ഹൃദയരാഗം 17 [Achu Siva] 663

എന്ത് ന്യൂസ്‌ ?

നമ്മുടെ നവീൻ ചേട്ടനും  ഫ്രണ്ട്സും ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റലിൽ ആണെന്ന്   ..ഇനി കുറെകാലത്തേക്ക് ഇങ്ങോട്ടേക്കു നോക്കണ്ട ..മൊത്തത്തിൽ പഞ്ചർ ആയെന്നാണ് കേട്ടത് ….കഷ്ടായി പോയി …

എന്നാലും ആ പാവം ചേട്ടനോട് ദൈവം ഇങ്ങനൊരു ക്രൂരത കാട്ടിയല്ലോ ..ഒന്നാമതെ നിന്റെ സ്നേഹം നഷ്ടപ്പെട്ടതിന്റെ വിഷമം ആവോളം ഉണ്ടാകും ,അതിനു പുറകെ ഇങ്ങനെ ഒരു അവസ്ഥ കൂടി ..ഞങ്ങൾക്കാണെൽ ഇത് കേട്ടപ്പോൾ മുതൽ സങ്കടം സഹിക്കാൻ വയ്യാ …അതാണ് നിന്നേ കൂടെ കൂടെ ഫോൺ വിളിച്ചത് …നീ പെട്ടന്നു കട്ട്‌ ചെയ്തിട്ടും പോകുകയും ചെയ്യും  …ഗീതുവും അഞ്ജനയും മാറി മാറി നവീന്റെ അവസ്ഥയിൽ പരിതപിച്ചു …

നവീൻ എന്ന പേര് കേട്ടപ്പോൾ തന്നെ അവനോടുള്ള  ദേഷ്യവും വെറുപ്പും പുച്ഛവും കാരണം അവളുടെ മുഖം ചുവന്നു …

ഇനി ആ വൃത്തികെട്ടവന്റെ പേര് പോലും നീ ഒന്നും ഇവിടെ പറഞ്ഞു പോകരുത് .. വാസുകി ദേഷ്യത്തിൽ അവരെ നോക്കി പറഞ്ഞു ..

ഗീതുവും അഞ്ജുവും അവളുടെ ഇങ്ങനെ ഒരു ഭാവം കണ്ടു ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി ..

വൃത്തികെട്ടവനോ ?നീ ആരെ പറ്റിയ ഈ പറയണേ …നവീൻ ചേട്ടനെ പറ്റി തന്നെയാണോ …

അതേ ആ നെറി കെട്ടവനെ തന്നെയാണ് വിളിച്ചത് …ആക്‌സിഡന്റ് പോലും ആക്‌സിഡന്റ് ..അവൾ പുച്ഛത്തോടെ തല വെട്ടിച്ചു …ആണൊരുത്തന്റെ കൈയിൽ നിന്നു നല്ല തട്ട് കിട്ടിയിട്ടാണ് ആ മനസാക്ഷി ഇല്ലാത്തവനും കൂട്ടരും ഹോസ്പിറ്റലിൽ ആയത് ..

നീ എന്തൊക്കെയാടി ഈ പറയുന്നത് ?ഗീതു ചോദിച്ചു

ഞാൻ എല്ലാം പറയാം ……………………………..

വിനയ്നോട് കള്ളം പറഞ്ഞു ബീച്ചിലേക്  നവീനെ കാണാൻ പോയത് മുതൽ വിനയ് അവരുടെ പിടിയിൽ നിന്നു അവളെ  രക്ഷപെടുത്തി കൊണ്ടു വന്നത് വരെയുള്ള എല്ലാ കാര്യങ്ങളും അവൾ അവരോടു വള്ളി പുള്ളി തെറ്റാതെ വിവരിച്ചു കൊടുത്തു …

എല്ലാം കേട്ട് വിശ്വസിക്കാൻ ആകാതെ വല്ലാത്തൊരു അവസ്ഥയിലേക്ക് മാറിയിട്ടുണ്ടായിരുന്നു അവർ രണ്ടു പേരും …

ഛെ …എന്നാലും എനിക്കിതൊക്കെ കേട്ടിട്ടു ഒരു തലകറക്കം പോലെ ….ആരെങ്കിലും പറയുമോ അവൻ ഇത്രക്ക് ദുഷ്ടനായിരുന്നെന്നു …അവനെ കൊല്ലുക ആയിരുന്നു വേണ്ടിയിരുന്നത് …ഗീതുനു ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല …

എന്നാലും മോളെ നീ എത്ര വലിയ ഒരു ആപത്തിൽ നിന്ന രക്ഷപെട്ടു വന്നത് …അവന്റെ മട്ടും  ഭാവവും കണ്ടാൽ ഇത്രയും വലിയ ചതി ഉള്ളിൽ ഒളിപ്പിച്ചു നടന്നതാണെന്നു ആരെങ്കിലും പറയുമോ ..എന്ത് തന്ത്രപരമായിട്ടാ അവൻ കരുക്കൾ നീക്കിയത് …അഞ്ജനയും പൊട്ടിത്തെറിച്ചു …

എന്നാലും എന്റെ അഞ്ജു ആ കാലന് ആക്‌സിഡന്റ് പറ്റി എന്നറിഞ്ഞു ഇത്രയും ദിവസം നമ്മൾ എന്ത് സങ്കടപ്പെട്ടു …അയ്യോ അത് ഓർത്തിട്ട് എനിക്ക് തന്നെ എന്നെ കത്തിക്കാൻ തോന്നുന്നു ..

വിനയേട്ടൻ അവനു ശെരിക്കും കൊടുത്തിട്ടുണ്ട് ഗീതു ..ഏതായാലും അടുത്ത കാലത്തെങ്ങും രണ്ടു കാലിൽ നിവർന്നു നിൽക്കില്ല …..വാസുകി ദേഷ്യം കൊണ്ടു പല്ലു കടിച്ചു …

ശേ എന്നാലും നിന്റെ വിനയേട്ടൻ ആ വൃത്തികെട്ടവന്മാരെ ഇടിച്ചു ഇഞ്ച പരുവമാക്കുന്നത് എനിക്കൊന്നു നേരിട്ട് കാണാൻ പറ്റിയില്ലല്ലോ …ഹോ ഓർത്തിട്ട് തന്നെ രോമാഞ്ചം വരുന്നു .. ദേ നോക്കിക്കേ …അവള് സന്തോഷത്തോടെ കൈ ഒക്കെ പൊക്കി വാസൂനെ കാണിച്ചു ..

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.