ഹൃദയരാഗം 17 [Achu Siva] 663

വിനയ് അവളുടെ അടുത്തു നിന്നും കുറച്ചു മാറി പുറം തിരിഞ്ഞു കൈ കെട്ടി നിന്നു …അവൾ അയാൾക്ക്‌ അരികിലായി വന്നു നിന്നു …

പറയ് വിനയേട്ടാ ?

ഈ വരുന്ന സൺ‌ഡേ ദേവികയുടെ ബർത്ഡേ ആണ് .അതിനു നമ്മളെ രണ്ടുപേരെയും വീട്ടിലേക്ക് ക്ഷണിക്കാൻ ആണ് ആ കുട്ടി വന്നത് .

ഓഹോ ,ഞാൻ ഇല്ലാത്ത നേരം നോക്കി കറക്റ്റ് ആയിട്ട് വന്നിരിക്കുന്നു ക്ഷണിക്കാൻ …

നീ വേണ്ടാത്തതു ഒന്നും ചിന്തിക്കണ്ട ..നീ ഇവിടെ കാണുമെന്നു കരുതി തന്നെയാണ് ആ കുട്ടി വന്നത് …പ്രേത്യേകിച്ചു എന്റെ കൈ വയ്യാത്ത സ്ഥിതിക് നീ ഇവിടെ ഉണ്ടാകുമെന്നു വിചാരിച്ചു …

ഇനി ഇപ്പൊ അങ്ങനൊക്കെ പറയാം …അല്ലെങ്കിൽ തന്നെ നിങ്ങടെ ഹോസ്പിറ്റലിൽ നിങ്ങടെ കീഴിൽ ജോലി ചെയ്യുന്ന വെറുമൊരു ഡോക്ടർ അല്ലേ അവർ ?എന്നിട്ട് അതിന്റെ ചെയർമാനെ വീട്ടിൽ വന്നു ക്ഷണിക്കേണ്ട കാര്യമെന്താ ? അവർക്കെന്താ നിങ്ങളോട് ഇത്രക്കങ്ങു അടുപ്പം …അവൾ ദേഷ്യത്തോടെ അവിടെ നിന്നും മാറി നിന്നു .

അല്ലെങ്കിൽ തന്നെ അന്ന് കണ്ടപ്പോഴേ  ഞാൻ ആ ഡോക്ടറെ ശ്രെദ്ധിച്ചതാ …നിങ്ങളോട് ആവശ്യത്തിൽ കവിഞ്ഞ സ്നേഹവും വിനയവും  ..ഹോ എന്തായിരുന്നു പെർഫോമെൻസ്  …കണ്ടാലേ അറിയാം എല്ലാം അഭിനയമാണെന്നു …അവരുടെ മനസ്സിലിരിപ്പ് വേറെയാ   …

നിർത്തടി  ..നീ എന്തറിഞ്ഞിട്ടാ ഈ കിടന്നു തുള്ളുന്നതു ..ഇനി അവളെ പറ്റി ഒരക്ഷരം മോശമായിട്ട് പറഞ്ഞാൽ …?വിനയ് അവളുടെ നേരെ കൈയും ചൂണ്ടി കൊണ്ടു ചെന്നു ..

വാസുകി പേടിച്ചു പിറകിലേക്ക് മാറി .

അത് കണ്ട വിനയ് തന്റെ ദേഷ്യത്തെ ഒരുവിധം നിയന്ത്രിച്ചു അവളുടെ അടുത്തു നിന്നും മാറി …

വാസുകി നീ കരുതുന്ന പോലെ ദേവിക നമ്മുടെ ഹോസ്പിറ്റലിലെ വെറുമൊരു ഡോക്ടർ മാത്രമല്ല …സിദ്ധുഏട്ടന്റെ അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു  കുട്ടിയാണ് അത് …ഏട്ടൻ അവളെ സ്വന്തം അനിയത്തിയെ പോലെ ആണ് കാണുന്നത് …ഓ സോറി ,ഞാൻ അതങ്ങു മറന്നു …ഇനി ഈ പറഞ്ഞ സിദ്ധുവേട്ടൻ ആരാണെന്നു അറിയുമോ മേഡത്തിനു ?

ആ നിങ്ങളുടെ വല്യച്ചന്റെ മകനല്ലേ ?ആരോ പറഞ്ഞു കേട്ടിട്ടുണ്ട് …അവൾ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു നിർത്തി …

ആരോ പറഞ്ഞു അറിഞ്ഞു പോലും …നിനക്ക് നാണമാകുന്നില്ലേ വാസുകി ഇത് പറയാൻ .

നിങ്ങളുടെ കാര്യം ഒക്കെ ഞാൻ പിന്നെ എങ്ങനെ അറിയാനാ ?

അത് കേട്ട വിനയ് വീണ്ടും അവൾക്കു അഭിമുഖമായി വന്നു നിന്നു …

വാസുകി ,നീ ഈ വീട്ടിൽ വന്നിട്ട് എത്ര നാളായി ?

അത് വിനയേട്ടന് അറിയില്ലേ ?

ഞാൻ ചോദിച്ചതിന് വ്യക്തമായ മറുപടി ആണ് എനിക്ക് വേണ്ടത് .അല്ലാതെ മറുചോദ്യം അല്ല .

ഒന്നര മാസം ..അവൾ മറുപടി നൽകി ..

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.