സ്നേഹക്കൂട് 16

അഭിയേട്ടനും തന്നെ സൂക്ഷിച്ച് നോക്കുന്നു…

രണ്ട് കണ്ണുകളും പരസ്പരം ഉടക്കി…

നന്നായി വെളുത്ത് സുന്ദരനായ അഭിയേട്ടന് ഒരു ഹോളിവുഡ് നടന്‍റെ ഗ്ലാമറുണ്ടെന്ന് നന്ദിതയ്ക്ക് തോന്നി…
എങ്കിലും കേരളത്തനിമ വിടാതിരിക്കാനാകും അല്‍പ്പം കട്ടിയുളള മീശ വച്ചിട്ടുണ്ട്…

തന്നെ നോക്കുന്ന അഭിയേട്ടന്‍റെ മുഖത്തെ ആശ്ചര്യഭാവം നന്ദിത ശ്രദ്ധിച്ചു…

”നന്ദു…?”

“ഹോ…”
അഭിയേട്ടനില്‍ നിന്നും തന്‍റെ പേര് പറഞ്ഞു കേട്ടപ്പോള്‍ നന്ദിത കോരിത്തരിച്ചു…

മറന്നില്ലല്ലോ…

”ഹാം…” അവള്‍ മൂളിക്കൊണ്ട് നാണത്തോടെ തലയാട്ടി..

”ഹായ് അഭി…” ആ ശബ്ദം നന്ദിതയെ ഞെട്ടിച്ചു…

ഇറുകിയ ടീഷര്‍ട്ടും ലഗ്ഗിന്‍സുമണിഞ്ഞ ഒരു യുവതി അഭിക്കരികിലേക്ക് വന്നു…
വെളുത്ത് തുടുത്ത സുന്ദരി… ഏത് പുരുഷനെയും ആകര്‍ഷിക്കുന്ന അംഗലാവണ്യം… കറുത്തതെങ്കിലും അല്‍പ്പം ചെമ്പിപ്പ് കലര്‍ന്ന മുടി തോളറ്റം വരെ കിടക്കുന്നു… നീല കണ്ണുകള്‍…

”ഹായ് ലിസ… ഗുഡ് മോണിംഗ്…” അഭിജിത്ത് അവളെ നോക്കി പുഞ്ചിരിച്ച് അഭിവാദനം ചെയ്തു…

”മോണിംഗ് ഡിയര്‍…” അവള്‍ തിരിച്ചും അഭിവാദനം ചെയ്തു അഭിജിത്തിനോട് ചേര്‍ന്ന് നിന്നു…

അതോടെ നന്ദിതയുടെ മുഖത്ത് കാറും കോളും ഉരുണ്ട് കൂടി…

”ലുക്ക് ഡിയര്‍.. ദിസ് ഇസ് നന്ദിത…”

”നന്ദു… ഇത് എന്‍റെ ബെസ്റ്റ് ഫ്രണ്ട് ലിസ…”

അഭിജിത്ത് ഇരുവരെയും തമ്മില്‍ പരിചയപ്പെടുത്തി

”ഹായ് ഡാര്‍ലിംഗ്… ഗ്ലാഡ് റ്റു മീറ്റ് യൂ…”

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.