ഒന്നും അറിയാത്ത ഭാവത്തില്‍ അവന്‍ പപ്പടം ചവയ്ക്കുന്നത് നന്ദിത കണ്ടു… അവന്‍റെ ഇലയില്‍ ഒരു പപ്പിടം ഇരിക്കുന്നുമുണ്ട്..
അത് കണ്ട് എല്ലാവരിലും ഒരു ചിരിയൂറി…
നന്ദിത പെട്ടെന്ന് അവന്‍റെ ഇലയിലെ പപ്പടം എടുക്കാന്‍ ശ്രമം നടത്തി…
എന്നാല്‍ അവര്‍ക്കിടയിലെ പിടിവലിക്കിടയില്‍ പപ്പടം തവിട് പൊടിപോലെ പൊടിഞ്ഞു…
”നാറി… നീയെന്നുമുളളതാ… എന്‍റെ പാത്രത്തിലെ എന്തേലും നീ അടിച്ചുമാറ്റുന്നത്… നോക്കിക്കോ… നീയിനി എന്‍റെ അടുത്തെങ്ങാനും വന്നിരുന്നാലുണ്ടല്ലോ…” ശരത്തിനോട് പിണങ്ങി നന്ദിത തലതിരിച്ചിരുന്നു…
”ഹേയ് നന്ദു.. ദാ പപ്പടം…”
ആ ശബ്ദം കെട്ട് നന്ദിത ഞെട്ടി തലയുയര്‍ത്തി നോക്കി…
വീണയ്ക്ക് അരികിലിരിക്കുന്ന അഭിയേട്ടന്‍ തനിക്ക് നേരെ പപ്പടം നീട്ടുന്നു…
ഒരു നിമിഷം അവളുടെ കണ്ണുകള്‍ ആശ്ചര്യത്താല്‍ വിടര്‍ന്നു…
മനസ്സില്‍ അവശേഷിച്ചിരുന്ന ചെറിയ വിങ്ങല്‍ മൂലമാകാം അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു…
”വേണ്ട അഭിയേട്ടാ… അത് അഭിയേട്ടനുളളതല്ലേ…” അവള്‍ സ്നേഹപൂര്‍വ്വം നിരസിച്ചു…
”അഭിയേട്ടന്‍ സ്നേഹത്തോടെ തരുന്നത് വേണ്ടെന്ന് പറയുന്നോടീ.. വാങ്ങിക്കെടീ…” അരികിലിരുന്ന വീണയുടെ നിര്‍ദ്ദേശം…
വിറയാര്‍ന്ന കൈകളോടെ അവള്‍ അത് വാങ്ങി…
കുറച്ച് പേര്‍ അത് കണ്ട് കയ്യടിച്ചു…
അത് കണ്ട് രവിയും ഗീതയും മകള്‍ അഭിരാമിയും ലിസയും ചിരിച്ചു… ഒപ്പം മറ്റുളളവരും…
അപ്പോഴേക്ക് രമ മാമി അകത്ത് പോയി പപ്പടം കൊണ്ട് വന്ന് അഭിജിത്തിന്‍റെ ഇലയില്‍ വച്ചു….
അടപ്രദമന്‍റെ മധുരം നുണഞ്ഞ് സദ്യ അവസാനിച്ചപ്പോഴെക്കും എല്ലാവരുടേയും മനസ്സും ശരീരവും നിറഞ്ഞിരുന്നു…
************
ഉച്ചയ്ക്ക് ശേഷമുളള വിശ്രമ വേളയില്‍ പാട്ടും കൂത്തുമായി കുടുംബാംഗങ്ങള്‍ എല്ലാം കൂടി…

കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!
adipoli tto
സൂപ്പർ