”വര്‍ഷങ്ങള്‍ക്ക് ശേഷമല്ലേ അഭിയേട്ടന്‍ നാട്ടിലെത്തുന്നത്…” വീണ അത് പറയുമ്പോള്‍ നന്ദിതയുടെ മനസ്സില്‍ ഉത്സവതാളമേളങ്ങള്‍ മുഴങ്ങുകയായിരുന്നു…
വീണയില്‍ നിന്ന് ഒഴിഞ്ഞ് മാറി അവള്‍ തന്‍റെ മുറിയിലെ നിലക്കണ്ണാടിയ്ക്ക് മുന്നില്‍ നോക്കി…
ഒരു ചെറുകാറ്റ് അവളുടെ നീണ്ട് ഇടതൂര്‍ന്ന അഴിച്ചിട്ടിരുന്ന മുടിയിഴകളെയും ദാവണിയുടെ തലപ്പിനെയും തഴുകി കടന്ന് പോയി…
മെല്ലെയവള്‍ നാണത്താല്‍ മുഖം പൊത്തി…
”അഭി ചേട്ടന്‍ പോവ്വാണോ…?”
കൊച്ച് നന്ദിത ചോദിക്കുന്നു..
”അതേ നന്ദൂട്ടി… പോയാലും ഞാന്‍ നന്ദൂട്ടിയെ മറക്കില്ല… ട്ടോ…” കൊച്ച് അഭി പറയുന്നു…
”എനിക്ക് കരച്ചില് വരുന്നുണ്ടൂട്ടോ…” കൊച്ച് നന്ദിതയുടെ കണ്ണുകള്‍ നിറഞ്ഞ് വരുന്നു…
”കരയല്ലേ നന്ദൂട്ടി… ഞാന്‍ വരും… ഇനീം വരും…”
നിറഞ്ഞൊഴുകിയ കൊച്ച് നന്ദിതയുടെ കണ്ണുകള്‍ കൊച്ച് അഭി തുടച്ചു…
നന്ദിത നാണത്താല്‍ മറച്ച കൈകള്‍ മുഖത്ത് നിന്ന് എടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു…
*********
”എടാ സദാശിവാ… നീയാ പെണ്ണിനെ നോക്കാതെ മടലിലോട്ട് നോക്കി വെട്ടെടാ… അല്ലേല്‍ നെന്‍റെ കാലിലായിരിക്കും വെട്ട് കൊളളുന്നത്…”
അടിച്ചുതളിക്കാരി ശ്യാമളയിലേക്കാണ് വിറക് വെട്ടുന്ന സദാശിവന്‍റെ കണ്ണ് എന്ന് കണ്ട മണിമുറ്റം തറവാടിന്‍റെ കാരണവര്‍ ശിവരാമന്‍ ഉറക്കെ വിളിച്ച് പറഞ്ഞു…
സദാശിവന്‍ ചൂളിപ്പോയി…
കണ്ട് നിന്നവര്‍ അത് കേട്ട് ഊറിച്ചിരിച്ചു…
”ആയ കാലത്ത് മൂപ്പില്‍സ് കൊറേ പൊടിച്ചതാ.. എന്നിട്ടാ ശ്യാമളെ ഒന്ന് നോക്കീന്ന് പറഞ്ഞ് മൂപ്പീന്ന് കളിയാക്കുന്നത്…”
സദാശിവന്‍ മൂക്കിന് കീഴെ പിറുപിറുത്തു..
കഥ നന്നായിട്ടുണ്ടു്. വില്ലന്മാരില്ലാത്ത സോദ്ദേശകഥ. ഇത്തരം കഥകൾ തുടർന്നും പ്രതീക്ഷിക്കന്നു!
adipoli tto
സൂപ്പർ