ഹൃദയരാഗം 17 [Achu Siva] 663

പിന്നല്ലാതെ …അതിനെ തന്നെ ഇരുത്താൻ പറ്റുമോ ….വിനയ് കുഞ്ഞിനും അതിനെ വല്യ കാര്യമാ …അതിന്റെ സന്തോഷം മോന്റെ മുഖത്ത് ഉണ്ടായിരുന്നു …അല്ല ആരും ഇഷ്ടപ്പെട്ടു പോകുമേ ….അത്രക്ക് നല്ല സ്വഭാവമാ അതിന്റെ …അമ്മക്ക് ഒത്തിരി ഇഷ്ടായി ..

ദേവികയെ പുകഴ്ത്തുന്നത് കേട്ട് വാസുകി ദേഷ്യം കടിച്ചമർത്തി …

ആ പിന്നെ മോളെ ആ കുട്ടിയുണ്ടല്ലോ എന്നെ സഹായിക്കാമെന്നും പറഞ്ഞു അടുക്കളയിൽ വരെ വന്നു …അത്രക്ക് പാവമാ …ഞാൻ സമ്മതിച്ചില്ല …അതിനു പാചകം ഒക്കെ നന്നായിട്ട് അറിയാമെന്ന പറഞ്ഞത് ..ശാരദാമ്മ ദേവിക പുരാണം വീണ്ടും തുടർന്നു …

അറിയാം അറിയാം എന്ന് വാ കൊണ്ടു പറയാൻ വല്യ ചിലവൊന്നുമില്ലല്ലോ …അതിപ്പോ ആർക്കാ പറ്റാത്തത് …എനിക്കും പറഞ്ഞൂടെ …ഓ അവളുടെ സഹായം ഇല്ലാഞ്ഞിട്ടാ ഇപ്പൊ ഇവിടെ ….വാസുകി വീണ്ടും ദേവികയെ മനസ്സിൽ നന്നായി സ്മരിച്ചു കൊണ്ടേ ഇരുന്നു …

മോളെന്താ ആലോചിക്കണെ? ,ഏതായാലും അതിനെ ഒന്നു കാണാൻ പറ്റിയല്ലോ …ഞാൻ കുറേകാലമായി ആഗ്രഹിക്കുന്നതാ …കണ്ടപ്പോ സന്തോഷായി …നല്ല അടക്കവും ഒതുക്കവും ഉള്ള ഒരു സുന്ദരികുട്ടി …എന്ത് മുടിയാണെന്നു അറിയുമോ …ആരും നോക്കി നിന്നു പോവും .

ഇത് കേട്ട വാസു തന്റെ അധികം നീളമില്ലാത്ത  മുടി എടുത്ത് മുന്നിലേക്ക് ഇട്ടു അതിലേക്ക് നിരാശയോടെ ഒന്നു നോക്കി …

അല്ലമ്മേ ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?

ഞാൻ എപ്പോഴേലും കുട്ടിയോട് കള്ളം പറഞ്ഞിട്ടുണ്ടോ ?

അതില്ല …എന്നാലും ഇതിനു സത്യം മാത്രമേ പറയാവു …

മോളു എന്താന്ന് വെച്ചാൽ ചോദിച്ചോളൂ ….

അത് അമ്മേ ,അത് പിന്നേ ….
“ഞാൻ ആണോ ആ ചേച്ചിയാണോ സുന്ദരി “?

അവളുടെ ചോദ്യം കേട്ട ശാരദാമ്മ അവളെ അതിശയത്തോടെ നോക്കി നിന്നു …

പറ അമ്മേ …ഞാൻ ആണോ ആ ഡോക്ടർ ആണോ സുന്ദരി ?

അതിപ്പോ ഞാൻ എന്താ പറയുക …നിങ്ങള് രണ്ടു പേരും ചുന്ദരി കുട്ടികൾ അല്ലേ

അതല്ല കൂടുതൽ സുന്ദരി ?വാസു ഉത്തരം അറിഞ്ഞിട്ടേ പോകു എന്ന മട്ടിൽ അവരുടെ മുഖത്തേക്ക് നോക്കി നിന്നു …

അവർ ഒരു സംശയഭാവത്തോടെ ഒരു നിമിഷം ആലോചിച്ചു …

അതിപ്പോ എന്റെ വാസുകി മോളു തന്നെ കൂടുതൽ സുന്ദരി ..അവർ അവളുടെ താടിക്ക് പിടിച്ചു കൊണ്ടു പറഞ്ഞു ..

