സുൽത്വാൻ 7 [ജിബ്രീൽ] 448

ഈ ലോഡിൻ്റെ ടെൻഷൻ കാരണം അവൻ മുന്നു ദിവസമായി ഉറങ്ങിയിട്ടുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ കപ്പൽ ഇന്ത്യൻ അതിർത്തിയിലെത്താനായത് അറിഞ അശ്വാസത്തിലും കുടിച്ച മദ്യത്തിന്റെ ലഹരിയിലും ബോധം കെട്ട് ഉറങ്ങിയിരുന്നു

ഉറക്കച്ചവടോടെ ചെന്ന് വാതിൽ തുറന്നപ്പോൾ മുമ്പിൽ തന്റെ ഡ്രൈവർ നിൽക്കുന്നതാണ്

“എന്താടാ ……” മഹാദേവൻ ദേശ്യം കൊണ്ട് വിറച്ചു

“അത് …… സഹദേവൻ സാർ …. വിളിക്കുന്നു ” അയാൾ തന്റെ ഫോൺ മുമ്പോട്ട് നീട്ടി

 

“ചേട്ടനെന്താ വിളിച്ചിട്ട് ഫോണെടു ക്കാത്തെ ” ഫോൺ എടുത്ത ഉടനെ സഹദേവൻ ചോദിച്ചു

 

“ഞാനുറങ്ങി പോയി …..എന്താ …….. എന്തെങ്കിലു പ്രശ്നമുണ്ടേ ….. ” അവന്റെ ശബ്ദത്തിൽ വേവലാതി നിറഞ്ഞിരുന്നു

“അത് ….. ചേട്ടാ …… കപ്പൽ ഇതുവരെ എത്തിയിട്ടില്ല …. കപ്പലിൽ നിന്നും നാലു മണിക്കൂറായി ഒരു വിവര വുമില്ല…..”

 

“എന്ത് ” അവന്റെ ഉറക്ക ക്ഷീണമെല്ലാം പോയി മറഞ്ഞു

“ഞാനൊരു നാലഞ്ചു സ്പീഡ് ബോട്ടിൽ കുറച്ചാളുകളുമായി അന്വേഷിച്ചു പോവുകായാണ് …… എന്നാ ശരി ചേട്ടാ ….. ” സഹദേവൻ കട്ടാക്കി

മഹാദേവൻ തളർന്ന് ഇരുന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ഐ സി യു വിനു മുമ്പിൽ ഡോക്ടറെയും കാത്തിരിക്കുകയാണ് മഹാദേവനും സഹദേവനും .

സഹദേവനും അവന്റെ കൂട്ടാളികളും അവിടെ എത്തിയപ്പോൾ കാണുന്നത് വെള്ളത്തിനു മുകളിൽ പൊന്തി നിൽ ക്കുന്ന കുറച്ചു കപ്പലിലിന്റെ അവശി ഷ്ടങ്ങളും അൽപ്പം മാറി ഒരു ലൈഫ് ബോട്ടിൽ ബോധം കെട്ടു കിടക്കുന്ന സച്ചുവിനെയുമാണ് .

ഉടനെ തന്നെ അവനെ ആശുപ്രതി യിലെത്തിച്ചു .

പരിശോദിച്ച ഡോക്ടർ അവന് ബോധം വരാൻ പതിനഞ്ചു മണിക്കു റെങ്കിലും എടുക്കുമെന്ന് പറഞ്ഞതി ന്റെ അടിസ്ഥാനത്തിലവർ പതിനഞ്ചു മണിക്കൂറായി കാത്തിരിക്കുകയാണ് .അവന്റെ ജീവൻ അവർക്ക് വളരെ പ്രധാനപ്പെട്ടതാവാൻ കാരണങ്ങൾ രണ്ടാണ് ഒന്ന് കുടുബത്തിലെ ഒരേയൊരാൺതരിയുടെ ജീവൻ രണ്ടാമത്തേത് കപ്പൽ തകർത്ത ശത്രുവിനെ കുറിച്ച് അവനു തരാൻ കഴിയുന്ന വിവരങ്ങളും

************

 

“പേഷ്യന്റിനു ബോധം വന്നിട്ടുണ്ട് ” ഐ സി യുവിനു പുറത്തേക്കിറങ്ങിയ ഡോക്ടർ പറഞ്ഞു

“എനിക്കൊന്ന് അവനെ കാണണം …….” മാഹദേവന്റെത് ഒരാക്ഞയാ യിരുന്നു

“കാണാം …….ബട്ട് അതിനു മുമ്പ് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ മനസ്സാനിധ്യത്തോടെ കേൾക്കണം ” ഡോകടറിന്റെ സ്വരത്തിൽ ഒരു ഗൗര വമുണ്ടായിരുന്നു

“അവന്റെ ശരീരം മുഴുവൻ തളർന്നിരി ക്കുകയാണ് ജീവനോടെയുണ്ടെന്നു ളളതിന് തെളിവായി കണ്ണു മാത്രം ചലിക്കും ” ഡോക്ടർ പറഞ്ഞു നിർത്തി

