മാതൃത്വത്തിന്റെ വിലാപം ആ നാലുചുവരുകൾക്കുള്ളിൽ അലയടിച്ചുകൊണ്ടേയിരുന്നു, കരുതലായി കാവലായി വളർത്തിയ തന്റെ പൊന്നു മോൾ നന്ദനയുടെ വെള്ളപുതച്ച ജീവനറ്റ ശരീരത്തിന് ചാരെ നെഞ്ചുപൊട്ടുമാർ ഉച്ചത്തിൽ ആ പിതാവിന്റെ നിലവിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു..
തേങ്ങലുകൾ മാത്രം അധികരിച്ച ആ കൊച്ചു വീട്ടിലെ ഉമ്മറത്തേക്ക് സിദ്ധാർഥ് കടന്നു വരുമ്പോൾ നന്ദനയുടെ സഹോദരി സ്വാതിയുടെ കണ്ണുകളിൽ നിന്ന് ഒഴുകിയ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല..
താൻ പ്രാണനായി സ്നേഹിച്ച നന്ദനയുടെ വെള്ളപുതച്ച നിശ്ചല ശരീരത്തിലേക്ക് ഒരു തവണ നോക്കുവാൻ മാത്രമേ സിദ്ധാർത്ഥിന് കഴിയുമാരുന്നുള്ളു…
“പാവം ആ പോക്ക് കണ്ടോ പ്രണയം തലയ്ക്ക് പിടിച്ചു നടന്ന ചെക്കനാ,ജോലി കഴിഞ്ഞു മടങ്ങി വരവേ രണ്ട് മൂന്നുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി ശാരീരിക പീഡനത്തിന് ഇരയാക്കിയതിന്റെ വേദനയിൽ ഈ പെൺകൊച്ചു തൂങ്ങിമരിക്കുമ്പോൾ ഇവനെയെങ്കിലും ഒന്നോർക്കാൻ പാടില്ലായിരുന്നോ !!!!…”
ആരൊക്കെയോ പരസ്യമായി രഹസ്യം പറയുന്നത് അവനെ തെല്ലൊന്ന് വേദനിപ്പിച്ചെങ്കിലും പ്രതികരിക്കാനില്ലാതെ അവൻ നടന്നകന്നു..
ആഴ്ചകളും മാസങ്ങളും കടന്നുപോയി ചേച്ചിയോടുള്ള സിദ്ധാർത്ഥിന്റെ ആത്മാർത്ഥയുടെ ആഴം അറിയുന്നതിനാലാവണം സ്വാതിയുടെ മനസ്സിൽ സിദ്ധാർത്ഥിടം നേടിയത്..
“സ്വാതീ മറ്റൊരു കണ്ണിലെനിക്ക് നിന്നെ കാണാൻ കഴിയില്ല നന്ദു ഇപ്പോഴും ഈ മനസ്സിൽ നിറഞ്ഞു നില്പുണ്ട്..
“അനുകമ്പയാണോ സഹതാപമാണോ എന്നൊന്നും അറിയില്ല സിദ്ധുവേട്ടാ, എനിക്ക് ശെരിയെന്ന് തോന്നിയത് ഞാൻ……എന്ന് പറയുമ്പോഴേക്കും സ്വാതിയുടെ മനസ്സിൽ നിറഞ്ഞു നിന്ന പ്രണയം വാക്കുകളിലൂടെയും ആ കണ്ണുകളിലെ തിളക്കത്തിലൂടെയും സിദ്ധാർഥ് അറിഞ്ഞിരുന്നു..
മനസ്സില്ലാ മനസ്സോടെയാണെങ്കിലും പതിയെ പതിയെ അവളുടെ സ്നേഹത്തിനു മുന്നിൽ തിരിഞ്ഞു നില്ക്കാൻ സിദ്ധാർത്ഥിന് കഴിഞ്ഞില്ല..
Hai