അത് കണ്ട് എല്ലാവരും ആഹ്ലാദത്തോടെ ആര്‍ത്ത് ചിരിച്ചു…
കതക് ചാരി മെല്ലെയവള്‍ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ ചെന്ന് മുഖം പൊത്തിയിരുന്ന ഒരു കൈപ്പടം മാറ്റി…
”ഇപ്പോള്‍ നിന്നെ കാണാന്‍ നല്ല ഭംഗിയുണ്ട്…”
പെട്ടെന്ന് ഒരു ആരവം കെട്ട് അവള്‍ ഞെട്ടി വാതില്‍ക്കലേക്ക് നോക്കി…
വാതില്‍ തുറന്ന് പിടിച്ച് നില്‍ക്കുന്ന കുട്ടിക്കൂട്ടങ്ങള്‍… അതിന് പിന്നില്‍ കൊച്ചുമക്കള്‍ ഗ്രൂപ്പ്…
അവര്‍ ഈണത്തില്‍ ഏറ്റ് പാടുന്നു…
”നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ…
നിന്നെക്കാണാന്‍ ദൂരേന്നെത്തി നിന്‍റെ സ്വന്തം പൊന്ന് മാരന്‍…”
മണിമുറ്റം തറവാട്ടില്‍ വീണ്ടും ഒരു ആഘോഷത്തിന് തിരി കൊളുത്തുകയായിരുന്നു…
ബന്ധങ്ങള്‍ തമ്മിലുളള കെട്ടുറപ്പിന്‍റെ, ആഹ്ലാദത്തിന്‍റെ, സന്തോഷത്തിന്‍റെ, സ്നേഹത്തിന്‍റെ പൊന്‍തിരി…
കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!
adipoli tto
സൂപ്പർ