ഹൃദയരാഗം 16 [Achu Siva] 867

അവൾ തീരത്തേക്ക് നടന്നു  കയറി ,അവിടെ തന്റെ കാൽപാദങ്ങൾ ഒന്നിന് പിറകെ ഒന്നായി മണ്ണിൽ പതിപ്പിച്ചു അടിവെച്ചടിവെച്ചു  അവൾ നടന്നു …കുറെ ദൂരം പിന്നിട്ടപ്പോൾ അവൾ അവിടെ ഇരുന്നു ….മറ്റെന്തിനേക്കാളും താൻ ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന പേര് ,ഇടനെഞ്ചിൽ കോറിയിട്ട പേര് അത് അവൾ തന്റെ ചൂണ്ടു വിരൽ ഉപയോഗിച്ച് മണലിൽ എഴുതി ….വാസുകി വിനയ് ….ആ അക്ഷരങ്ങളുടെ ഭംഗി അവൾ ഒരു ചിരിയോടെ ,നാണത്തോടെ കുറച്ചു സമയം അവിടെ ഇരുന്നു നോക്കി കണ്ടു .പിന്നെ എഴുനേറ്റ് നടന്നു നീങ്ങി  ….പിറകെ  വന്ന വിനയ് അവൾ ഇരുന്ന സ്ഥലത്തേക്ക് നോക്കി ….തിര പാതി മായ്ച്ചു കളഞ്ഞ ചില അക്ഷരങ്ങൾ ….അയാൾ അതിലേക്ക് നോക്കി നിന്നു ….

മുന്നോട്ട് പോയ വാസു പെട്ടന്ന് തിരിഞ്ഞു നിന്നു അയാളെ നോക്കി …എന്നിട്ട് അയാളുടെ  അരികിലേക്ക് ഓടി വന്നു . ..

അതേയ് ,എനിക്കൊരു ഐസ്ക്രീം വാങ്ങി  തരുമോ ?ഒരു കൊഞ്ചലോടെ അവൾ ചോദിച്ചു .

വിനയ് അത് കേൾക്കാത്തത് പോലെ കൈയും കെട്ടി തിരിഞ്ഞു കടലിലേക്ക് നോക്കി നിന്നു …

പിന്നെ അവൾ ഒന്നും നോക്കിയില്ല …അയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും  വാലറ്റ് എടുത്തു അവൾക്കു വേണ്ടത്ര പൈസ എടുത്തിട്ട് അത്  വിനയ്ടെ കൈയിൽ തിരികെ ഏൽപ്പിച്ചു ….വിനയ് പകച്ചു പണ്ടാരമടങ്ങി അവളെ നോക്കി ….അവൾ അവിടെ നിന്നും ഓടി പോയി ….വിനയ് അവിടെ ഉള്ള ഒരു ബെഞ്ചിലായി വന്നിരുന്നു .

അവൾ ഐസ്ക്രീമും വാങ്ങി തിരികെ അയാൾക്ക് അരികിലേക്ക് വന്നു …ഒരെണ്ണം വിനയ്ക്കു നേരെ നീട്ടി …

എനിക്കിപ്പോ വേണ്ട വാസുകി …

അവൾക്കു ദേഷ്യവും സങ്കടവും ഒക്കെ കൂടി ഒരുമിച്ചു കയറി വന്നു …അവൾ അവനെ ചുണ്ട്  കൂർപ്പിച്ചു നോക്കി കൊണ്ടു കുറച്ചു അപ്പുറത്തായുള്ള ഒരു ബെഞ്ചിൽ പോയി ഇരുന്നു

സങ്കടം തീർക്കാനായി അവൾ രണ്ടു കൈയിലെയും ഐസ്ക്രീം ഓരോന്നായി മാറി മാറി കഴിച്ചു ….കുഞ്ഞു പിള്ളേർ കഴിക്കണ രീതിയിൽ ….അവൻ അത് വാങ്ങിക്കാത്തതിന്റെ ദേഷ്യം എല്ലാം കൂടെ ഐസ്ക്രീമിനോട് മല്ലിട്ടു തീർത്തു ….വിനയ്നോടുള്ള കെറുവ് കാരണം അയാളെ നോക്കാതെ സൈഡ് തിരിഞ്ഞു ഇരിക്കുകയാണ് ….ഐസ്ക്രീം മുഴുവൻ അവളുടെ മുഖത്തും മൂക്കിലും എല്ലാം പറ്റിപിടിച്ചിട്ടുണ്ട് .  .

