സുമിത്രയെ തേടി ഗർബയിലേക്ക്…[Albin] 83

“ക്യാ യഹ് ഉൻകെ ഡെബിയൂ സെ ഏക് സാൽ പെഹലെ കീ തസ്‌വീർ ദീ “(അത് അവളുടെ അരങ്ങേറ്റത്തിന് ഒരു വർഷം മുൻപ് എടുത്ത ഫോട്ടോയാ)ആ വൃദ്ധൻ കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു.”സുമിത്രാ കെ സാധ് ഡെബിയൂ യാ ഡെബിയൂ ഭീ (“അരങ്ങേറ്റമോ അപ്പൊ സുമിത്രേടെ അരങ്ങേറ്റം കഴിഞ്ഞില്ലന്നോ??)ഞാൻ ചോദിച്ചു,, ആ വൃദ്ധൻ പറഞ്ഞു “വൂ ഡെബിയൂ ധാ വോബെച്ചാച്ച വൊ ബർബാദ് ദിൻ ജിസ്നെ ഉസ്‌കെ സാരെ സപ്നെ ചകാനചൂർ കർ ദിയെ “(ആ അരങ്ങേറ്റമാണ് കുട്ടി.. അവളുടെ എല്ലാ സ്വപ്നവും തകർത്തത്. ആ നശിച്ച ദിവസം!!)

ഞാൻ വൃദ്ധനോട് ചോദിച്ചു “ഫിർ ക്യാ ഹുവാ.. സുമിത്ര കി ക്യാ ഹുവാ “(അന്നെന്താണ് സംഭവിച്ചത്.. സുമിത്രയ്ക്ക് എന്തുപറ്റി!!)

“ഉസ് ദിൻ സഫി ബഹുത് കുഷ് തെ ലക്ഷ്മി ദീദി സെ കുച്ചിപ്പുടി സിഖ്‌നെ കെ ബാദ് രുഗ്മിണി നെ മന്ദിർ കെ ഹാൾ മെ അപ്നി ശുരുആത് കി..

(അന്ന് എല്ലാരും വല്യ സന്തോഷത്തിലായിരുന്നു. ലക്ഷ്മി ദീദിടെ അടുത്ത് നിന്ന് കുച്ചിപ്പുടി പഠിച്ചുകഴിഞ്ഞ് രുഗ്മിണി ക്ഷേത്രമണ്ഡപത്തിൽ വെച്ചായിരുന്നു അരങ്ങേറ്റം നടത്തിയത് പക്ഷെ…)

“ഉസ് ദിൻ വഹ് അപ്നെ സാരേ നൃത്യ കെ കപ്ടെ ബഹനോം ഉസെ മേരെ ഹാദ് സെ ആശിർവാദ് ദിയാ ഉസ്നെ മുജെ സെ കഹാ ”

(അന്ന് അവള് നൃത്തവസ്ത്രങ്ങളൊക്കെ ധരിച്ച് എന്റെ കൈയിൽ നിന്നും അനുഗ്രഹം മേടിക്കാൻ വന്നു.. ഞാൻ ഒരുപാട് സന്തോഷത്തോടെ അവളെ അനുഗ്രഹിച്ചു.. അവൾ എന്നോട് പറഞ്ഞു “ബാപ്പു എനിക്കൊരാഗ്രഹമുണ്ട്, ബാപ്പു വല്യ പെയിന്റർ അല്ലെ എന്റെ ഈ വേഷത്തിലുള്ള ഒരു ചിത്രം വരയ്ക്കാമോ.. കാരണം എനിക്കീ വേഷത്തെ ഒരുപാട് ഇഷ്ടമാണ് “അവളുടെ ആ ചെറിയ ആഗ്രഹം ഞാൻ സാധിച്ചുകൊടുത്തു എന്റെ ക്യാൻവാസിൽ അവളുടെ ചിത്രം ഞാൻ പകർത്തിയെടുത്തു.. ആ ചിത്രമാണ് മോൻ ചോദിച്ചതും തേടി വന്നതും “)

 

