പെട്ടന്ന് എന്റെ തോളിൽ ആരോ സ്പർശിച്ചു ഞാൻ അമ്പരപ്പോടെ തിരിഞ്ഞു നോക്കി.. എന്റെ ശരീരമാകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു.. സുമിത്ര!!! ഞാൻ പതുക്കെ വാകയുടെ ചുവട്ടിൽനിന്നുമെഴുന്നേറ്റു അവളുടെ മുഖത്തേക്ക് നോക്കി. വിടർന്ന കണ്ണുകൾ, അവയിലെ തിളക്കം ഇപ്പോഴുമുണ്ട് ചുണ്ടുകളിൽ പടർന്ന വിഷാദം, പാറിനടക്കുന്ന മുടിയിഴകൾ. അവളുടെ കണ്ണുകളും എന്റെ കണ്ണുകളുമായി അലിഞ്ഞു ചേർന്നു.. ഒരു യുഗത്തിന്റെ മുഴുവൻ കാത്തിരിപ്പും ഞാൻ മറന്നു,എന്റെ സങ്കടങ്ങൾ മറന്നു. എനിക്കുചുറ്റുമുള്ളതെല്ലാം ഇല്ലാതായി പോകുന്നതായി എനിക്ക് തോന്നി. ആ പെൺകുട്ടി തിരിഞ്ഞ് എന്നെ നോക്കി. അത് സുമിത്ര ആയിരുന്നില്ല.. അപ്പോൾ അവളെവിടെ….. ഞാൻ ആ വാകയുടെ ചുവട്ടിൽ ഇരുന്നു..
പെട്ടന്ന് എന്റെ തോളിൽ ആരോ സ്പർശിച്ചു ഞാൻ അമ്പരപ്പോടെ തിരിഞ്ഞു നോക്കി.. എന്റെ ശരീരമാകെ ഒരു മരവിപ്പ് അനുഭവപ്പെട്ടു.. സുമിത്ര!!! ഞാൻ പതുക്കെ വാകയുടെ ചുവട്ടിൽനിന്നുമെഴുന്നേറ്റു അവളുടെ മുഖത്തേക്ക് നോക്കി. വിടർന്ന കണ്ണുകൾ, അവയിലെ തിളക്കം ഇപ്പോഴുമുണ്ട് ചുണ്ടുകളിൽ പടർന്ന വിഷാദം, പാറിനടക്കുന്ന മുടിയിഴകൾ. അവളുടെ കണ്ണുകളും എന്റെ കണ്ണുകളുമായി അലിഞ്ഞു ചേർന്നു.. ഒരു യുഗത്തിന്റെ മുഴുവൻ കാത്തിരിപ്പും ഞാൻ മറന്നു,എന്റെ സങ്കടങ്ങൾ മറന്നു. എനിക്കുചുറ്റുമുള്ളതെല്ലാം ഇല്ലാതായി പോകുന്നതായി എനിക്ക് തോന്നി. എന്റെ ഷർട്ടിൽ അവളുടെ കണ്ണീരിന്റെ നനവ് എനിക്കനുഭവപ്പെട്ടു, അവളുടെ പൈജാ മയിൽ എന്റെ കണ്ണുനീരും. തിരിച്ച് സുമിത്രയുമായുള്ള ടാക്സി യാത്രയിൽ കച്ചിലെ തെരുവിൽ നിന്നും ഒരു ഗുജറാത്തി ഗസൽ എന്റെ കാതുകളിലേക്ക് ഒഴുകിയെത്തി “യെഹ് പ്യാർ ഹെ ഇന്ധസാർ കാ പ്യാർ ഓർ മിട്ടി മെയിൻ ആംസു ഓ കെ കോയി പരിഭാവിത് ഞഹി കർ സക്താ “(പ്രണയമാണ്.. കാത്തിരിപ്പിന്റെയും കണ്ണീരിന്റെയും പ്രണയം മന്നിൽ അത് നിർവചിക്കാൻ ആർക്കുമാകില്ലല്ലോ)എന്റെ തോളുകളിലേക്ക് ചാഞ്ഞ സുമിത്രയുടെ നെറ്റിയിൽ ഞാൻ അമർത്തി ചുംബിച്ചു, അതിന് വാകപ്പൂവിന്റെ ഒരു നൈർമല്യമുണ്ടായിരുന്നു.
രണ്ട് വർഷങ്ങൾക്ക് ശേഷം….
തൃശൂരിലെ വടക്കുംനാഥക്ഷേത്രം.”കുട്ടി ഇവിടങ്ങും ഉള്ളതല്ലെന്നാ കേട്ടെ വാര്യരെ ”
ക്ഷേത്രം ഭാരവാഹി കലാസമിതിയിലെ വാര്യരോട് പറഞ്ഞു “ഇവിടല്ല അങ്ങ് ഗുജറാതീന്നാ,അസ്സലായിട്ടു നൃത്തം ചെയ്യും “ആ കുട്ടീടെ ഭർത്താവിന് ഒരേ നിർബന്ധം അരങ്ങേറ്റം ഇവിടെവെച്ചു നടത്തണമെന്ന്, ഞാനായിട്ടു എതിർപ്പും പറഞ്ഞില്ല “എന്തായാലും ശുഭമായിട്ട് അങ്ങ് നടന്നാ മതി
“, അന്ന് വടക്കുംനാഥക്ഷേത്രത്തിൽ ഒരു അരങ്ങേറ്റം നടന്നു.നൃത്തം എന്ന സ്വപ്നം പാതിയിൽ പൊലിഞ്ഞ ഒരു പെൺകുട്ടിയുടെ അരങ്ങേറ്റവും . ഒപ്പം പെയിന്റിംഗിനെ പ്രണയിച്ച നടന്ന ഒരെഴുത്തുകാരന്റെ യാത്രയുടെ അവസാനവും.
അവസാനിച്ചു.
Oohich maduth manushyan?
സൂപ്പർ…. ❤❤❤❤❤❤
❤️?♥️
Beautiful ❤️
Well written
No dragging and lagging too
Best of luck ?
❤️
വായിച്ചപ്പോ വല്ലാത്തൊരു ഫീൽ കിട്ടി ???, ഗായത്രി പറഞ്ഞപോലെ ഒരിക്കലും കാണാത്ത അറിയാത്ത ഒരു ചിത്രത്തിന് മേൽ തോന്നിയ ഭ്രാന്ത്, അവനെ ജീവിതത്തിലേക്ക് കൈ പിടിച്ച ഭ്രാന്ത്- തുടർന്ന് എഴുതികൂടെ, സുമിത്രയുടെയും അവൻ്റെയും കഥ. കുറച്ച് ലീഡുകൾ മനഃപൂർവം വിട്ട് കളഞ്ഞിട്ടുണ്ടല്ലോ അതൊന്നുന്ന് expand ചെയ്ത മതി ??????????????. ഒരാഗ്രഹം മാത്രമാണ്
കൊള്ളാം.. ??❤️❤️