എങ്കിൽ നല്ല കുട്ടി ആയിട്ട് ഇത് കഴിക്ക് …
മോളും ഇരിക്കു…
വേണ്ട അമ്മ കഴിച്ചിട്ടേ ഞാൻ കഴിക്കണുള്ളൂ …
അങ്ങനെയെങ്കിൽ ഞാനും കഴിക്കണില്ല .ശാരദാമ്മയും വിട്ടുകൊടുത്തില്ല .
അത്രക്ക് നിർബന്ധമാണെങ്കിൽ ആ കൈ കൊണ്ടു അമ്മ തന്നെ എനിക്ക് വാരി തന്നേക്ക് ..ആാാ ..
കുഞ്ഞു പിള്ളേരെ പോലെ അവൾ അവരുടെ അടുത്തേക്ക് ചെന്നു …
അവർ സന്തോഷത്തോടെ അവൾക്കു ചോറു വാരി കൊടുത്തു …രണ്ടു പേരും എന്തൊക്കെയോ പറഞ്ഞു പരസ്പരം ചിരിച്ചും സന്തോഷിച്ചും ഊണ് കഴിച്ചു …
മുകളിൽ നിന്നു ഈ കാഴ്ച്ച കണ്ടു കൊണ്ടിരുന്ന വിനയ്ടെ മുഖത്ത് ചെറിയ ഒരു പുഞ്ചിരി വിടർന്നു ….വിനയ് ബാൽക്കണിയിൽ പോയി വെളിയിലേക്ക് നോക്കി നിന്നു …
വാസുകിയുടെ ഈ മാറ്റം സത്യമായിരിക്കുമോ ?അതോ മനസ്സിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ ഉണ്ടാകുമോ ? അവൾ എന്തായിരിക്കും ഇത് കൊണ്ടൊക്കെ ഉദേശിക്കുന്നത് ….രാവിലെ അവളുടെ കണ്ണുകളിലെ നിരാശയുടെ ആഴം ഞാൻ അടുത്തു കണ്ടറിഞ്ഞതാണ് …എന്നിട്ട് ഇത്രയും പെട്ടന്ന് ….അവളുടെ ഭാവം മാറ്റം എന്തോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല …ഇനിയും ഒരു വിഡ്ഢി ആകാൻ ഞാൻ ഇല്ല വാസുകി …നിന്നെ അത്രമേൽ സ്നേഹിച്ച കുറ്റത്തിന് മരിച്ചു ജീവിക്കുന്ന എനിക്ക് ഇനിയും ഒരു പരീക്ഷണത്തിന് നിന്നു കൊടുക്കാൻ വയ്യ….പക്ഷേ നിന്നേ എനിക്ക് മറക്കാൻ കഴിയുമോ വാസുകി ?വെറുക്കാൻ കഴിയുമോ ?നീ അല്ലേ എന്റെ പ്രാണൻ ,എന്റെ ഹൃദയതാളം …..അതിന്റെ സ്പന്ദനം നിന്റെ പേരല്ലേ വിളിക്കുന്നത് .അയാൾ കണ്ണുകൾ ഇറുകെ അടച്ചു …
പിറന്നാൾ ദിവസത്തെ പറ്റി ഒരുപാട് പ്രതീക്ഷകൾ നെഞ്ചിലേറ്റി നടന്ന വാസുകിക്ക് ആ ദിവസം എന്തെന്നില്ലാത്ത വേദനകൾ ആണ് സമ്മാനിച്ചത് …രാത്രി വരെയും അവൾ എല്ലാം മറന്നു അയാളെ പരിചരിക്കാൻ ഓടി നടന്നു …വിനയ് രാവിലത്തേതിന് ശേഷം അവളോട് ദേഷ്യപ്പെടാൻ നിന്നില്ലെങ്കിലും അടുത്തിടപഴകാൻ ഉള്ള എലഅവസരങ്ങളും മാക്സിമം കുറച്ചു ….അത് അവൾക്കു നന്നായി മനസ്സിലാവുകയും ചെയ്തു ….രാത്രി എന്നത്തേയും പോലെ മുറിയിലെ ഏകാന്തത അവളുടെ മനസ്സ് മടുപ്പിച്ചു ….എങ്കിലും തന്റെ വിനയേട്ടനെ സ്നേഹത്തോടെ ഊട്ടിയതിന്റെ ഓർമ്മകൾ മാത്രം മതിയായിരുന്നു അതിനെ ഒക്കെ മറികടക്കാൻ …എല്ലാം മറന്നു തന്നിൽ തന്നെ ലയിച്ചു ഒരു കൊച്ച് കുട്ടിയെ പോലെ ഇരുന്ന അയാളുടെ മുഖം അവളിൽ സന്തോഷത്തിന്റെയും നാണത്തിന്റെയും കുളിർമഴ പെയ്യിച്ചു …ആ കണ്ണുകളിൽ താൻ കണ്ടത് പ്രണയല്ലേ .ഈ വാസൂനോടുള്ള അടങ്ങാത്ത പ്രണയം …അവൾ തലയിണയും കെട്ടിപിടിച്ചു വിനയ്നെ മാത്രം സ്വപ്നം കണ്ട് ഉറങ്ങി …
