സ്വാതി 30

ആത്മാർത്ഥമായി നിന്നെ സ്നേഹിച്ചതാണ് ന്റെ ചേച്ചി ചെയ്ത തെറ്റ്, ഇന്നുമെന്റെ അമ്മയുടെയും അച്ഛന്റെയും കണ്ണുനീർ തോർന്നട്ടില്ല..ഇനി ഒരു പെണ്ണിനും ഇതുപോലൊരു ഗതി വരാൻ പാടില്ല..

“സ്വാതി.. ക്ഷമിക്ക് അവൾ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല,എനിക്കവളോട് ഇഷ്ടമുണ്ടായിരുന്നു…”

അതുകൊണ്ടാണോ സിദ്ധാർഥ്..
മറ്റു പെൺകുട്ടികളെയെന്നപോലെ എന്റെ ചേച്ചിയെയും നിന്റെ കൂട്ടുകാർക്ക് നീ കാഴ്ചവെച്ചത് എന്ന് പറഞ്ഞവസാനിപ്പിക്കും മുമ്പ് അവന്റെ വായിലേക്ക് തുണി തിരുകി സ്വാതിയുടെ കയ്യിൽ സൂക്ഷിച്ച കത്രിക അവന്റെ ജനനേന്ദ്രിയത്തെ അറുത്തു മാറ്റിയിരുന്നു…

അപ്രതീക്ഷിത അറ്റാക്കിൽ തകർന്നുപോയ സിദ്ധാർത്ഥിന്റെ മുറിവിലേക്ക് കയ്യിൽ കരുതിയ മുളകുപൊടിയുടെ കെട്ടഴിച്ചിടുമ്പോൾ സിദ്ധാർത്ഥിന്റെ വേദന മരണ സമാനമായി തീർന്നിരുന്നു..

സിദ്ധാർഥ് നിന്റെ ഈ നിസ്സഹായവസ്ഥ ഒന്നിനും പകരമാവില്ല, നിന്റെ ഈ നീറ്റലുകളിലൂടെ ഇന്നലെകളെ ഓർത്തു നീ പഴിക്കണം,പെണ്ണായി പിറന്നവർ നിന്നെ പോലുള്ളവരുടെ വികാരം തീർക്കേണ്ട ഉപകരണം മാത്രമല്ലെന്ന് നീ തിരിച്ചറിയണം…

നാളെ ഒരു പെണ്ണിന്റെയും മാനത്തിനു നിന്നെ പോലെയുള്ളവന്റെ കണ്ണുകളും കരങ്ങളും എത്താതിരിക്കണമെങ്കിൽ ഇതുപോലെ ജീവിച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങൾ ഉണ്ടാവുക തന്നെ വേണം..

ആരെയും കാണിക്കാതെ താൻ സൂക്ഷിച്ചു വെച്ചിരുന്ന നന്ദനയുടെ ഡയറി സ്വാതി അവനു നേരെ ചൂണ്ടി..

സിദ്ധാർഥ്!!!! നിന്റെ കൂട്ടുകാർ എന്നല്ല ആരിവിടേക്ക് വന്നാലും നീ ചതിച്ച എണ്ണമറ്റ പെൺകുട്ടികളിൽ ആരോ ഒരാളുടെ ഭാഗത്തു നിന്നുണ്ടായ പ്രതികാരം എന്നതിലപ്പുറം നീ ഒന്നും പറയില്ല,ദേ ഈ ഡയറി എന്റെ കയ്യിലിരിക്കുവോളം നിനക്ക് പറയാൻ കഴിയില്ല..

വേദനയിൽ തകർന്നുകിടക്കുന്ന സിദ്ധാർത്ഥിന്റെ മുന്നിലൂടെ സഹതാപത്തിന്റെ ലാഞ്ചനകളില്ലാതെ സ്വാതി നടന്നകലുമ്പോൾ നന്ദനയുടെ ഒരായിരം ഓർമ്മകൾ ആ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു..

1 Comment

  1. ?? ? ? ? ? ? ? ? ? ?

    Hai

Comments are closed.