ഹൃദയരാഗം 16 [Achu Siva] 867

തിരികെ വീട്ടിൽ എത്തിയ വാസുകി അതീവ സന്തോഷവതി ആയിരുന്നു ..താൻ പ്ലാൻ ചെയ്തതെല്ലാം അതേ പടി നടത്തിയെടുക്കാൻ കഴിഞ്ഞല്ലോ എന്ന തൃപ്തി  . അവൾ റൂമിലേക്ക് കയറി പോയി …വിനയ്ടെ റൂമിന്റെ അവിടെ എത്തിയപ്പോൾ അവൾ ഒന്നു നിന്നു …പതിയെ ഡോറിൽ ഒന്നു തള്ളി നോക്കി …

ഹാവൂ ലോക്ക് ചെയ്തിട്ടില്ല .അവൾ പതിയെ ഉള്ളിലേക്ക് നോക്കി …

ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം …

അപ്പൊ പള്ളിനീരാട്ടിലാണ്  ആശാൻ …ഇത് തന്നെ പറ്റിയ അവസരം …….അവൾ ആ റൂമിലൊക്കെ ഒന്നു കണ്ണോടിച്ചു …

കിട്ടി പോയി …അവൾ ഹാങ്ങറിൽ നിന്നും വിനയ് ഊരിയിട്ടിട്ടു പോയ ഷർട്ട്‌ കൈയിൽ എടുത്തു …എന്നെ അങ്ങ് ഒറ്റപ്പെടുത്താം എന്ന തോന്നൽ ഉണ്ടെങ്കിൽ അതങ്ങു കളയണം സർ ….അവൾ അതിലേക്ക് നോക്കി പറഞ്ഞു …പിന്നെ അയാൾ ഇറങ്ങി വരുന്നുണ്ടോ എന്ന് നോക്കി വേഗം അതുമായി  മുറിയിൽ നിന്നു സ്ഥലം വിട്ടു …

കുളിയൊക്കെ കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങി താഴേക്കു പോകാൻ വന്ന വിനയ് വാസുകിയുടെ മുറിയിൽ നിന്നും അവളുടെ അടക്കി പിടിച്ച സംസാരം കേട്ടപ്പോൾ അവിടെ തന്നെ നിന്നു …പിന്നെ അവളുടെ റൂമിനടുത്തേക്ക് നടന്നു …

ഡോർ തുറന്നു കിടക്കുന്നു …അയാൾ അതിനുള്ളിലേക്ക് ഒന്നു നോക്കി …
താൻ അല്പം മുൻപ് ഊരിയിട്ട ഷർട്ടും ഇട്ട് കൊണ്ടു വാസുകി അതാ കണ്ണാടിയുടെ മുന്നിൽ നിന്നു തിരിഞ്ഞും മറിഞ്ഞും അതിന്റെ ഭംഗി ആസ്വദിക്കുന്നു …

ദൈവമേ ,ഇവളിത് എന്തുവാ ഈ കാണിക്കുന്നേ …

വിനയ് വീണ്ടും അവളുടെ ചെയ്തികൾ നോക്കി നിന്നു …

നിങ്ങൾ എന്റെ കൂടെ ഈ റൂമിൽ കിടക്കില്ല അല്ലേ Mr.വിനയ് മേനോൻ? അവൾ ഇല്ലാത്ത മീശ കൈ കൊണ്ടു പിരിച്ചു വെച്ച് കണ്ണാടിയിൽ നോക്കി ചോദിച്ചു ….

എന്നിട്ട് പെട്ടന്ന് ചുറ്റിനും നോക്കി …ശ്ശേ എന്നും പറഞ്ഞു തലയിൽ കൊട്ടി …തിരിഞ്ഞു നടന്നു ഡോറിനടുത്തേക്ക് വന്നു …അത് കണ്ട വിനയ് വേഗം അവിടെ നിന്നും മാറി പോയി …അവൾ വന്നു വാതിൽ അടച്ചു ….പിന്നെ ആ ഷർട്ട്‌ ഊരി എടുത്തു അവളുടെ ബെഡിൽ കൊണ്ടു പോയി നിവർത്തി ഇട്ടു …