പിറ്റേ ദിവസവും വാസു കോളേജിൽ പോയില്ല …വിനയ്ക്കു കൈ വയ്യാത്തത് കൊണ്ടു പോകില്ല എന്ന് വാശി പിടിച്ചു നിന്നു …കോളേജിൽ ചേർന്നതിൽ പിന്നെ ഒരു ദിവസം പോലും അങ്ങോട്ട് പോകേണ്ടി വന്നിട്ടില്ലല്ലോ എന്ന് പറഞ്ഞു വിനയ്ടെ വായിൽ നിന്നു നല്ലോണം വാങ്ങി കൂട്ടുകയും ചെയ്തു …പഠിക്കാൻ എന്തെന്നില്ലാത്ത താല്പര്യം ഉള്ള കൂട്ടത്തിലായത് കൊണ്ടു വാസു അതെല്ലാം അറഞ്ചം പുറഞ്ചം പുച്ഛിച്ചു തള്ളി ….
===== ======== ========= ====== ====
അങ്ങനെ രണ്ടു ദിവസങ്ങൾ കടന്നു പോയി …ഇന്നാണ് കൈയിലെ മുറിവ് ഡ്രസ്സ് ചെയ്യാൻ പോകേണ്ടത്
Nalla rasam ulla story….
അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
Kto….. കട്ട waiting
വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️
Next part Enna Vera?
❤️❤️❤️
❤❤❤❤❤
♥️♥️♥️♥️♥️♥️
11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
കിടിലം ആയിട്ടുണ്ട്..
കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?
Author list pattichu..
വളരെ നന്ദി ബ്രോ ?
സ്നേഹം ❤️❤️❤️❤️❤️❤️
അച്ചു ശിവ ❤❤❤
ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ് അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ് ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????
പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ് റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…
സ്നേഹം ???
-മേനോൻ കുട്ടി
ബ്രോ എന്നാണ് വരുന്നത്
❤️❤️❤️❤️❤️❤️❤️❤️❤️
ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?
??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??
Varunillallo??
????
Epola man..
വരും വരും വരാതിരിക്കില്ല ??
Varathe evde povana ?
കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം
നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️
വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤
ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️
സൂപ്പർ ബ്രോ
Thanks bro❤️❤️
Bakki part ???
കൊടുത്തിട്ടുണ്ട് രാജൻ….. ?
Enn varo
അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…
❤?
Author അയല്‍ self publish ചെയ്യാം
???
❤️❤️
♥️♥️
❤️
❤️
ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?
വളരെ നന്ദി ♥️♥️♥️♥️