“നിങ്ങൾക്കെന്താ ഭ്രാന്താണോ,ഒരു ചിത്രത്തെ അന്വേഷിച്ച്, ആരുടെയാ ആരു വരച്ചതാ എന്നുപോലും അന്വേഷിക്കാതെ ഇറങ്ങിത്തിരിക്കുക, പല ഭ്രാന്തുകളും കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ..”
ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു “അതെ കുട്ടി ഭ്രാന്താണ്, ചില ഭ്രാന്തുകൾ അങ്ങനെയാണ്.. എന്നെ ഇപ്പോഴും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഭ്രാന്ത് അതാണ് സുമിത്ര..”
ഗായു എന്നോട് ചോദിച്ചു “നിങ്ങൾ അത്രമാത്രം ദീദിയെ സ്നേഹിക്കുന്നോ!!
നിങ്ങൾ ഒരിക്കൽപോലും ദീദിയെ പെയിന്റിംഗിൽ അല്ലാതെ കണ്ടിട്ടില്ല,, പിന്നെ എങ്ങനെ??
“ആ പെയിന്റിംഗ്, അതിലെ നർത്തകിയെ ആയിരുന്നു ഞാൻ പ്രണയിച്ചത് അവളുടെ കണ്ണുകളാണ് എന്നെ ഇവിടം വരെ എത്തിച്ചത്, അവളാണ് എന്റെ എല്ലാം. ഒരിക്കൽ സകലതും അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോഴും അവളുടെ കണ്ണുകൾ ആയിരുന്നു എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് സുമിത്ര അവൾ എനിക്കെല്ലാമായിരുന്നു ”
ഗായു കണ്ണുകൾ തുടച്ചുകൊണ്ട് “എന്റെ ദീദിയെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരാൾ ഈ ഭൂമിയിൽ ഉണ്ടാകില്ല ”
“സുമിത്ര ഇപ്പോൾ എവിടെയാണ് ഗായു ”
ഗായു പറഞ്ഞു “അന്നത്തെ സംഭവത്തിന് ശേഷം ദീദിയുടെ കാലുകൾ മാത്രമല്ല മനസ്സും തളർന്നിരുന്നു, ജീവൻ തിരിച്ചുകിട്ടിയെങ്കിലും
നടക്കാൻ കഴിയില്ല, ആരോടും സംസാരിക്കാറില്ല.. അങ്ങനെ ഞങ്ങൾ ദീദിയെ kutch (ഗുജറാത്തിലെ ഒരു സ്ഥലത്തിന്റെ പേര് )ലെ പ്രകൃതിചികിത്സാകേന്ദ്രത്തിൽ കൊണ്ടുചെന്നാക്കി അവിടെ യോഗയും മനാസിനുള്ള ചികിത്സയും നൽകും.ഞങ്ങൾ ഇടയ്ക്കിടെ പോയ് കാണാറുണ്ട് ഇപ്പോ രണ്ടുവർഷമായി,, ദീദിയെ പഴയതുപോലെ ഒന്ന് കാണാൻ ”
ഞാൻ ആവേശത്തോടെ പറഞ്ഞു “നമുക്കവിടം വരെ പോയാലോ “,
ഗായു പറഞ്ഞു “പോകാം ഇവിടെനിന്നും രണ്ടു മണിക്കൂർ യാത്രയുണ്ട് അവിടേക്ക് ”
“എങ്കിൽ വരൂ നമുക്ക് ഇറങ്ങാം”
ഗായു ബാപ്പുവിനോട് പറഞ്ഞു “ഇദ്ദേഹം നമ്മുടെ ദീദിയെ ഒരുപാട് സ്നേഹിക്കുന്നു ഒരു പക്ഷെ നമ്മളെകാളൊക്കെ ഒരുപാട്..”
ആ വൃദ്ധൻ എന്നോട് പറഞ്ഞു “നിന്നെ ഭഗവാൻ അനുഗ്രഹിക്കട്ടെ “അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
ഗായു വെളിയിലെക്കറങ്ങി ഒരു ടാക്സി വിളി ച്ചു “അരെ ടാക്സി ടൈവർ ഇതർ ആാവൊ ”
ഞാനും ഗായുവും ടാക്സിയിൽ കയറി ഗായു പറഞ്ഞു “കച്ച് മേം പ്രകൃതി ചികിത്സാ കേന്ദ്ര “(കച്ചിലെ പ്രകൃതി ചികിത്സാ കേന്ദ്രം )
ടാക്സി ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു.എന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി കാത്തിരിപ്പിന്റെ അവസാനത്തിന് ഇനി രണ്ടുമണിക്കൂർ കൂടി മാത്രം. എനിക്കത് രണ്ടുയുഗം പോലെ തോന്നി.. കാത്തിരിപ്പിന്റെ രണ്ടുയുഗം..