അത് വരെ ഉണ്ടായിരുന്ന ദേഷ്യം കുറച്ചു മാറി അവളുടെ മുഖത്ത് ഒരു സന്തോഷം വിടർന്നു …

എനിക്കല്ലേലും അറിയാം ആരൊക്കെ വന്നാലും എന്റെ ശാരദകുട്ടിക്ക് എന്നെയാണ് കൂടുതൽ ഇഷ്ടം എന്ന് …അവളും അവരെ  കെട്ടി  പിടിച്ചു കൊണ്ടു പറഞ്ഞു …

82 Comments

  1. അച്ചു ശിവ ❤❤❤

    ഞാൻ കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞില്ലേ ആ ഡോക്ടർ പെണ്ണ് ഗസ്റ്റ്‌ റോൾ അല്ല എന്ന് അത് ഏകദേശം അല്ല പൂർണമായും ശരിയായിരിക്കുന്നു.ഇനി വിനയ് മേനോനെ പറ്റി വാസുട്ടി കൂടുതൽ അറിയാൻ പോകുന്നത് ചിലപ്പോൾ ആ ഡോക്ടറുകൊച്ചിന്റെ വായിൽ നിന്നും തന്നെ ആകും. കാത്തിരിക്കാം ???

    -മേനോൻ കുട്ടി

  2. അച്ചൂസ് എഴുതി തുടങ്ങിയോ..? തിരക്കിൽ ആണോ..?

    1. Kurach bc anu tallrettoy… ezhuthi kondirikkunnu… adhikam late akkilla…

  3. ഓരോ ദിവസം part തരുമ്പോൾ 5 6 page ഉണ്ടായിരുന്നല്ലോ ഇപ്പൊ 2 ഡേ ഉള്ളില്‍ വരുമ്പോൾ 5 6 day ആയാലോ അപ്പൊ ഓരോ 30 35 page കാണുല്ലോല്ലേ.. ???

    1. Ingane okke parayamo?????

  4. Ethu ippo late aakunalloo next part verunnathinu..

    1. 2 ഡേയ്‌സിനുള്ളിൽ തരാം ….

  5. Adutha part eppozha

    1. എഴുതികൊണ്ടിരിക്കുന്നു…..

  6. നന്നായിട്ടുണ്ട് ഈ ഭാഗവും ??

    1. സ്നേഹം ❤️❤️

  7. കാളിദാസൻ

    പെർഫെക്ട് ഒക്കെ എറ്റിറ്റേഷ് ഏറ്റോം അഡിറ്റാന്റ് ആൻഡ് ദി കോൺ ദി പാക്ക്. ????

    1. Thank you ബ്രോ ❤️❤️❤️❤️❤️❤️❤️

  8. ❤️❤️❤️

    1. ❤️❤️❤️❤️

  9. Nanayirunnu.. അടുത്ത പാർട്ട് ആയി പെട്ടന്ന് വരു. സ്നേഹം

    1. പെട്ടന്ന് തന്നെ വരാം ഇന്ദൂസ് ???

      സ്നേഹം ❤️❤️❤️

      1. Superrrrr❤️❤️❤️

        1. ❤️❤️❤️❤️❤️❤️❤️

  10. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ???. വായിച്ചു പേജ് തീർന്നത് അറിഞ്ഞില്ല. സൂപ്പർ ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. സ്നേഹം മാത്രം

    1. വളരെ വളരെ നന്ദി പിള്ളസേട്ടാ ???

      സ്നേഹം ❤️❤️❤️

      1. ♨♨ അർജുനൻ പിള്ള ♨♨

        സേട്ടാ അടുത്ത ഭാഗം എഴുതി തുടങ്ങിയോ ?

        1. ഇല്ലല്ലോ അനിയാ ??

Comments are closed.