“നീ പാഠങ്ങൾക്കൊണ്ട് ഒന്നും പഠിക്കില്ല അല്ലേ…! ഇത് നിസ്സാര ഗ്രന്ഥങ്ങളല്ല …. ദേവനാഗയക്ഷകിന്നരമാരെ വരെ വരുതിയിൽ നിർത്താവുന്ന അത്യപൂർവമായ മന്ത്രങ്ങളടങ്ങിയ ഗ്രന്ഥമാണ് … അയ്യായ്യിരം വർഷങ്ങൾക്ക് മുമ്പ് മാത്രം പ്രയോഗിക്കപ്പെട്ടവ… അത് കഴിഞ്ഞ് ഇത് ആരൊക്കെ പഠിക്കാൻ നോക്കിയിട്ടുണ്ടോ അവരെല്ലാം യമന്റെ പാശത്തിൽ കുരുങ്ങിയ ചരിത്രമേയുള്ളൂ …”
ശബ്ദം ഒന്നു മയപ്പെടുത്തിക്കൊണ്ട് അദ്ദേഹം തുടർന്നു
” നീ ഇത് പ്രയോഗിക്കാൻ ശ്രമിക്കരുത് …നിന്റെ നാശത്തിലേക്ക് അത് വഴിതെളിക്കും ..എന്റെ ഏറ്റവും സമർത്ഥനായ ശിഷ്യനാണ് നീ … അവിവേകം കാണിക്കരുത്”
“ഇല്ല ഗുരോ…. അങ്ങ് ഈ പറയുന്നതിനോട് മാത്രം ഞാൻ യോജിക്കില്ല …എല്ലാം അവർ കൺമുന്നിൽ നിന്ന് കൊണ്ടു പോയ്… ഞാൻ മരിച്ചെന്ന് കരുതിയത് മാത്രം അവർക്ക് തെറ്റി … ഇനിയും എന്റെ സമയമാണ് … അവരുടെ ജാതകത്തിലെ ശനി എത്രമാത്രം ഉപദ്രവകാരിയാണെന്ന് ഞാൻ കാണിച്ചു കൊടുക്കും…. അതുവരെ മാത്രംമതി ഈ ഗ്രന്ഥങ്ങൾ … അതു കഴിഞ്ഞ് ഈ കാൽപാദങ്ങളിൽ തന്നെ ഞാൻ ഇത് സമർപ്പിക്കും … ഇപ്പോൾ ഞാൻ പുറപ്പെടുകയാണ് … അങ്ങയുടെ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്ന് അറിയാം”
ഉറച്ച കാൽ ചുവടുകളോടെ അവൻ തന്റെ യാത്ര ആരംഭിച്ചു
അവനെ നോക്കി നിന്ന യോഗിവര്യന്റെ കണ്ണുകളിലൂടെ രണ്ടു തുള്ളി കണ്ണുനീർ നിലത്തേക്ക് പതിച്ചു
” വിധിയുടെ തീരുമാനങ്ങളെ എതിർക്കാൻ ദേവൻമാർക്ക് പോലും കഴിഞ്ഞിലല്ലോ”
Just a trailer..
Bakki bhagam koode porttey
പകുതിക്ക് വെച്ച് നി൪ത്താ൯ ആണെ ദയവായി എഴുതരുത്.ഇതിലെ മിക്ക കഥകളും പകുതി വെച്ച് നിർത്തി. ചിലർ ചിലത് എല്ലാം മോഹിച്ച് വേറെ site ലും പോയി പ്രസിദ്ധീകരിച്ചു. അതു കൊണ്ട് പറഞ്ഞത.
ഒക്കുവാണെ മോത്ത൦ എഴുതീട്ട് കുറേച്ചെ പ്രസിദ്ധീകരിക്ക്. അപ്പോൾ ഗ്യാപ്പ് വരില്ല
Waiting ?