സ്നേഹക്കൂട് 16

”നന്ദുവേച്ചി നല്ല നാടന്‍ പാട്ട് പാടും…” കൃഷ്ണന്‍ മാമന്‍റെ ഇളയ മകള്‍ വേണി ഉറക്കെ പറഞ്ഞു…

”അതേയ് നന്ദു നന്നായി പാടും…” മാമിമാര്‍ എല്ലാം വേണി പറഞ്ഞത് ശരി വച്ചു..

”എന്‍റെ സ്വരസ്ഥാനം ഇപ്പോള്‍ ശരിയല്ല…”
നന്ദിത പറഞ്ഞ് ഒഴിയാന്‍ നോക്കി…

”സ്വരസ്ഥാനം ഞാന്‍ നേരെ പിടിച്ചിട്ട് തരാം..” ശരത്തിന്‍റെ വക ഡയലോഗ്..

”പോടാ നാറീ…” നന്ദിത ശരത്തിന് നേരെ ചീറി…

”നന്ദുചേച്ചി പാട്… നന്ദുചേച്ചി പാട്…” കുട്ടിക്കൂട്ടങ്ങള്‍ ഒരു താളത്തില്‍ മുദ്രാവാക്യം വിളിക്കും പോലെ ചിലമ്പി…

”പാടെടീ…” ചേട്ടന്‍ നിവേദും അമ്മ അംബികയും കൂടി നിര്‍ബന്ധിച്ചതോടെ നന്ദിത പാടാന്‍ നിര്‍ബന്ധിതയായി…

എല്ലാവരും നിശ്ശബ്ദമായി അവളുടെ മുഖത്തേക്ക് നോക്കി…

മെല്ലെ നന്ദിത കണ്ണുകള്‍ അടച്ചു പാടിത്തുടങ്ങി…

”നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ…
എന്നിട്ടെന്തേ നിന്നെ കെട്ടാന്‍ ഇന്നേ വരേ വന്നിലാരും….”

അതിമനോഹരമായി അവള്‍ ഈണത്തില്‍ സ്വയം ലയിച്ച് പാടി…

എല്ലാവരും ആ പാട്ടില്‍ ലയിച്ച് താളം പിടിച്ചു… അഭിജിത്തും…

പാടിത്തീര്‍ന്നതും നീണ്ട കരഘോഷമുയര്‍ന്നു…

നന്ദിതയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു…

”ഷീ ഇസ് ആന്‍ അമേസിങ്ങ് ഗെള്‍…” ലിസ അഭിജിത്തിന്‍റെ കാതില്‍ മന്ത്രിച്ചു…

*********

”ആരൊക്കെയാ നാടകം കാണാന്‍ വരുന്നത്..?”
ഒന്‍പത് മണിയായപ്പോള്‍ ശിവയുടെ വക അനൗണ്‍സ്മെന്‍റ്…

കുട്ടിക്കൂട്ടങ്ങള്‍ ഉള്‍പ്പടെ എല്ലാവരും പോകാന്‍ ഒരുങ്ങി…

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.