സുമിത്രയെ തേടി ഗർബയിലേക്ക്…[Albin] 83

“ആപ്നെ ഇസെ ക്യോം നഹി ബേച്ചാ “(എന്താ നിങ്ങൾ അത് വിൽക്കാത്തത് എന്താ കാരണം??)അയാൾ പറഞ്ഞു.. “ക്യോംകി വഹ് മേരി ബേട്ടി ഹേ-കാരണം അതെന്റെ മകളാണ്!!!

ആ വൃദ്ധൻ ഒരു നെടുവീർപ്പോടെ നിലത്തിരുന്നു..ഞാൻ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി.ആ വൃദ്ധന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു. ഞാൻ ആ വൃദ്ധനോട് ചോദിച്ചു.”അബ് കഹാം ഹെ ആപ്കി ബേട്ടി “(നിങ്ങളുടെ മകൾ അവളിപ്പോൾ എവിടെയാണ്??)ആ വൃദ്ധൻ പറഞ്ഞു.”സുമിത്ര വഹ് ഏക് ബെഹറ്ററിന് ഡാൻസർ ദ്ധി, ചോട്ടി ഉമ്ര സെ ഹി. ടാൻസിങ് ഓർ ടാൻസിങ് ഷൌക്ക് ദ “(സുമിത്ര അവൾ വല്യ നർത്തകിയായിരു ന്നു.. ചെറുപ്പം മുതലേ നൃത്തത്തെയും ചിലങ്കയേയും ആയിരുന്നു അവൾക്കിഷ്ടം).”കുച്ചിപ്പുടി നൃത് സിഖാനെ കി ലിയെ മെമ് ലക്ഷ്മി ഭായ് ദിദി കെ പാസ് ഉൻകെ സാത് ശാമിലി ഹെ ഗയ വഹ് ഉച് നൃത് കർ രഹി ഹെ ലെഖിനെ “(ഞാൻ അവളെ ലക്ഷ്മി ഭായ് ദീദിടെ അടുത്ത് ഡാൻസ് കുച്ചിപ്പുടി പഠിപ്പിക്കാൻ ചേർത്തു.. അവള് നന്നായിട്ട് നൃത്തം ചെയ്തിരുന്നു.. പക്ഷെ..).”ഉസ്കി ക്യാ ഹുവ ഹയ് “(എന്ത് പറ്റി അവൾക്കു ഭായ് )ഞാൻ ചോദിച്ചു.” അഗർ ഭായ് മേരെ സാത് ഹെ “(ഭായ് എന്റെ കൂടെവരാ മെങ്കിൽ..)ആ വൃദ്ധൻ എഴുന്നേറ്റു നടക്കാൻ തുടങ്ങി… ദർബാറിന്റെ പിന്നിലെ വഴിയിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി അങ്ങ് ദൂരെ വഴിയുടെ അവസാനം ഒരു ബോർഡ്‌ കാണാൻ സാധിക്കുമായിരുന്നു “Garba street 221”

 

 

Garba വളരെ വലിയൊരു തെരുവായിരുന്നു, തെരുവിനിരുവശങ്ങളിലും നിരവധി വീടുകൾ,

ചെറിയ പെട്ടിക്കടകൾ, പാനിപൂരിയും പാനും വിൽക്കുന്ന കച്ചവടക്കാർ. നിരവധി കരകൗശല വസ്തുക്കൾ വിൽക്കുന്ന സ്ത്രീകൾ.. ഇങ്ങനെ നിരവധിപേർ..

ആ വൃദ്ധൻ വളരെ വേഗത്തിൽ നടക്കുകയാണ് ഞാൻ അയാൾക്ക്‌ പുറകിലും.. പെട്ടന്ന് ആ വൃദ്ധൻ ഒരു വീടിനുമന്നിൽ നിന്നു. അയാൾ ഒന്ന് തിരിഞ്ഞ് എന്നോട് പറഞ്ഞു “യഹ് രഹാ ഭായ് “(ഇവിടെയാണ് ഭായ് )ഞാൻ ആ വീടിനെ ഒന്ന് നോക്കി, ഒരു പഴയ വീട്.പൊട്ടിപൊളിഞ്ഞ ചുമരുകളുള്ള ഒരു പഴയവീട്.. ആ വൃദ്ധൻ വീടിനു മുന്നിൽ എത്തി കതകുകൾ അടച്ചിരിക്കുകയാണ്.. അയാൾ ഉറക്കെ വിളിച്ചു “ഭാനു നെ ദർവാസ ഖേലാ “(ഭാനു കതക് തുറക്ക് )പെട്ടന്ന് കതകുകൾ തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നു.. പ്രായം ഒരൻപതോടടുത്തു തോന്നിക്കുന്ന രൂപം..കുഴിഞ്ഞ കണ്ണുകൾ.അല്പം നരച്ച മുടി..

