സ്നേഹക്കൂട് 16

ആകാശത്ത് നിലാവ് പൊഴിച്ച് നിന്ന അമ്പിളി നന്ദിതയെ നോക്കി പുഞ്ചിരിക്കുന്നത് പോലെ തോന്നി…
നക്ഷത്രങ്ങള്‍ അവളെ നോക്കി കുസൃതിയോടെ കണ്‍ചിമ്മി…

അവള്‍ക്കരികില്‍ നിന്നും വിട്ട് മാറാതെ ഇളംകാറ്റ് അവളുടെ കാതില്‍ കാതരയായി മൊഴിഞ്ഞു:
“വരുന്നുണ്ട് നിന്‍റെ മാരന്‍… അങ്ങകലെ നിന്ന്… നിന്നെ കാണാനായി…”

അവളുടെ മുഖത്ത് നാണം വിടര്‍ന്നു…

മെല്ലെയവള്‍ കണ്ണ് പൊത്തി അവിടെ നിന്ന് ഓടി മാറിയപ്പോള്‍ അവളുടെ പാദങ്ങളിലെ കൊലുസുകള്‍ പ്രണയാതുരമായി ചിലമ്പി…

പടികളിറങ്ങി താഴെ ചെല്ലുമ്പോള്‍ ചന്ദ്രന്‍ മാമന്‍റെ വാക്കുകള്‍ അവള്‍ കേട്ടു…

”ഫ്ലൈറ്റ് അഞ്ച് മണിക്കൂര്‍ ലെയ്റ്റാണെന്നാണ് രവിയെ വിളിച്ചപ്പോള്‍ പറഞ്ഞത്… അങ്ങനാണെങ്കില്‍ വരുമ്പോള്‍ രാത്രി പന്ത്രണ്ട് മണിയാകും… ഇവിടെത്തുമ്പോള്‍ മൂന്ന് മണിയും.. ആരും ഉറക്കമിളിക്കണ്ട… പോയി കിടന്ന് ഉറങ്ങിക്കോ….”
ചുറ്റും കൂടി നിന്നവരോടായി ചന്ദ്രന്‍ പറഞ്ഞു…

”നന്ദൂട്ടി ഇവിടെയുണ്ടാര്‍ന്നോ…. ഇവളെ ഇവിടെങ്ങും കണ്ടതേയില്ലല്ലോ…. എന്ത് പറ്റിയെടി നിനക്ക്… സാധാരണ നീയാണല്ലോ ഇവിടെല്ലാം ഓടിച്ചാടി നടക്കണത്..” ചന്ദ്രന്‍മാമന്‍റെ ഭാര്യ ശാരദമാമി പറഞ്ഞത് കേട്ട് നന്ദിത ഒന്ന് ചൂളി..

”മുറച്ചെറുക്കനെ ആനയിക്കാനുളള തയ്യാറെടുപ്പില്ലാ ഒരെയൊരു മുറപ്പെണ്ണ്… അപ്പോ എവിടാ വല്ല്യമ്മച്ചി അവള്‍ക്ക് നമ്മളെ ശ്രദ്ധിക്കാനുളള സമയം…”
വീണ നന്ദിതയെ നോക്കി അര്‍ത്ഥഗര്‍ഭമായി പറഞ്ഞു..

നന്ദിത അവളുടെ കൈകളില്‍ അമര്‍ത്തി നുളളി…

”ശ്ശ്…” വീണ വേദന കൊണ്ട് പുളഞ്ഞു…

ശിവരാമന് ആറ് മക്കളാണ്…
അഞ്ച് ആണ്‍മക്കളും ഒരു പെണ്ണും…

ചന്ദ്രന്‍, രാഘവന്‍, കൃഷ്ണന്‍, ദേവന്‍, രവി, അംബിക

ഇളയതും ഒറ്റമകളുമായത് കൊണ്ട് ശിവരാമന്‍ തറവാട് അംബികയ്ക്ക് കൊടുത്തു…

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.