സുൽത്വാൻ 7 [ജിബ്രീൽ] 448

“അതെ ……. അതിനെന്താ ……എന്റെ പൊന്നു പെങ്ങളെ നിന്നെ ആലക്കാട്ടെ ആശുപതിയൽ കൊണ്ടു പോയിരുന്നെങ്കിലുണ്ടല്ലോ ഈ സമയ ത്തിനകം നിനക്ക് അഞ്ചു ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ടാവും …”അത്  കേട്ട് റാഹി തന്റെ അടുത്തുണ്ടായിരുന്ന ആപ്പിളെടുത്തവനെ എറിഞ്ഞു. ജിത്തു അത് കൈക്കലാക്കി

“താങ്ക്സ് ….” ആപ്പിളു കടിച്ചു കൊണ്ടാണവനത് പറഞ്ഞത് . രണ്ടി ന്റെയും കാട്ടികൂട്ടൽ എല്ലാവരുടെയും മുഖത്ത് ചിരി പടർത്തിയിരുന്നു പക്ഷേ കൂട്ടത്തിൽ ഏറ്റവും അതികം ചിരിക്കുന്ന സംസാരിക്കുന്ന മാളു മാത്രം ബാറ്ററി ഊരിയിട്ട റേഡിയോ പോലെ നിശബ്ദയായിരുന്നു.

♦♦♦♦♦♦♦♦♦♦♦♦♦♦♦♦
ആലക്കാട്ടു തറവാട്ടിലെ മുറ്റത്തെ പൂന്തോട്ടത്തിലെ സിമൻ്റു ബെഞ്ചിൽ ചാരി ഇരിക്കുകയാണ് റാഹി.

വീടിന്റെ ഏറ്റവു മുകളിലെ ഫെഡ് ലൈറ്റു പോലെയുള്ള ബൾബഇൽ നിന്നും വരുന്ന വെളിച്ചം പൂന്തോട്ട ത്തിൽ  മുഴുവനായും നിറഞ്ഞിരുന്നില്ല

ജീവിതത്തിൽ കുറച്ചു ദിവസങ്ങളായി സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങ ളെ കുറിച്ച് ചിന്തിക്കുകയാണവൾ
“എന്താണ് എനിക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഷാനു ….. അവൻ ….. അവനെ കാണുമ്പോ …..അവനടു ത്തു ഉണ്ടാകുമ്പോ ഞാനനുഭവിക്കുന്ന ഈ സന്തോഷത്തിനും വെപ്രാള ത്തിനും കാരണമെന്താണ് …..”

“ഡീ ……. നിനക്ക് ഉറക്കമൊന്നുമില്ലേ …..” പുറകിൽ നിന്നുള്ള വിളിയാൽ ചിന്താഭഗം സംഭവിച്ചവൾ തിരിഞ്ഞു
അവളുടെ വലിയാപ്പാന്റെ ഇളയ സന്താനം റിസ്വാൻ എന്ന റിച്ചു അവളുടെ അടുത്തു വന്നിരുന്നു .
“റാഹി നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ …….” അവൾ നിശബ്ദയായിരിക്കുന്ന തു കൊണ്ട് തന്നെ അവൻ ഒന്നു കൂടി ചോദിച്ചു

“ആ തലയാട്ടലിൽ തന്നെ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലാവുമല്ലോ …..” റാഹി അതു നിഷേദിച്ചു കൊണ്ട് തലയാട്ടിയപ്പോൾ റിച്ചു ഒരു ചിരിയോ ടെ പറഞ്ഞു
“ഡാ …..എന്റെ ഒരു ഫ്രണ്ടിന് ഒരു പ്രശ്നം അതിനെ കുറിച്ച് ആലോചി ക്കുകയായിരുന്നു ”
“എന്ത് പ്രശ്നം ”
അവളുടെ മനസ്സിലെ സംഘർഷങ്ങളെ കുറിച്ച് റിച്ചുവിനോട് പറയാൻ റാഹി തീരുമാനിച്ചു പക്ഷേ ഇവരുടെ ഒക്കെ മുമ്പിൽ തന്റേടിയായ അവൾ അതു പോവാതിരിക്കാൻ ഒരു ഫ്രണ്ടിന്റെ പ്രശ്നമായി അതവതരിപ്പിക്കാൻ തീരുമാനിച്ചു
“അത് ……… അവൾക്ക് ……. അവളുടെ കൂടെ പഠിക്കുന്ന ഒരാളെ കാണുമ്പോൾ അവൾക്ക് മനസ്സിൽ ഇതുവരെ അനുഭവിക്കാത്ത ഒരു തരം അനുഭൂതി ….. എപ്പോഴും അയാൾ അടുത്തുണ്ടാവണം എന്ന് ആഗ്രഹം തോന്നുന്നു ….. അവന്റെ സാമീപ്യമവൾക് ധൈര്യം നൽകുന്നു. അവന്റെ മുഖത്ത് സങ്കടം കാണുമ്പോൾ നെഞ്ചിലൊരുതരം വേദന, അവന്റെ മുഖത്തെ ചിരി മനസ്സിൽ സന്തോഷം നിറക്കുന്നു …….. പിന്നെ ……പിന്നെ …..” റാഹി തന്റെ മനസ്സിൽ വന്നു നിറഞ്ഞു കൊണ്ടിരിക്കുന്ന അവൾക്കപ രിചിതമായ ആ വികാരത്തെ വാക്കുകളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നു
“ഷീ ഇസ് ഇൻ ലൗ ” അവളുടെ മുഖത്തെ ഭാവങ്ങൾ നോക്കി നിന്ന റിച്ചു മൊഴിഞ്ഞു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.