ആ വൃദ്ധൻ പറഞ്ഞു “വഹ് ഹെ സുമിത്രാ കി മാം “(സുമിത്രയുടെ അമ്മയാണ്)ഞാൻ സങ്കടത്തോടെ ആ അമ്മയുടെ മുഖത്തേക്ക് നോക്കി.ആ വൃദ്ധൻ അമ്മയോട് പറഞ്ഞു “ആപ്കി ഹമാരി സുമിത്രാ ബാരോ മേം പതാ ചൽ “(നമ്മുടെ സുമിത്രയെ കുറിച്ചറിയാൻ വന്നതാ ഈ കുട്ടി )അതു കേട്ടതും ആ വൃദ്ധ പൊട്ടിക്കരയാൻ തുടങ്ങി.. സാരിയുടെ തുമ്പ് കൊണ്ട് കണ്ണുതുടച്ചുകൊണ്ട് പറഞ്ഞു..”സബ് കുച് ചലാ ഗയാ..വഹ് മേരി ബച്ചി സുമിത്രാ

ബഹുത് ചാഹത്തി ദി നൃത്യ കർണ ലെഖിൻ

ഉസ്സ് സെ പഹലെ “(“എല്ലാം പോയില്ലേ.. എന്റെ കുട്ടി..സുമിത്ര ഒരുപാട് ആഗ്രഹമായിരുന്നു… നൃത്തം ചെയ്യാൻ.. പക്ഷെ അതിനുമുന്നേ…)

ആ വൃദ്ധനും കണ്ണ് തുടച്ചു.. എന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു. ഞാൻ ആ വീടിനുള്ളിലെക്ക് നോക്കി..ഹാളിലെ ചുമരിൽ സുമിത്രയുടെ ചിത്രം.. പെയിന്റിംഗിൽ നിന്നും വ്യത്യസ്തമായി ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർത്തി… എന്റെ സുമിത്ര

ഞാൻ ആ ഹാളിലേക്ക് പ്രവേശിച്ചു.ഹാളിന്റെ ചുമരിൽ പുഞ്ചിരിക്കുന്ന സുമിത്രയുടെ ചിത്രം.പെയിന്റിംഗിലെ പോലയല്ല മനോഹരമായ മുഖം, വിടർന്ന കണ്ണുകൾ അതിലൊരു മാന്ത്രികതയുണ്ടായിരുന്നു.

7 Comments

  1. Oohich maduth manushyan?

  2. സൂപ്പർ…. ❤❤❤❤❤❤

  3. Beautiful ❤️
    Well written
    No dragging and lagging too
    Best of luck ?

  4. ? നിതീഷേട്ടൻ ?

    വായിച്ചപ്പോ വല്ലാത്തൊരു ഫീൽ കിട്ടി ???, ഗായത്രി പറഞ്ഞപോലെ ഒരിക്കലും കാണാത്ത അറിയാത്ത ഒരു ചിത്രത്തിന് മേൽ തോന്നിയ ഭ്രാന്ത്, അവനെ ജീവിതത്തിലേക്ക് കൈ പിടിച്ച ഭ്രാന്ത്- തുടർന്ന് എഴുതികൂടെ, സുമിത്രയുടെയും അവൻ്റെയും കഥ. കുറച്ച് ലീഡുകൾ മനഃപൂർവം വിട്ട് കളഞ്ഞിട്ടുണ്ടല്ലോ അതൊന്നുന്ന് expand ചെയ്ത മതി ??????????????. ഒരാഗ്രഹം മാത്രമാണ്

  5. ത്രിലോക്

    കൊള്ളാം.. ??❤️❤️

Comments are closed.