടെയല്ലാതെ സ്നേഹത്തോടെ സമീപിച്ചിട്ടില്ല …ഒരാൾക്ക് മുന്നിൽ പോലും സ്വന്തം ഭർത്താവായി പരിചയപെടുത്തിയിട്ടുമില്ല …
നിന്റെ മനസ്സിൽ ഉടലെടുത്ത പ്രണയം നമുക്ക് മൂന്ന് പേർക്കും മാത്രം അറിയാവുന്ന കാര്യമാണ് …
നീ കോളേജിൽ വന്നിട്ട് പോലും ഈ വിവാഹ കാര്യം മറച്ചു വെച്ചു …നിന്നെയും നവീനെയും ഒരിക്കൽ വെളിയിൽ വെച്ചു വിനയ് സർ കണ്ടു എന്നല്ലേ പറഞ്ഞത് ?
അതേ …….വാസുകി മറുപടി നൽകി ..
ആ അപ്പൊ സ്വാഭാവികമായും ആ മനുഷ്യൻ എന്താണ് കരുതിയിട്ടുണ്ടാവുക …
ഒരു ഭർത്താവ് എന്ന പരിഗണന ഒരിക്കലും നൽകാത്ത പെണ്ണ് ,മറ്റുള്ളവർക്ക് മുന്നിൽ അയാളെ അംഗീകരിക്കാൻ മനസ്സ് കാട്ടാത്ത പെണ്ണ് …ഏതോ ഒരു പയ്യന്റെ ഒപ്പം ചുറ്റി കറങ്ങി നടക്കുന്നത് കാണുന്നു …
അച്ചു ശിവ ❤❤❤
ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ് റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???
-മേനോൻ കുട്ടി
അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?
Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…
ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???
Ingane okke parayamo?????
Ethu ippo late aakunalloo next part verunnathinu..
2 ഡേയ്‌സിനുള്ളിൽ തരാം ….
Adutha part eppozha
എഴുതികൊണ്ടിരിക്കുന്നു…..
നന്നായിട്ടുണ്ട് ഈ ഭാഗവും ??
സ്നേഹം ❤️❤️
പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????
Thank you ബ്രോ ❤️❤️❤️❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️
Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം
പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???
സ്നേഹം ❤️❤️❤️
Superrrrr❤️❤️❤️
❤️❤️❤️❤️❤️❤️❤️
ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം
വളരെ വളരെ നന്ദി പിള്ളസേട്ടാ ???
സ്നേഹം ❤️❤️❤️
സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?
ഇല്ലല്ലോ അനിയാ ??