തൽക്കാലം എന്റെ കുട്ടൻ ഇവിടെ കിടക്കു ..വാസൂട്ടി കുളിച്ചിട്ട് വന്നിട്ട് ഇടാം കേട്ടോ ….അവൾ ആ ഷർട്ടിൽ തൊട്ടു തലോടി പറഞ്ഞു …എന്നിട്ട് മൂളി പാട്ടൊക്കെ പാടി കുളിക്കാനായി പോയി …

ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും തലയിലിട്ട് പുകച്ചു കൊണ്ടു  വിനയ് താഴേക്കുള്ള  സ്റ്റെപ് ഇറങ്ങി പോയി …

ഉറങ്ങാൻ കിടക്കുന്നതിനു മുൻപേ വാസുകി വീണ്ടും ആ ഷർട്ട്‌ എടുത്ത് അണിഞ്ഞു ….എന്നിട്ട് കൈകൾ രണ്ടും വിരിച്ചു ബെഡിലേക്ക് മറിഞ്ഞു വീണു ….

ഈ വസ്ത്രം എന്റെ ശരീരത്തിൽ ഇങ്ങനെ ഒട്ടിച്ചേർന്നു കിടക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം ,സുരക്ഷിതത്വം ഇതൊക്കെ വാക്കുകൾക്ക് അതീതമാണ് വിനയേട്ടാ …ആ സാമിപ്യം അത് ഞാൻ നല്ലോണം  അറിയുന്നുണ്ട് ..എന്റെ തൊട്ട് അടുത്തു ഉള്ളത് പോലെ …ഈ ഷർട്ടിന്റെ ഇപ്പോഴത്തെ സ്ഥാനം നിങ്ങൾ കൈ അടക്കുന്ന ആ ഒരു നിമിഷത്തിനു വേണ്ടിയാണു ഇനി ഈ വാസുകിയുടെ കാത്തിരിപ്പ് …

അവൾ തന്റെ സുന്ദര സ്വപ്നങ്ങളെ താലോലിച്ചു അതിവേഗം നിദ്രയെ പുൽകിയപ്പാൾ ഉറക്കം എന്ന വസ്തു വിനയ്ടെ ഏഴയലത്തേക്കു പോലും തിരിഞ്ഞു നോക്കിയില്ല …..

തുടരും ….

ഇഷ്ടായെങ്കിൽ ഒരു വരി കുറിക്കാതെ പോകരുത്… ഇഷ്ടായില്ലെങ്കിലും പറയണം ?..സപ്പോർട്ട് ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും ഒരുപാട് ഒരുപാട് സ്നേഹം ❤️❤️
ശിവ ?

173 Comments

  1. Chanchal Venugopal M

    Nalla rasam ulla story….

  2. അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
    Kto….. കട്ട waiting

    1. വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️

  3. Next part Enna Vera?

    1. ❤️❤️❤️

  4. ❤❤❤❤❤

    1. ♥️♥️♥️♥️♥️♥️

  5. തടിയൻ?

    11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
    കിടിലം ആയിട്ടുണ്ട്..
    കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?

    1. തടിയൻ?

      Author list pattichu..

    2. വളരെ നന്ദി ബ്രോ ?

      സ്നേഹം ❤️❤️❤️❤️❤️❤️

  6. അച്ചു ശിവ ❤❤❤

    ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ്‌ അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ്‌ ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????

    പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ്‌ റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…

    സ്നേഹം ???

    -മേനോൻ കുട്ടി

  7. ബ്രോ എന്നാണ് വരുന്നത്

  8. ❤️❤️❤️❤️❤️❤️❤️❤️❤️

  9. ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?

    1. അപരിചിതൻ

      ??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??

  10. Varunillallo??

  11. Epola man..

    1. വരും വരും വരാതിരിക്കില്ല ??

      1. Varathe evde povana ?

  12. കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം

    1. നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️

  13. അപ്പൂട്ടൻ ?

    വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤

    1. ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️

  14. വിനീത്

    സൂപ്പർ ബ്രോ

    1. Thanks bro❤️❤️

  15. ?സിംഹരാജൻ

    Bakki part ???

    1. കൊടുത്തിട്ടുണ്ട് രാജൻ….. ?

      1. Enn varo

        1. അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…

      2. ?സിംഹരാജൻ

        ❤?

      3. Author അയല്‍ self publish ചെയ്യാം

  16. ❤️❤️

    1. ♥️♥️

  17. ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?

    1. വളരെ നന്ദി ♥️♥️♥️♥️

Comments are closed.