സുമിത്രയെ തേടി ഗർബയിലേക്ക്…
Author :Albin
ഗുജറാത്ത് ദർബാർ ഹാളിൽ ഒരു പ്രദർശനം നടക്കുകയാണ് വിവിധചിത്രകാരന്മാരുടെ പല ക്യാൻവാസിലുള്ള ചിത്രങ്ങൾ ആ പ്രദർശനത്തിൽ കാണാം, നിരവധി ഗൈഡുകളും അവർ ഓരോ ചിത്രത്തെ കുറിച്ചും, വരുന്ന കാണികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയാണ്. ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നും കാണികൾ അവിടെയെത്തുന്നുണ്ട് “ഇനി ഇപ്പൊ ഇവിടെയും കൂടിയേ അന്വേഷിക്കാൻ ബാക്കിയുള്ളൂ, ഇനിയും അലയാൻ വയ്യ ആ ചിത്രത്തിനുവേണ്ടി “ഞാൻ എല്ലായിടത്തും പരതി ഇല്ല അതിവിടെയും ഇല്ല”പെട്ടന്ന് തോന്നിയ ഒരാവേശത്തിന് ഇറങ്ങി തിരിക്കണ്ടായിരുന്നു.”ഞാൻ അടുത്തുകണ്ട ഒരു കസേരയിലേക്ക് ഇരുന്നു… ഇനിയും എത്ര നാൾ.. എത്രയെത്ര ചിത്രശാലകളിൽ അലഞ്ഞു, എവിടെയെല്ലാം പരതി പക്ഷെ ആ ചിത്രം അതുമാത്രം കിട്ടിയില്ല..അവളെവിടെ ആ നർത്തകി..അന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം, ഒരു രാത്രി ഫോണിൽ വാട്ട്‌സാപ്പ് സ്റ്റാറ്റസുകളിൽ കണ്ണുനട്ടിരിക്കുമ്പോഴാണ് സുഹൃത്തായ ദേവിയുടെ വാട്ട്‌സാപ്പ്സ്റ്റാറ്റസിൽ ആ ചിത്രം ഞാനാദ്യമായി കാണുന്നത്.. ഒരു നർത്തകി നൃത്തവസ്ത്രങ്ങളൊക്കെ ധരിച്ച് താടിക്കു കൈകൊടുത്ത് അകലേക്ക് നോക്കിയിരിക്കുന്ന ഒരു സുന്ദരി.. ഡാവിഞ്ചിയുടെ മൊണാലിസയെപ്പോലെ നിഗൂഢതയുണർത്തുന്ന ഒരു ചിത്രം. ഞാൻ ദേവിയോട് ചോദിച്ചു “ഇതാരുടെ ചിത്രമാ ”
ആരാ ഇതിന്റെ മോഡൽ ”
അവൾ പറഞ്ഞു “ഇതാരുടെയും ചിത്രമല്ല ഒരു ചിത്രകാരന്റെ ഭാവനയിൽനിന്നുള്ള ചിത്രമാണ് “.. ഞാൻ അത് വിശ്വസിച്ചില്ല അന്നുമുതൽ തിരച്ചിൽ തുടങ്ങി ആരാണ് ഈ ചിത്രത്തിലെ നർത്തകിയെന്ന് അറിയാൻ..അവളെ ഒരു നോക്ക് കാണാൻ.. ഗൂഗിളിൽനിന്നു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയും ചിത്രപ്രദർശനശാലകളിലൂടെയും സഞ്ചരിച്ചു… നിരവധി ആർട്ടിസ്റ്റുകളുമായി സംസാരിച്ചു.. അവർക്കാർക്കുമറിയില്ല ഈ ചിത്രത്തെ കുറിച്ച്.അവസാനം ഇങ്ങു ഇന്ത്യയുടെ അങ്ങേയറ്റമായ ഗുജറാത്തിലെത്തിയിരിക്കുന്നു.