പക്ഷെ എല്ലാ സന്തോഷവും പെട്ടന്ന് തീരും എന്നു പറയുന്നതുപോലെ..അന്ന് അരങ്ങേറ്റസമയത്ത് അവൾ, എന്റെ കുട്ടി മണ്ഡപത്തിൽ കുഴഞ്ഞുവീണു ഞാൻ മണ്ഡപത്തിലേക്ക് ഓടിക്കയറി അവളെ താങ്ങിയെടുത്തു ഞാനും ഭാനുവും അവളെ ആശുപത്രിയിലെത്തിച്ചു… ഈ വൃദ്ധന്റെയും വൃദ്ധയുടെയും പ്രാർത്ഥന ആയിരിക്കണം ഭഗവാൻ അവളുടെ ജീവൻ മാത്രമെടുത്തില്ല.. പക്ഷെ കാലുകൾ തളർന്നു പോയി..”ആ വൃദ്ധൻ ഉറക്കെ കരയാൻ തുടങ്ങി.. ഒപ്പം അമ്മയും..

“ഒത്തിരി പണം ചെലവാക്കി, എന്റെ മോൾ ഒന്ന് നടന്നുകാണാൻ ആ ചിലങ്കയുടെ നാദം വീണ്ടും കേൾക്കാൻ”വൃദ്ധയുടെ ശബ്ദമിടറി.

“പക്ഷെ.. അവളുടെ കാലുകൾ മാത്രം ”

ഒരു നിമിഷം ഞാൻ ആ നിലത്തേക്കിരുന്നു.ഉള്ളിൽ ഒരു പിടച്ചിൽ സുമിത്ര അവൾ..

പെട്ടന്ന് ഹാളിനപ്പുറമുള്ള മുറിയിൽ നിന്നും ഒരു വിറയ്ക്കുന്ന ശബ്ദം..

ബാപ്പൂ!!(അച്ഛാ )

അത്??

ഞാൻ വൃദ്ധനോട് ചോദിച്ചു.” അത് സുമിത്രയുടെ സഹോദരിയാ ”

അവൾ ഡാൻസ് ടീച്ചറാ.. ലക്ഷ്മി ദീദിടെ ഡാൻസ് സ്കൂളിൽ ”

“ഗായൂ “ആ വൃദ്ധൻഉറക്കെ വിളിച്ചു

ദാ വരുന്നൂ ബാപ്പൂ “പെട്ടന്ന് ഹാളിലേക്ക് ഒരു പെൺകുട്ടി കടന്നുവന്നു.”എന്താ ബാപ്പു വിളിച്ചത്!!

ഇതാരാ??

മോളുടെ ദീദിയെ കുറിച്ചറിയാൻ വന്നതാ ഒരുപാട് ദൂരേന്നാ ”

ഞാൻ ഗായുവിനോട് ചോദിച്ചു “എനിക്കൊരാല്പം ഗായുവുമായി സംസാരിക്കണം ”

“വരൂ “അവൾ എന്നെ അകത്തേക്ക് വിളിച്ചു ഞാൻ പറയാൻ തുടങ്ങി അന്ന് നടന്നതും സുമിത്രയെ അന്വേഷിച്ചുള്ള യാത്രയും…

ഗായു ഒരു അമ്പരപ്പോടെ എന്നോട് ചോദിച്ചു

7 Comments

  1. Oohich maduth manushyan?

  2. സൂപ്പർ…. ❤❤❤❤❤❤

  3. Beautiful ❤️
    Well written
    No dragging and lagging too
    Best of luck ?

  4. ? നിതീഷേട്ടൻ ?

    വായിച്ചപ്പോ വല്ലാത്തൊരു ഫീൽ കിട്ടി ???, ഗായത്രി പറഞ്ഞപോലെ ഒരിക്കലും കാണാത്ത അറിയാത്ത ഒരു ചിത്രത്തിന് മേൽ തോന്നിയ ഭ്രാന്ത്, അവനെ ജീവിതത്തിലേക്ക് കൈ പിടിച്ച ഭ്രാന്ത്- തുടർന്ന് എഴുതികൂടെ, സുമിത്രയുടെയും അവൻ്റെയും കഥ. കുറച്ച് ലീഡുകൾ മനഃപൂർവം വിട്ട് കളഞ്ഞിട്ടുണ്ടല്ലോ അതൊന്നുന്ന് expand ചെയ്ത മതി ??????????????. ഒരാഗ്രഹം മാത്രമാണ്

  5. ത്രിലോക്

    കൊള്ളാം.. ??❤️❤️

Comments are closed.