അയാൾക്ക് എന്തെന്നില്ലാത്ത കൗതുകം തോന്നി …അവളുടെ പരിഭവങ്ങൾക്കു പോലും അത്രമേൽ സൗന്ദര്യം .ഓടി ചെന്നു അവളെ മാറോടണക്കാൻ അയാളുടെ മനസ്സ് തുടി കൊട്ടി ….എങ്കിലും ഇത്ര വേഗം അവൾക്കു മുന്നിൽ തോറ്റു അടിയറവു പറയാൻ അയാളിലെ ഈഗോ അവനെ തെല്ലും അനുവദിച്ചില്ല …വിനയ് ആ കാഴ്ച്ച മതി മറന്നു നോക്കി ഇരുന്നു …പിന്നെ തന്റെ മൊബൈൽ എടുത്ത് വാസുകിയുടെ ഈ കുറുമ്പുകളെല്ലാം അവളറിയാതെ ക്യാമറയിലൂടെ ഒപ്പിയെടുത്തു …പെട്ടന്ന് അവൾ അയാളെ തിരിഞ്ഞു നോക്കി …അയാൾ ഞെട്ടി മൊബൈൽ മാറ്റി ചെവിയിലേക്ക് വെച്ച് സംസാരിക്കുന്നത്   പോലെ ആക്ട് ചെയ്തു …

അവൾ അത് മുഴുവൻ കഴിച്ചിട്ട് മുഖം ഒക്കെ തുടച്ചു അവനരികിലേക്ക് വന്നു .. അയാളിരുന്ന ബെഞ്ചിന്റെ കുറച്ചു അപ്പുറത്തായി വന്നിരുന്നു ….പരസ്പരം അവർ ഒന്നു നോക്കി ..എങ്കിലും ഒന്നും സംസാരിച്ചില്ല …ഒന്നു ക്ഷമിച്ചൂടെ എന്ന് ആ കണ്ണുകൾ അയാൾക്ക്‌ മുന്നിൽ യാചിക്കുകയായിരുന്നു ..  .മുന്നിലായി പരന്നു കിടക്കുന്ന കടലിനേക്കാളേറെ ആഴത്തിൽ അവളോടുള്ള പ്രണയം മനസ്സിൽ തിങ്ങി നിറയുന്നത് തിരിച്ചറിയുന്നുണ്ടെങ്കിലും അതിനെയെല്ലാം വിദഗ്ദ്ധമായി മറച്ചു പിടിക്കാൻ ആണ് വീണ്ടും വീണ്ടും അയാളുടെ ബുദ്ധി അവനെ ഉപദേശിച്ചത് ….

കൈ കോർത്തു പിടിച്ചു നടന്നു നീങ്ങുന്ന അനേകം പ്രണയ ജോഡികളിലേക്ക് വാസുകിയുടെ കണ്ണുകൾ സഞ്ചരിച്ചു ….അവയെല്ലാം താനും തന്റെ വിനയേട്ടനും ആയിരുന്നെങ്കിൽ ….

173 Comments

  1. Chanchal Venugopal M

    Nalla rasam ulla story….

  2. അച്ചുവേ…. ആദ്യം മുതൽ അവസാനം വരെ ഇന്നാണ് വായിച്ചു തീർത്തത്… ???ഉഷാർ ആണ്
    Kto….. കട്ട waiting

    1. വളരെ നന്ദി ബ്രോ ?സ്നേഹം ❤️❤️

  3. Next part Enna Vera?

    1. ❤️❤️❤️

  4. ❤❤❤❤❤

    1. ♥️♥️♥️♥️♥️♥️

  5. തടിയൻ?

    11 മണിക്ക് തുടങ്ങിയ വായനയാണ്.. 1.47 ആയി..16 പാർട്ടും ഒറ്റ ഇരുപ്പ്?
    കിടിലം ആയിട്ടുണ്ട്..
    കൂടുതൽ ഒന്നും പറയുന്നില്ല.. വേഗം അടുത്ത പാർട്ട് തായോ..❤️❣️?

