സ്നേഹക്കൂട് 16

കളിതമാശകളുടെ മാറ്റൊലിയില്‍ ഒരു ആഹ്ലാദാന്തഃരീക്ഷം സൃഷ്ടിച്ച് നില്‍ക്കുന്ന ആ തറവാട് ആഘോഷത്തിന്‍റെ ശംഖൊലി മനസ്സിലുണര്‍ത്തുന്നതായി അവള്‍ക്ക് തോന്നി…

”ദാ വരുന്നു നമ്മളുടെ ഒടക്ക് കക്ഷി…” ദേവന്‍മാമന്‍റെ ഇളയ മകന്‍ പതിനെട്ടുകാരനായ ശരത് ആണ് അത് പറഞ്ഞത്…

”ഒടക്ക് കക്ഷി നിന്‍റെ മറ്റവള്… സു…” അത്രയും പറഞ്ഞ് നന്ദിത നിര്‍ത്തി വീണ്ടും തുടര്‍ന്നു…

”പറയണോടാ ബാക്കി…”

അപ്പോഴേക്ക് ശരത് തൊഴുതു…

അതെല്ലാവരിലും ചിരി പടര്‍ത്തി…

നന്ദിത അവര്‍ക്കിടയില്‍ കൂടി… പൂന്തുമ്പിയെ പോലെ അവള്‍ അവര്‍ക്കിടയില്‍ പാറി നടന്നു…. കാന്താരിപ്പെണ്ണിനെ പോലെ കുറുമ്പുകാട്ടി രസിപ്പിച്ചു…
ഇപ്പോഴാണ് എല്ലാം പൂര്‍ണ്ണമായതെന്ന് അവരെല്ലാവര്‍ക്കും തോന്നി…
ലിസ ഇതെല്ലാം കൗതുകത്തോടെ നോക്കി…
ആദ്യമായാണ് അവള്‍ ഒരു കുടുംബത്തിന്‍റെ ഐക്യം കാണുന്നത്…നിസ്വാര്‍ത്ഥവും നിഷ്കളങ്കവുമായ പരസ്പര സ്നേഹം കാണുന്നത്… അനുഭവിച്ചറിയുന്നത്…
വന്നില്ലായിരുന്നെങ്കില്‍ ഒരു തീരാ നഷ്ടമായിരുന്നെന്ന് അവള്‍ക്ക് തോന്നി…

************

തറവാട്ടിലെ വലിയ ഹാളില്‍ പുല്‍പ്പായ് നിരത്തപ്പെട്ടു…

തൂശനിലയില്‍ പതിനൊന്ന് കൂട്ടം തൊടുകറികള്‍, ചക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ നിര നിരയായി വിളമ്പി…

”എന്‍റെ പപ്പടമെവിടെ…?”
വീണയോട് എന്തോ പറഞ്ഞ് തിരിഞ്ഞ നന്ദിത ഇലയിലുണ്ടായിരുന്ന പപ്പടം കാണാതെ ഉറക്കെ ചോദിച്ചു കൊണ്ട് അരികിലിരുന്ന ശരതിനെ നോക്കി…

3 Comments

  1. സുദർശനൻ

    കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!

  2. adipoli tto

  3. സൂപ്പർ

Comments are closed.