”ഉറക്കം വരുന്നില്ല മാമി… എങ്കില്‍ പിന്നെ നാടകം കേള്‍ക്കാമെന്ന് കരുതി വന്നിരുന്നതാ…” നന്ദിത പെട്ടെന്നൊരു കളളം തട്ടിവിട്ടു…
”നാടകത്തിന് ശിവയും കൂട്ടരും പോയിട്ടുണ്ടാര്‍ന്നല്ലോ… കൂടെ പോയിക്കൂടാര്‍ന്നോ…”
രമ മാമി പറഞ്ഞത് ശരിയായിരുന്നുവെന്ന് നന്ദിതയ്ക്ക് തോന്നി…
നാടകം കാണാന്‍ പോയിരുന്നെങ്കില്‍ കുറച്ച് സമയം തളളി നീക്കാമായിരുന്നു…
”നീ പുറത്തിരുന്ന് തൂങ്ങാതെ അകത്ത് പോയികിടക്കാന്‍ നോക്ക് മോളേ…”
അതോടെ നന്ദിതയ്ക്ക് മുറിയ്ക്ക് അകത്ത് കയറി കതകടയ്ക്കേണ്ടതായി വന്നു…
********
നന്ദിത കണ്ണുകള്‍ വലിച്ചു തുറന്നു…
പ്രഭാതകിരണങ്ങള്‍ മുറിക്കുളളിലേക്ക് തലനീട്ടി തുടങ്ങി…
പുറത്ത് പ്രഭാതത്തിന്‍റെ വരവ് വിളിച്ചറിയിച്ച് കിളികൂചനങ്ങള്‍ ഉയര്‍ന്ന് കേട്ടു…
”അഭിയേട്ടന്‍ വന്നോ…?” കണ്ണുകള്‍ തുറന്നപ്പോഴേക്ക് നന്ദിതയുടെ മനസ്സിലേക്ക് ഓടിയെത്തിയത് അഭിയുടെ ഓര്‍മ്മകളായിരുന്നു…
അവള്‍ എണീറ്റപാടെ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ വന്നു…
”അയ്യേ… ഇത് എന്ത് കോലം…!!!”
പിന്നീടെല്ലാം പെട്ടെന്നായിരുന്നു…
കുളികഴിഞ്ഞ് ചുവന്ന നിറത്തില്‍ വലിയ കസവ് കരയുളള ദാവണിയും പാവാടയുമുടുത്ത് നീണ്ട് ഇടതൂര്‍ന്ന കാര്‍ക്കൂന്തല്‍ ഈറന്‍ മാറ്റി ഭംഗിയായി പിന്നിയിട്ടു…
”ശ്ശെ… അല്‍പ്പം മുല്ലപ്പൂവ് കൂടി വേണമായിരുന്നു തലയില്‍… ഇന്നലെ മനോരാജ്യം കാണുന്നതിനിടയില്‍ അത് മറന്നു… മന്ദു…”
മെല്ലെ മുറിയുടെ വാതില്‍ തുറന്ന് പുറത്തിറങ്ങുമ്പോള്‍ പ്രഭാതത്തിലെ കുളിര്‍ തെന്നല്‍ അവളുടെ ശരീരമാകെ തഴുകി…
പാദസരത്തിന്‍റെ ചിലമ്പലോടെ പടിയിറങ്ങി ചെന്നതും അവളുടെ ഹൃദയമിടിപ്പ് നിലച്ചത് പോലെ തോന്നി…
മുന്നില്‍ അഭിയേട്ടന്‍….!!!
കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!
adipoli tto
സൂപ്പർ