സ്നേഹക്കൂട് 16

”ഉളളി അരിഞ്ഞതിന്‍റയാണെടീ… എന്‍റെ കരച്ചില്‍ കണ്ട് സങ്കടം തോന്നി അത് നിന്‍റെ അമ്മ ഏറ്റ് വാങ്ങിയിട്ടുണ്ട്… മാമിയ്ക്കും ഒന്ന് കരയണമെന്ന്…”
നന്ദിതയുടെ മറുപടി കേട്ട് എല്ലാവരും ചിരിച്ചു… വീണയുള്‍പ്പടെ…

നന്ദിത മെല്ലെ മുറ്റത്തേക്കിറങ്ങി…

”ആഹാ… നീയങ്ങനങ്ങ് പോയാലോ… നീ കൂടിയുണ്ടെങ്കില്‍ രസച്ചരട് കൂട്ടാം….” കൃഷ്ണന്‍ മാമന്‍റെ മോന്‍ കിരണ്‍ നന്ദിതയോട് പറഞ്ഞു…

”രസം അടുപ്പത്ത് കിടന്ന് തിളയ്ക്കുന്നുണ്ട്… ഉച്ചയ്ക്ക് സദ്യവട്ടത്തോടൊപ്പം ഭാര്യ വിളമ്പിത്തരുമ്പോള്‍ അത് കൂട്ടിയങ്ങ് രസിച്ചാ മതി.. ഹും…” നന്ദിതയുടെ മറുപടി കേട്ട് വീണ്ടും കൂട്ടച്ചിരിയുണര്‍ന്നു…

നന്ദിത വേഗം അവരില്‍ നിന്ന് നടന്ന് മറഞ്ഞു…

”ഇതാണവള്‍… എന്തിനും ഏതിനും ഒരു മറുപടി കാണും… പക്ഷെ ഇന്ന് ഇവള്‍ക്കിതെന്ത് പറ്റി… ആകെ ഒരു ഉടക്ക് മെന്‍റാലിറ്റി… സാധാരണ ഇങ്ങനെ ഞങ്ങള്‍ സംഘം ചേരുമ്പോള്‍ അലച്ചും ചിലച്ചും ഞങ്ങളെ രസിപ്പിക്കുന്ന ആളാണല്ലോ…” കിരണ്‍ അഭിയോടും ലിസയോടുമായി പറഞ്ഞു..

നന്ദിത പറമ്പിലെ കുളത്തിനരികില്‍ ചെന്നു…

പച്ച് പുതപ്പ് വിരിച്ച പോലെ പായല്‍ വിരിച്ച് കിടക്കുന്ന കുളത്തിനരികില്‍ കൊച്ച് നന്ദിത കൊച്ച് അഭിയെ ചൂണ്ടയിടാന്‍ പഠിപ്പിക്കുന്നത് അവള്‍ കണ്ടു…

പറമ്പിലെ കിളിച്ചുണ്ടന്‍ മാവിലെ താഴ്ന്ന ശിഖിരത്തില്‍ കൊച്ച് നന്ദിതയോടൊപ്പം കൊച്ച് അഭിയും വലിഞ്ഞ് കയറുന്നു… അത് അവനെ പഠിപ്പിക്കേണ്ട കാര്യമില്ല…

പറമ്പില്‍ മേഞ്ഞ് നടക്കുന്ന പശുക്കിടാവിന് പിറകെ ഓടുകയാണ് കൊച്ച് അഭിയും നന്ദിതയും…
കുണ്ടും കുഴിയും നിറഞ്ഞ പറമ്പില്‍ അധികം ഓടി പരിചയമില്ലാത്തത് കൊണ്ടാകാം അഭി നിലത്ത് മറിഞ്ഞ് വീണു..
അവന്‍റെ മുട്ടിലെ തൊലിപൊട്ടി ചോര പൊടിക്കുന്നു..

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.