ഹൃദയരാഗം 17 [Achu Siva] 663

വേണ്ട ,..ഒന്നും പറയണ്ട ,ഞങ്ങളോട് മിണ്ടാനും വരണ്ട …നിന്റെ വിനയേട്ടനെ കിട്ടിയപ്പോ നീ ഞങ്ങളെ വീണ്ടും മറന്നില്ലേ …ഒന്നു വിളിക്കുക എങ്കിലും ചെയ്തോ ?അഞ്ജന ദേഷ്യത്തോടെ അവളോട്‌ പ്രതികരിച്ചു …

ഇങ്ങനെ ദേഷ്യപ്പെടാതെ അഞ്ജു …എനിക്ക്  ഒരുപാട് കാര്യങ്ങൾ  പറയാനുണ്ട് ..അതൊന്നും ഫോണിലൂടെ പറയാൻ പറ്റുന്നവ ആയിരുന്നില്ല ..ഞാൻ ഇത്രയും ദിവസം വരാതെ ഇരുന്നതിന് വ്യക്തമായ കാരണം ഉണ്ട് ..നിങ്ങൾ വിളിച്ചപ്പോ കൂടുതൽ ഡീറ്റെയിൽസ് പറയാതിരുന്നത് നിങ്ങളെ മറന്നു പോയത് കൊണ്ടൊന്നുമല്ല …അതു നിങ്ങക്ക് എല്ലാം കേൾക്കുമ്പോ  മനസ്സിലായികൊള്ളും . എന്നോട് പിണങ്ങല്ലേ .

ഞങ്ങക്ക് പിണക്കമൊന്നുമില്ല ,എങ്കിലും ഒരു സങ്കടം …ഞങ്ങളെ വല്ലാതെ അവോയ്ഡ് ചെയ്ത പോലെ ഫീൽ ചെയ്തു …അല്ലേടി അഞ്ജു ?ഗീതുവും അവളുടെ പരിഭവം രേഖപ്പെടുത്തി ..

വാസുകി സങ്കടത്തോടെ മുഖം കുനിച്ചു മാറി നിന്നു …

ഇത് കണ്ട അവർ അടുത്തേക് ചെന്നു  അവളുടെ കൈയിൽ പിടിച്ചു ..

“പോട്ടെ ,നല്ല ദേഷ്യം ഉണ്ടായിരുന്നു  ഞങ്ങൾക്ക് ..എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള ആകാംക്ഷയും .എന്നിട്ട് ഇത്രയും ദിവസമായിട്ടും നിന്നേ പറ്റി ഒരു വിവരവും ഇല്ല …അത് കൊണ്ടാണ് ഞങ്ങൾ …സോറി ടീ  ..

അവൾ അവരെ നോക്കി ഒന്നു ചിരിച്ചെന്ന് വരുത്തി അവിടെ നിന്നു ..

ഹും ഇന്നേതായാലും ഇവളുടെ അവസാനം ആയിരിക്കും . കണ്ടില്ലേ കഴുത്തിൽ താലി ..നെറുകയിൽ സിന്ദൂരം ..എല്ലാരും ഇതൊക്കെ കണ്ടു കണ്ണ് തള്ളും ..അപ്പൊ എല്ലാം എല്ലാവരെയും അറിയിക്കാൻ തന്നെ തീരുമാനിച്ചു അല്ലേ …ഗീതു അവളെ നോക്കി ചോദിച്ചു …

അതേ ഗീതു …ഇനി ഈ വാസുകിയ്ക്കു ഒന്നും ഒളിക്കാൻ ഇല്ല …എല്ലാ സത്യങ്ങളും എനിക്ക് എല്ലാരോടും വിളിച്ചു പറയണം …ഒരിക്കൽ വിനയേട്ടന്റെ ഭാര്യ പദവി ഞാൻ ഒരു അപമാനമായിട്ടു കണ്ടെങ്കിൽ ഇന്നത് എനിക്ക് മറ്റെന്തിനേക്കാളും അഭിമാനമാണ്  നൽകുന്നത് …തലയുയർത്തി പിടിച്ചു തന്നെ എനിക്കത് പറയണം …

അപ്പോഴേക്കും അവർക്കു പോകാനുള്ള ബസ്  വന്നിരുന്നു …അവർ മൂന്ന് പേരും അതിൽ കയറി പോയി …

==== ====== ====== ====== ==== === ===

ബസ്സിൽ നിന്നു  ഇറങ്ങിയ  മൂവർ സംഘം കോളേജിലേക്ക് ഉള്ള വഴിയിലൂടെ നടന്നു …കോളേജ് ഗേറ്റ് കടന്നു ഉള്ളിലേക്ക് പോയി ..

ടി ഇന്ന് ഫസ്റ്റ് ഹൗർ  ആ ശാന്തി മിസ്സിന്റെ ക്ലാസ്സ്‌ അല്ലേ .   ഒരു വക മനസ്സിലാവില്ല .രാവിലെ തന്നെ ഉറക്കം തൂങ്ങാം .ക്ലാസ്സിൽ കേറിയാലും ഇല്ലെങ്കിലും ഒരുപോലല്ലേ ഉള്ളൂ  ..നമുക്ക് നോട്സ് എഴുതി എടുത്താൽ പോരെ  …ഗീതു അഞ്ജനയോടു ചോദിച്ചു ..

ഞാനും അത് പറയാൻ വരുവാരുന്നു ..ഏതായാലും കുറച്ചു ലേറ്റ് ആയി ..എനിക്കാണേൽ ഇവൾക്ക് പറയാൻ ഉള്ളത് എന്താണെന്നു അറിയാഞ്ഞിട്ട്  ഒരു സമാധാനോം ഇല്ല …നമുക്ക് നെക്സ്റ്റ് ഹൗർ  കയറാം  …എല്ലാം സംസാരിച്ചു തീർത്തിട്ട് പോയ മതി  …

ഗീതുവും അഞ്ജനയും കൂടി വാസുകിയെയും പിടിച്ചു കൊണ്ടു ക്യാന്റീന്റെ അടുത്തായി  ഉള്ള ആൽമരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു ..

വാസു ,നിനക്ക് പറയാൻ ഉള്ളതിനേക്കാൾ വലിയൊരു ന്യൂസ്‌ ഞങ്ങക്ക് പറയാൻ ഉണ്ട് ..അഞ്ജന വാസുനോട് പറഞ്ഞു ..

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.