ഹൃദയരാഗം 17 [Achu Siva] 663

അല്ലമ്മേ ആ ചേച്ചി എന്തിനാ വന്നതെന്ന് അറിയുമോ ?

അതൊക്കെ മോളു തന്നെ വിനയ് കുഞ്ഞിനോട് ചോദിച്ചു അറിഞ്ഞ മതി …ഞാൻ കൂടുതൽ തിരക്കാൻ നിന്നില്ല …അത് ശരിയല്ലലോ ..അല്ല വിശപ്പുണ്ടെന്നു പറഞ്ഞിട്ട് കാര്യമായിട്ട് ഒന്നും കഴിച്ചില്ലല്ലോ ?

മതി അമ്മേ  ….ഉണ്ടായിരുന്ന വിശപ്പ് അങ്ങട്ട്  പോയി …അവൾ അവരെ നോക്കാതെ പറഞ്ഞിട്ട്  വെളിയിലേക്ക് പോയി …

ഏതായാലും വിനയേട്ടൻ വർക്ക്‌ ഒക്കെ കഴിഞ്ഞു വരട്ടെ ചോദിച്ചിട്ട് തന്നെ കാര്യം …ഏതായാലും അവൾ സിദ്ധു ഏട്ടന്റെ റിലേറ്റീവ് ആണെന്ന് എനിക്ക് മനസ്സിലായെന്നുള്ള കാര്യം ഇപ്പോ പറയണ്ട …എന്താണ് പറയുന്നതെന്ന് അറിയാലോ …

ചുന്ദരി പോലും ചുന്ദരി …എലിവാല് പോലെ കുറച്ചു മുടി ഉണ്ട് …അല്ലാതെ പറയത്തക്ക വല്യ മെച്ചമൊന്നും എനിക്ക് തോന്നുന്നില്ല …അവൾ ദേവികയുടെ കുറ്റവും കുറവും മനസ്സിൽ പറഞ്ഞു വിനയ്ടെ വരവിനായി കാത്തിരുന്നു …

============ ========== =============

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വിനയ് താഴേക്ക് ഇറങ്ങി വന്നു പിന്നെ മുറ്റത്തേക്ക് പോയി …

ഗാർഡനിൽ സിറ്റിംഗ് ഏരിയയിലായി ഇരിക്കുന്ന വിനയ്ടെ അടുത്തേക്കു  വാസുകി ചെന്നു ..

അവൾ അയാൾക്ക്‌ പിറകിലായി വന്നു നിന്നു ..

വിനയേട്ടാ ………

കുറച്ചു ഉച്ചത്തിലായുള്ള അവളുടെ വിളി കേട്ട് എന്താണെന്നുള്ള ഭാവത്തിൽ അയാൾ തിരിഞ്ഞു നോക്കി …

ആ ശൃംഗാരി എന്തിനാ ഇവിടെ വന്നത് ?വാസു  കുറച്ചു ദേഷ്യത്തിൽ ചോദിച്ചു …

ശൃംഗാരിയോ ? വിനയ് സംശയ ഭാവത്തോടെ നെറ്റി ചുളുക്കി ചോദിച്ചു ..

ആ അതേ അവള് തന്നെ ,ആ ഡോക്ടർ ..ദേവിക .അവൾ എന്തിനാ ഇന്ന് ഇവിടെ വന്നത് ?

അവൾ അയാളുടെ മുഖത്തേക്ക് നോക്കാതെ അപ്പുറത്തേ സൈഡിലേക്ക് നോക്കി ഒരു പുച്ഛ ഭാവത്തിൽ മറുപടി പറഞ്ഞു ..

വിനയ് അവിടെ നിന്നും എഴുനേറ്റ് വന്നു അവൾക്കു മുന്നിലായി നിന്നു ..

വാസുകി ,നിനക്ക് കുറേക്കൂടി മാന്യമായിട്ട് സംസാരിച്ചൂടെ ..?

എനിക്കിപ്പോ ഇത്രയും മാന്യതയെ ഉള്ളൂ .

ആ ,അതെനിക്ക് പണ്ടേ അറിയാം ..
പിന്നേ ,ഈ അവൾ ഇവൾ എന്നൊക്കെയുള്ള വിളി ഉണ്ടല്ലോ ..അത് അങ്ങ് മാറ്റി വെച്ചേക്ക് …ആദ്യം മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കെടി ..

ബഹുമാനം ഒക്കെ പിന്നെ പഠിപ്പിക്കാം ..ഇതല്ലലോ ഞാൻ ചോദിച്ചതിന്റെ മറുപടി ..

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.