എല്ലാവരും നടത്തത്തിന് വേഗം കൂട്ടി…
വയലേലകളില്‍ നിന്ന് വീശുന്ന കാറ്റ് കുളിര്‍മ്മ വര്‍ദ്ധിപ്പിച്ചു…
കുട്ടികള്‍ക്കും പുതുതലമുറയ്ക്കും ഇഷ്ടപ്പെടുന്ന രീതിയിലുളള നാടകമായിരുന്നു അരങ്ങേറിയത്…
നാടകം തീര്‍ന്നപ്പോള്‍ സമയം രാത്രി 12.40…
”പണ്ട് നമ്മള്‍ ഇതുപോലെ ഡ്രാമ കാണാന്‍ പോയത് ഓര്‍മ്മയുണ്ടോ നന്ദൂട്ടിയ്ക്ക്…?” തിരികെ വീട്ടിലേക്ക് നടക്കും വഴി അഭിജിത്തിന്‍റെ പെട്ടെന്നുളള ചോദ്യം കേട്ട് നന്ദിത അമ്പരന്നു..
അവളുടെ കണ്ണുകളില്‍ ആശ്ചര്യം നിറഞ്ഞു…
കൊച്ച് അഭിയുടെ കൈപിടിച്ച് കുടുംബത്തിലെ മറ്റുളളവരുമായി നാടകം കാണാന്‍ നടന്ന് പോകുന്ന കൊച്ച് നന്ദു…
സൂചികുത്താന്‍ ഇടമില്ലാത്ത ഉത്സവപറമ്പില്‍ കാല് മടക്കി ഇരിക്കുമ്പോള്‍ മുന്നിലിരുന്ന് തലയുയര്‍ത്തി കാണുന്നാള്‍ക്കാരെ കൊണ്ട് നാടകവേദി കാണാതെ നിരാശയോടെ തമ്മില്‍ തമ്മില്‍ നോക്കുന്ന കൊച്ച് അഭിയും കൊച്ച് നന്ദുവും…
ഇരുട്ടില്‍ കൈയ്യില്‍ കിട്ടിയ ചെറിയ ചരലിന്‍റെ കല്ലെടുത്ത് തലയുര്‍ത്തി കാണുന്നാളുകളുടെ നേര്‍ക്ക് കൊച്ച് നന്ദു ആരും കാണാതെ എറിഞ്ഞു…
ഏറ് കിട്ടിയ ആളുകള്‍ കല്ല് വന്നത് എവിടെ നിന്നാണെന്നറിയാതെ പരതി നോക്കി കാര്യം മനസ്സിലാക്കി തലതാഴ്ത്തിയിരുന്നു…
കൊച്ച് അഭിയും കൊച്ച് നന്ദിതയും അത് കണ്ട് വായ് പൊത്തി ചിരിച്ചു…
അതോര്‍ത്തപ്പോള്‍ നന്ദിതയുടെ ചുണ്ടുകളില്‍ ഒരു ചിരി വിടര്‍ന്നു… കണ്ണുകളില്‍ നനവും…
അവള്‍ നിലാവ് പൊഴിച്ച് നില്‍ക്കുന്ന ചന്ദ്രനെ നോക്കി…
അതിനരികില്‍ തിളങ്ങി നിന്ന നക്ഷത്രം അവളെ നോക്കി കുസൃതിയോടെ കണ്‍ചിമ്മുന്നതായി അവള്‍ക്ക് തോന്നി…
***************
”ഹേയ് നന്ദൂ…”
ലിസയുടെ വിളി അവളെ ചിന്തകളില്‍ നിന്ന് ഞെട്ടിയുണര്‍ത്തി…
കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!
adipoli tto
സൂപ്പർ