ഇവിടെയുമില്ല…എന്നു തീരും ഈ അലച്ചിൽ.. ഞാൻ ചിന്തിച്ചു. ഞാൻ കസേരക്കരികിലേക്ക് നോക്കി അവിടെയൊരു വൃദ്ധൻ കുറെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.. ഞാൻ അതിലൊരു ചിത്രത്തിലേക്ക് സൂക്ഷിച്ചു നോക്കി ങേഹ് അതവളാണോ??.ഞാൻ കസേരയിൽ നിന്നുമെഴുന്നേറ്റ് അയാൾക്കടുക്കലേക്ക് നടന്നു.. അയാൾ ഉറക്കെ വിളിച്ചുപറയുന്നുണ്ട് “അരെ ഭായ് ഇദർ ആവേ ”
ഞാൻ ആ വൃദ്ധന്റെ അടുക്കലേക്കു നടന്നു.. പ്രായം ഒരറുപത് കഴിഞ്ഞുകാണും, നിലത്ത് ഒരു മരസ്റ്റൂളിൽ ചമ്രം പടിഞ്ഞിരിക്കുന്ന ആ വൃദ്ധനിൽ ഒരു വ്യത്യസ്തത തോന്നി. ഞാൻ അയാൾക്കരികിലെത്തി അപ്പോൾ ആ വൃദ്ധൻ പറഞ്ഞു ” ഭായ് അലഗ് അലഗ് ദേശ് കി തസ്‌വീർ ദേഖോം, ചിസേ ആപ് പസന്ധ് കർത്തി ഹേ,ഉസേ ചുനോം (ചേട്ടാ ഇതു നോക്കൂ പല പല ദേശങ്ങളിലെ ചിത്രങ്ങളാണ്, ഇഷ്ടമുള്ളത് തിരഞ്ഞെടുത്തോളൂ) ഞാൻ ആ ചിത്രങ്ങളിലേക്ക് നോക്കി അതാ അവൾ!!എന്റെ നർത്തകി!!ആരും അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു മൂലയിൽ!!അത് അവൾ തന്നെ ദേവിയുടെ ഫോണിൽ കണ്ട അതെ ചിത്രം.എന്റെ ദൈവമേ!!അങ്ങ് എന്തിനെന്നെ ഇത്രയും പരീക്ഷിച്ചു!!എത്രയെത്ര അലച്ചിൽ ഒടുവിൽ അവൾ എന്റെ ഏതാനും കാലടികൾക്കകലെ… ഞാൻ ഭ്രാന്തമായി ആ വൃദ്ധനോട് ചോദിച്ചു “ഭായ് മുജെ വൊ തസ്‌വിർ ചാഹിയെ ഓർ വൊ ഹൗ മേരി ടാൻസർ “(എനിക്ക് ആ ചിത്രം വേണം അതുമതിയെനിക്ക് എന്റെ നർത്തകി!!)വൃദ്ധൻ എന്റെ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.അയാൾ പെട്ടന്ന് ചിത്രങ്ങളോരോന്നായി പെറുക്കിയെടുത്ത് സഞ്ചിയിലാക്കി.ഞാൻ സംശയത്തോടെ അയാളോട് ചോദിച്ചു “ക്യാ ക്യാ ഭായ് (എന്താ എന്തുപറ്റി ചേട്ടാ )ആ വൃദ്ധൻ അത് ശ്രദ്ധിക്കാതെ അവിടെനിന്നും പോകാൻ ഒരുങ്ങി, ഞാൻ അയാളുടെ തോളിൽ ബലമായി പിടിച്ചു. ഞാൻ ദേഷ്യത്തോടെ അയാളോട് ചോദിച്ചു “മുജെ വോഹ് തസ്‌വിർ ദോ ദി,തും മഗോഗി മേരെ പാസ് ഉസ്‌കെ ലിയെ മേരെ ജീവൻ കി കിമത് ഹേ, പ്രതീക്ഷ കി കിമത് “(ആ ചിത്രം എനിക്കു തരൂ നിങ്ങൾ ചോദിക്കുന്ന വില ഞാൻ തരാം എന്റെ ആയുസ്സിന്റെ വിലയുണ്ട് അതിന്, കാത്തിരിപ്പിന്റെ വില)ഞാൻ alഞു. അയാൾ മറുപടി പറഞ്ഞു “മേ ഇസേ കിസി. കെ നഹി ബേച് രഹാ ഹൂ “(അത് ഞാൻ ആർക്കും വിൽക്കുന്നില്ല )ഞാൻ ഒരമ്പരപ്പോടെ ആ വൃദ്ധനോട് ചോദിച്ചു..
Oohich maduth manushyan?
സൂപ്പർ…. ❤❤❤❤❤❤
❤️?♥️
Beautiful ❤️
Well written
No dragging and lagging too
Best of luck ?
❤️
വായിച്ചപ്പോ വല്ലാത്തൊരു ഫീൽ കിട്ടി ???, ഗായത്രി പറഞ്ഞപോലെ ഒരിക്കലും കാണാത്ത അറിയാത്ത ഒരു ചിത്രത്തിന് മേൽ തോന്നിയ ഭ്രാന്ത്, അവനെ ജീവിതത്തിലേക്ക് കൈ പിടിച്ച ഭ്രാന്ത്- തുടർന്ന് എഴുതികൂടെ, സുമിത്രയുടെയും അവൻ്റെയും കഥ. കുറച്ച് ലീഡുകൾ മനഃപൂർവം വിട്ട് കളഞ്ഞിട്ടുണ്ടല്ലോ അതൊന്നുന്ന് expand ചെയ്ത മതി ??????????????. ഒരാഗ്രഹം മാത്രമാണ്
കൊള്ളാം.. ??❤️❤️