“ഇതിനു ചികിത്സയില്ലേ …..” എല്ലാം കേട്ട് തറഞ്ഞിരിക്കുന്ന മഹാദേവനെ ഒരു വേദനയോടെ നോക്കി സഹദേ വൻ ചോദിച്ചു

“ തീർച്ചയായും കഴുത്തിലെ ഞരമ്പി നാണ് ക്ഷതം അതു ചിട്ടയായ ഫിസിയോ തെറാപ്പി കൊണ്ടും മരുന്നുകൾ കൊണ്ടും നമുക്ക് ഇത് ശരിയാക്കി എടുക്കാം പക്ഷേ സമയമെടുക്കും ചുരുങ്ങയത് രണ്ടു മാസെമെങ്കലും ചിലപ്പോൾ അതിലും കൂടാം ” ഡോക്ടർ പറഞ്ഞു നിർത്തി

ഡോക്ടറോടുള്ള സംസാരം പുരോഗമുക്കുന്നതിനിടയിൽ മഹാദേവന്റെ സാറ്റലൈറ്റ് ഫോൺ ശബ്ദിച്ചു

നിങ്ങൾ ദൈവത്തോട് പ്രാർത്തിക്കൂ എന്നു പറഞ്ഞു ഡോക്ടർ അവരെ കടന്നുപോയി

“നോ…………….” മഹാദേവന്റെ അലർച്ച ആശുപത്രി ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചു

“എന്താ ….. എന്തു പറ്റി….”.അതു കേട്ട് ഞെട്ടിയ സഹദേവൻ തന്റെ ചേട്ടന്റെ അടുത്തു ചെന്ന് ചോദിച്ചു

മഹാദേവന്റെ കയ്യിൽ നിന്നും ഫോൺ നിലത്തേക്കു വീണു

25 Comments

  1. ജിബ്രീൽ bro ബാക്കി എപ്പോ കിട്ടും?

  2. ബ്രോ എന്തായി ഇനി എത്ര ദിവസം കാത്തിരിക്കണം

  3. കഥ നന്നായിത്തന്നെ പോകുന്നുണ്ട്…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks buddy ♥️♥️♥️♥️♥️♥️♥️

  4. രുദ്രരാവണൻ

    Pwoli❤️

    1. ജിബ്രീൽ

      Thanks ♥️

  5. Take your time bro but don’t stop this
    It’s a REQUEST

    1. ജിബ്രീൽ

      Thanks Bro

  6. ഇപ്പോഴാണ് ഈ കഥ വായിച്ചത്
    ഒന്നും പറയാനില്ല വേറെ ലെവൽ
    ⭐⭐⭐⭐⭐

    1. ജിബ്രീൽ

      Thanks a lot Brother

  7. Ithilu enganeya account create cheyyunnathu? Chila stories vayikkan pattunnilla endo pass cod chodhikkunnu aarkenkilum ariyamenkil replay cheyy

  8. കാത്തിരിക്കാൻ തയ്യാറാണ്

    കഥ സൂപ്പർ ആണ്.
    ഫ്ലാഷ് ബാക്ക് എപ്പോൾ തുടങ്ങും ?

    ഷാനുവിനെ കുറിച് അറിയാൻ തിടുക്കമായി.

    ❤️❤️❤️???????

    1. ജിബ്രീൽ

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം കാത്തിരിക്കാം എന്നുപറഞ്ഞ വലിയ മനസ്സിന് നന്ദി ♥️♥️♥️

  9. കാത്തിരിക്കാം ബ്രോ എത്ര നാള് വേണമെങ്കലും ബാക്കി കൂടി തീർക്കണം പകുതിയിൽ നിർത്തല്ലെ

    1. ജിബ്രീൽ

      ഇത് പൂർത്തിയാക്കും ബ്രോ

      Thanks for the nice words ??

  10. മൂന്ന് മാസം? ??

    Wait cheyyam, allathe vazhi illallo.

    Sadhanam kollam ?❤️, waiting for next part ?

    1. ജിബ്രീൽ

      Thank you ♥️♥️

  11. കലക്കി ബ്രോ

    1. ജിബ്രീൽ

      Thanks ♥️♥️♥️

  12. Samayampole eazhuthiyal mathi…Kadha nalla reethiyil thanne aanu pokunnathu…All the best for your exams

    1. ജിബ്രീൽ

      Thanks ?♥️♥️♥️

  13. നന്ദുവേട്ടൻ ഫാസ്റ്റ് കഥ അടിപൊളി അടുത്ത ഭാഗം 3 മാസം എന്നൊക്കെ പറയുമ്പോൾ കുറച്ച് കൂടുതൽ ആണ് എന്നാലും കതിരിക്കും എന്തായാലും ഈ ഭാഗം അടിപൊളി ആയിട്ടുണ്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      വളരെ നന്ദി സുഹൃത്തേ ♥️♥️♥️?♥️♥️

  14. ഒരേ പൊളി waiting for next part

    1. ജിബ്രീൽ

      Thank you sahooo♥️♥️

Comments are closed.