മെല്ലെയവളുടെ കണ്ണുകളില്‍ നിന്ന് നിറഞ്ഞ് തുളുമ്പിയ കണ്ണുനീര്‍ തുടച്ച് ലിസ പറഞ്ഞു:
”യൂ ആര്‍ ടൂ ലക്കി… ബിക്കോസ് ഹീ ഇസ് എ വെരി നൈസ് ഗൈ…”
നന്ദിതയുടെ ചുമലില്‍ ഒരു കരതലം അമര്‍ന്നു.. നന്ദിത കണ്ണീരണിഞ്ഞ മിഴികളോടെ തിരിഞ്ഞ് നോക്കി…
മുന്നില്‍ സുസ്മേര വദനനായി നില്‍ക്കുന്ന അഭിജിത്ത്… അവന്‍റെ കണ്ണുകളില്‍ അവളോടുളള സ്നേഹം ജ്വലിച്ച് നിന്നിരുന്നു…
അവന്‍ അവളെ തനിക്ക് അഭിമുഖമായി തിരിച്ച് നിര്‍ത്തി അവളുടെ ഇരുചുമലിലും കൈ വച്ചു…
”അവസാനമായി പോകുമ്പോള്‍ ഞാന്‍ നന്ദുവിന് ഒരു വാക്ക് നല്‍കിയിരുന്നില്ലേ… ഞാന്‍ ഇനിയും വരുമെന്ന്… അതെന്തിനായിരുന്നെന്നോ… ഈ നന്ദുവിനെ എനിയ്ക്ക് എന്നന്നേക്കുമായ് സ്വന്തമാക്കാന്‍…”
ഒരു വലിയ ഏങ്ങലോടെ നന്ദിത അവന്‍റെ മാറില്‍ അമര്‍ന്നു… അവന്‍ അവളെ മെല്ലെ ചേര്‍ത്ത് പിടിച്ചു…
അത് കണ്ട് ലിസ മെല്ലെ പുറംതിരിഞ്ഞ് നിന്നു…
അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.
”നന്ദൂ… അവന്‍റെ മനസ്സില്‍ നീയില്ലായിരുന്നെങ്കില്‍ അവനെ ഞാന്‍ സ്വന്തമാക്കിയേനെ… ഞാന്‍.. ഞാന്‍ അവനെ അത്രമാത്രം സ്നേഹിച്ചിരുന്നു.. ഒരു ഫ്രണ്ട് എന്നതിലുപരി… ബട്ട് ഫെയ്ത്ത്…”
അവളുടെ മന്ത്രണം അപ്പോള്‍ വീശിയ കുളിര്‍തെന്നലില്‍ അലിഞ്ഞ് ചേര്‍ന്നു….
***************
”നാട്ടില്‍ നിന്നുളള വേരറ്റ് പോകരുതെന്ന് എന്‍റെ ആഗ്രഹമായിരുന്നു… അവന്‍ മനസ്സ് തുറന്നപ്പോള്‍ എനിയ്ക്ക് അത്ഭുതമാണ് തോന്നിയത്.. ഞാന്‍ എന്ത് മനസ്സില്‍ കരുതിയോ അതാണ് വര്‍ഷങ്ങളായി അവനും മനസ്സില്‍ കൊണ്ട് നടന്നത്… അതാണ് ദൈവനിയോഗം…” രവിയുടെ വാക്കുകള്‍ മണിമുറ്റം കുടുംബം വളരെ ആഹ്ലാദത്തോടെയും ആഘോഷത്തോടെയുമാണ് എതിരേറ്റത്…
”ദേ വരുന്നുണ്ട് കഥാ നായകനും നായികയും…” ഭാമയാണ് അത് പറഞ്ഞത്…
പൂമുഖത്ത് നിന്നും ഹാളിലേക്ക് പ്രവേശിച്ച നന്ദിതയ്ക്ക് എല്ലാവരുടെയും നോട്ടം തന്നിലാണെന്ന് കണ്ടതും കാര്യം ഗ്രഹിച്ചു… ഒരു വലിയ ചര്‍ച്ച കഴിഞ്ഞിരിക്കുകയാണ് എല്ലാവരും…
പെട്ടെന്നവള്‍ നാണത്താല്‍ മുഖം പൊത്തി പടികള്‍ കയറി തന്‍റെ മുറിയിലേക്ക് ഓടി…
കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!
adipoli tto
സൂപ്പർ