    1. തടിയൻ?

      Author list pattichu..

    2. വളരെ നന്ദി ബ്രോ ?

      സ്നേഹം ❤️❤️❤️❤️❤️❤️

  6. അച്ചു ശിവ ❤❤❤

    ഞാൻ പ്രതീക്ഷിച്ച അത്രയും സ്ട്രോങ്ങ്‌ അല്ല അവരുടെ പിണക്കം… വിനയ് മേനോന്റെ കപട ദേഷ്യം എപ്പൊ വേണേലും പൊളിയും എന്ന സ്ഥിതിയാണ്.പുള്ളി കുറച്ചൂടെ സ്ട്രോങ്ങ്‌ ആവേണ്ടിയിരുന്നു…നിനക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്യാം ഡൈവോഴ്സ് ഉടനെ വാങ്ങിത്തരാം എന്നൊക്കെ വീരവാദം ഇളക്കിയപ്പോൾ ഞാൻ കരുതി ആ മനസിൽ വാസുകി കയറാൻ നല്ലവണ്ണം കഷ്ടപ്പെടേണ്ടി വരും എന്ന്…ഇത് ചുമ്മാ ഒന്ന് ചോറ് വാരികൊടുത്തപോയെക്കും ഐസ് ഉരുകി ????

    പിന്നെ ഹോസിപിറ്റലിൽ ഉള്ള ആ ഡോക്ടറുകൊച്ചു അവൾ വെറും ഗസ്റ്റ്‌ റോളിൽ ഒതുങ്ങി പോകും എന്ന് തോന്നുന്നില്ല അവളുടെ ആ ഒലിപ്പീര് വാസുനെ പോലെ നിക്യും സഹിക്കുന്നില്ല…

    സ്നേഹം ???

    -മേനോൻ കുട്ടി

  7. ബ്രോ എന്നാണ് വരുന്നത്

  8. ❤️❤️❤️❤️❤️❤️❤️❤️❤️

  9. ഇന്നലെ write to usൽ അപരിചിതൻ എഴുതിയ കമന്റ് കണ്ടാണ് വായിച്ചു തുടങ്ങിയത്.നല്ല ഫീൽ ഉള്ള എഴുത്തു വളരെ ഇഷ്ടപ്പെട്ടു. അടുത്ത ഭാഗങ്ങൾക്ക് വെയ്റ്റിംഗ് ?

    1. അപരിചിതൻ

      ??വീണ്ടും ഒന്നുകൂടി വായിക്കാന്‍ വന്നപ്പോഴാണ് കണ്ടത്…suggestion സ്വീകരിച്ചതിന് നന്ദി…സ്നേഹം മാത്രം ❤❤??

  10. Varunillallo??

  11. Epola man..

    1. വരും വരും വരാതിരിക്കില്ല ??

      1. Varathe evde povana ?

  12. കിടിലൻ.. ഒരൊറ്റ ഇരിപ്പിൽ എല്ലാ ഭാഗങ്ങളും വായിച്ചു.. നല്ല ഫീലോടു കൂടിയ ഒരു പ്രണയ കാവ്യം പോലെ മനോഹരം

    1. നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️

  13. അപ്പൂട്ടൻ ?

    വായിക്കാൻ താമസിച്ചു പോയി… അടിപൊളി ??❤❤❤❤

    1. ഒത്തിരി സ്നേഹം ❤️❤️❤️❤️❤️❤️

  14. വിനീത്

    സൂപ്പർ ബ്രോ

    1. Thanks bro❤️❤️

  15. ?സിംഹരാജൻ

    Bakki part ???

    1. കൊടുത്തിട്ടുണ്ട് രാജൻ….. ?

      1. Enn varo

        1. അതറിഞ്ഞൂടാ, ഇന്നല്ലെങ്കിൽ നാളെ വരും…

      2. ?സിംഹരാജൻ

        ❤?

      3. Author അയല്‍ self publish ചെയ്യാം

  16. ❤️❤️

    1. ♥️♥️

  17. ഒറ്റ ഇരുപ്പിൽ എല്ലാ ഭാഗവും വായിച്ചു..തുടരുക നല്ല ഫീൽ ഉണ്ട് ?

    1. വളരെ നന്ദി ♥️♥️♥️♥️

Comments are closed.