രവി ഒഴികെ ബാക്കി എല്ലാവരും ഓഹരിച്ച് കിട്ടിയടത്ത് അടുത്തത്തായി വീടുകള്‍ വച്ചു…
നല്ല ഐക്യതയുളള കുടുംബം…
കൂടിച്ചേരുന്ന എല്ലാ അവസരങ്ങളും ഉല്ലാസപൂര്‍ണ്ണവും ആഘോഷ മയമാക്കുന്ന ആ വലിയ കുടുംബം രവിയുടെ കൂടിച്ചേരല്‍ ആഘോഷിക്കാനുളള പുറപ്പാടിലാണ്..
അംബികയ്ക്കും ഭര്‍ത്താവ് രാമചന്ദ്രനും രണ്ട് മക്കളാണുളളത്..
മൂത്തത് ഒരാണ്… പേര് നിവേദ്…
ഇളയത് പെണ്ണ്… നന്ദിത…
രാത്രി പന്ത്രണ്ട് മണി…
ഉറക്കം വരാതെ നന്ദിത ശബ്ദമുണ്ടാക്കാതെ കതക് തുറന്ന് പുറത്തിറങ്ങി ചാവടിയിലിരുന്നു…
അടുത്തുളള അപ്പൂപ്പന്‍ കാവിലെ ഉത്സവാഘോഷത്തിന്‍റെ ഭാഗമായുളള നാടകത്തിന്‍റെ ചില ശകലങ്ങള്‍ അവളുടെ കാതുകളില്‍ ഉയര്‍ന്ന് കേട്ടു…
”ഗൗരി നിന്‍റെ രാജേട്ടനിതാ എത്തിക്കഴിഞ്ഞിരിക്കുന്നു ഗൗരി… നോക്ക് ഗൗരി…”
”എന്‍റെ രാജേട്ടാ…”
”എന്‍റെ ഗൗരി… എന്‍റെ പ്രിയതമേ…”
പ്രേമാര്‍ദ്രമായ നാടകസംഗീതമുയരുന്നു…
എന്തുകൊണ്ടോ ആ പ്രേമാര്‍ദ്രസംഗീതം അവളുടെ ഹൃദയത്തെ തൊട്ടുണര്‍ത്തി…
”എന്‍റെ അഭിയേട്ടാ…” അവള്‍ പ്രേമാര്‍ദ്രമായി മന്ത്രിച്ചു…
നിദ്ര മെല്ലെയവളുടെ കണ്ണുകളെ കുസൃതിയോടെ പുല്‍കിത്തുടങ്ങിയിരുന്നു…
”എന്താടീ പാതിരാത്രിയില്‍ ഇവിടെ വന്നിരുന്ന് മഞ്ഞു കൊളളുന്നത്…” രമ മാമിയുടെ ശബ്ദം അവളുടെ കണ്‍പോളകളെ തട്ടിയുണര്‍ത്തി…
കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!
adipoli tto
സൂപ്പർ