ടാക്സി ഗർബയിൽ നിന്നും നീങ്ങി തുടങ്ങി ഗായു ഡ്രൈവറിന് തൊട്ടടുത്ത സീറ്റിൽ ഇരിക്കുന്നുണ്ട്. ടാക്സിയിൽ നിന്നും കിഷോർ കുമാറിന്റെ “തേര ബിനാ സിന്ദഗി സെ “എന്ന ഹിന്ദി ഗാനം ഉയർന്നുകേൾക്കുന്നു.. ഞാൻ ടാക്സിയുടെ ജനൽപാളി പുറത്തേക്ക് താഴ്ത്തി പുറത്തേക്ക് നോക്കി.അശാന്തമായി ഒഴുകുന്ന ഗുജറാത്തി തെരുവുകൾ പട്ടിണിയും അതിജീവനത്തിന്റെയും കഥ പറയാനുണ്ടായിരിക്കും ഞാൻ കടന്നുപോകുന്ന ഓരോ തെരുവിനും. പുറത്തെ തണുത്ത കാറ്റിൽ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി. കുറെ നാളുകൾക്ക് ശേഷമുള്ള സുഖകരമായ ഉറക്കം.ആ ഉറക്കത്തിൽ മനസിലേക്ക് പഴയ ഓർമ്മകൾ കടന്നുവന്നു ആർട്സ് കോളേജിലെ ലിറ്ററേചർ പഠനവും കഥയെഴുത്തും, ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചതും വീടു വിട്ട് ഇറങ്ങിയിട്ട് ഇന്നേക്ക് രണ്ടരവർഷം,”ഭായ് എഴുന്നേൽക്ക് എത്തി “ഗായുവിന്റെ ശബ്ദം കേട്ട് ഞാൻ ഉറക്കമുണർന്നു, ടാക്സി ഇപ്പോൾ ഒരു ഗേറ്റിനുമുന്നിൽ എത്തിനിൽക്കുകയാണ് അതൊരു ചികിത്സാകേന്ദ്രമായി ഒരിക്കലും എനിക്ക് തോന്നിയില്ല നിറയെ മരങ്ങൾ, അവയ്ക്കു താഴെ ഇരിക്കാനുള്ള അത്താണികൾ (കോൺക്രീറ്റു പാളികൾ )പൂന്തോട്ടങ്ങൾ.ചികിത്സയ്ക്കായി എത്തിയ ഒരുപാടുപേരുണ്ടായിരുന്നു അവിടെ വെള്ള പൈജാമ ധരിച്ചവർ ചിലർ യോഗചെയ്യുന്നു ചിലർ മറ്റുജോലികളിൽ ഏർപ്പെട്ടിരിക്കുന്നു ആകെ ശാന്തമായ ഒരന്തരീക്ഷം.”ഭായ് വാ നമുക്ക് മാഡം ജി (ഡോക്ടർ )യുടെ അടുത്തേക്കു പോകാം ഞാനും ഗായുവും ഓഫീസ് എന്നു തോന്നിപ്പിക്കുന്ന ഒരു കെട്ടിട ത്തിനുള്ളി ലേക്ക് കയറി ഗായു മാഡത്തിനോട് കാര്യങ്ങളെല്ലാം പറഞ്ഞു.അവർ അറ്റെൻഡറിനെ വിളിച്ചു “ഏയ് സിസ്റ്റർ സുമിത്ര അബ് കഹാം ഹെ “(സുമിത്ര ഇപ്പോൾ എവിടെയാണ് സിസ്റ്റർ ) സിസ്റ്റർ പറഞ്ഞു “സുമിത്രാ പ്രാത് യോഗ കെ ബാദ് വാക കെ ചരണ് മേം ബൗട്ടി ഹൈ “(സുമിത്ര രാവിലത്തെ യോഗ കഴിഞ്ഞ് വാകയുടെ ചുവട്ടിൽ ഇരിപ്പുണ്ട്, അധികം സംസാരിക്കാത്തതുകൊണ്ട് ഒറ്റയ്ക്കിരിക്കാറാണ് പതിവ്!)സിസ്റ്റർ എന്നെ പുറത്തേയ്ക്ക് കൂട്ടികൊണ്ട്പോയി. ഞാൻ വാകയുടെ തണലിലേക്ക് നോക്കി അവിടെ കോൺക്രീറ്റ് ബെഞ്ചിൽ ഒരു പെൺകുട്ടി ഇരിപ്പുണ്ട് എനിക്കു പുറം തിരിഞ്ഞാണ് ഇരിക്കുന്നത്. ഞാൻ മനസ്സിൽ പറഞ്ഞു അത് സുമിത്രയായിരിക്കുമോ.. എന്റെ നെഞ്ചിടിപ്പ് കൂടി.ഞാൻ പതുക്കെ വാകമരത്തിനടുത്തേക്ക് നടന്ന് കോൺക്രീറ്റ് ബെഞ്ചിനടുതെത്തി.എന്തുകൊണ്ടാണെന്ന് അറിയില്ല എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി ഞാൻ ഒരു നെടുവീർപ്പോടെ വിളിച്ചു “സുമിത്രാ!!” ആ പെൺകുട്ടി തിരിഞ്ഞ് എന്നെ നോക്കി. അത് സുമിത്ര ആയിരുന്നില്ല.. അപ്പോൾ അവളെവിടെ….. ഞാൻ ആ വാകയുടെ ചുവട്ടിൽ ഇരുന്നു..
Oohich maduth manushyan?
സൂപ്പർ…. ❤❤❤❤❤❤
❤️?♥️
Beautiful ❤️
Well written
No dragging and lagging too
Best of luck ?
❤️
വായിച്ചപ്പോ വല്ലാത്തൊരു ഫീൽ കിട്ടി ???, ഗായത്രി പറഞ്ഞപോലെ ഒരിക്കലും കാണാത്ത അറിയാത്ത ഒരു ചിത്രത്തിന് മേൽ തോന്നിയ ഭ്രാന്ത്, അവനെ ജീവിതത്തിലേക്ക് കൈ പിടിച്ച ഭ്രാന്ത്- തുടർന്ന് എഴുതികൂടെ, സുമിത്രയുടെയും അവൻ്റെയും കഥ. കുറച്ച് ലീഡുകൾ മനഃപൂർവം വിട്ട് കളഞ്ഞിട്ടുണ്ടല്ലോ അതൊന്നുന്ന് expand ചെയ്ത മതി ??????????????. ഒരാഗ്രഹം മാത്രമാണ്
കൊള്ളാം.. ??❤️❤️