സുമംഗലിമാർ
വിമലയ്ക്ക് ആന്ധ്രപ്രദേശിൽ ഒരു നേഴ്സിങ് കോളേജിൽ അഡ്മിഷൻ കിട്ടി. ഇനി മൂന്നു വർഷത്തേക്ക് അവളെ കാണാൻ കൂടി കിട്ടുകയില്ല. പഠിത്തം കഴിയുന്നിടം വരെ അവളെ എങ്ങനെ കാണാതിരിക്കുമെന്ന് ഞാൻ ആലോചിച്ചു.
അമ്മ “ മോനെ ദീപൂ, എടാ ആ വിമല കൊച്ചു തനിച്ചല്ലേ പോകുന്നത്? നീ കൂടി അത്രേടം വരെ പോയി അവളെ ഒന്ന് കോണ്ടാക്ക്. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞല്ലേ. നിന്നെപ്പോലെ തന്നെ അവളും അച്ഛനില്ലാത്ത കുട്ടിയാണ്. ആരുണ്ട് അവരെയൊക്കെ ഒന്ന് സഹായിക്കാൻ.”
ഞാൻ “ അതിനവൾ ഒറ്റയ്ക്കല്ലല്ലോ അമ്മേ പോകുന്നത് കൂടെ അവളുടെ കൂട്ടുകാരി ഉണ്ടല്ലോ. ആ ഹേമ അവളോടൊപ്പം പഠിക്കാൻ പോകുന്നുണ്ടല്ലോ.”
അമ്മ “ ഈ ട്രെയിൻ യാത്രയൊക്കെ വളരെ പ്രയാസം നിറഞ്ഞതാണ്. പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. ഒരാൺതുണയുള്ളതു എന്തുകൊണ്ടും അവർക്കു നല്ലതാണ്.”
അവർ രണ്ടും കുട്ടികളല്ലേ ഒരാൺ തുണയില്ലാതെ ഇത്രയും ദൂരം അവരെങ്ങനെ പോകും.
ഞാൻ “ അത്രയ്ക്ക് കുട്ടികളൊന്നുമല്ലല്ലോ. അമ്മയ്ക്ക് എന്താ അവരുടെ കാര്യത്തിൽ ഇത്രയും സഹതാപം. അല്ലെങ്കിലും മറ്റുള്ളവരുടെ കാര്യത്തിൽ ആവശ്യമില്ലാതെ എവിടെയും കേറി അമ്മ ഇടപെടും.
അമ്മ “ മറ്റുള്ളവരെ പോലെ ആണോടാ അവൾ.
ഞാൻ “ എന്താ അവൾക്ക് രണ്ടു കൊമ്പുണ്ടോ.
അമ്മ “ അതേടാ അവൾക്ക് ഇരട്ട കൊമ്പുണ്ട്. തർക്കുത്തരം പറയാതെ നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി. നാളെ അവൾ പുറപ്പെടുകയാണ്. നീ ഒപ്പം പൊയ്ക്കോണം.
സത്യം പറഞ്ഞാൽ അമ്മയുടെ മനസ്സൊന്നു പുറത്തേക്ക് കൊണ്ടുവരാൻ വേണ്ടിയാണ് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്.
അമ്മയ്ക്ക് എത്രമാത്രം ഇഷ്ടമാണ് അവളോ ടുള്ളതെന്ന് നിക്കൊന്നറിയണം
ഞാൻ “ ഓ ഞാനെങ്ങും പോകുന്നില്ല എനിക്ക് വേറെ പണിയൊക്കെ ഉണ്ട്.”
അമ്മ “ നീ പോയില്ലേ വേണ്ട, ഞാൻ പോകുമെടാ എന്റെ കുഞ്ഞിനോടൊപ്പം. ഞാനും ഒത്തിരി ട്രെയിനിൽ ഒക്കെ യാത്ര ചെയ്തിട്ടുള്ളതാണ്.”
അമ്മ എങ്ങനെ വിട്ടുതരാനുള്ള ഒരുക്കത്തിൽ ആയിരുന്നില്ല.
ഞാൻ “ കുഞ്ഞോ ഏതു വകയിലെ കുഞ്ഞാണ് അമ്മയ്ക്ക് അവൾ.”
അമ്മ “ അതേടാ അവൾ എനിക്ക് ഇപ്പോഴും കുഞ്ഞു തന്നെയാണ്.”
അമ്മ അടുക്കളയിലേക്ക് പോയി.
അത്രയൊന്നും പറയേണ്ടിയിരുന്നില്ല അമ്മയ്ക്ക് വിഷമമായി കാണും.
ഞാൻ പിന്നാലെ ചെന്നു.
അമ്മ ഭക്ഷണം ഉണ്ടാക്കാനുള്ള വേലകളിലായിരുന്നു.
ഞാൻ “ രേവതി അമ്മേ.”
അമ്മ “ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അങ്ങനെ വിളിക്കരുതെന്ന്.”
ഞാൻ “ ശരി, എന്നാൽ ഇനി എങ്ങനെ വിളിക്കത്തില്ല എന്റെ രേവതി കൊച്ചേ.”
അമ്മയൊന്നും മിണ്ടിയില്ല. അമ്മ ദേഷ്യത്തിലാണ്.
ഞാൻ “ ഞാൻ വെറുതെ പറഞ്ഞതല്ലേ എന്റെ രേവതി, ഞാനും പോകാം അവർക്കൊപ്പം, പോരെ. ഇങ്ങനെ അങ്ങ് ദേഷ്യപ്പെട്ടാലോ.”
അമ്മയ്ക്ക് സന്തോഷമായി. അമ്മ എന്നെ നോക്കിയിട്ട് പറഞ്ഞു “ ഇപ്പോഴെങ്കിലും ഈ ചെക്കന് സൽബുദ്ധി തോന്നിയല്ലോ ഭഗവാനെ.”
അമ്മ “ നീ ചെന്നൊന്ന് അവളെ ഇങ്ങു കൂട്ടികൊണ്ടു വന്നേ, പോകുന്നതിനു മുമ്പ് എനിക്ക് അവളെ നന്നായിട്ടൊന്ന് കാണണം.”
ഞാൻ “ ഓ ഈ രേവതി അമ്മയുടെ ഒരു തിടുക്കം. അമ്മ അങ്ങോട്ട് ചെന്ന് അവളുടെ അടുത്തിരുന്ന് മതിയാവോളം കണ്ടിട്ട് ഇങ്ങ് പോരെ. ഞാൻ അങ്ങോട്ട് പോകുന്നില്ല ഇപ്പൊ”
അമ്മ “ ചെല്ലു മോനെ അങ്ങോട്ട് ഞാൻ ഈ റോഡ് വഴി കറങ്ങി അവിടെ വീട്ടിലെത്തുമ്പോഴത്തേനും ദൂരമല്ലേ അത്. നീയാകുമ്പോൾ ആ മു ള്ളുവേലി ചാടി കടന്നങ്ങ് പോകാമല്ലോ. എനിക്കാണേൽ മു ള്ളുവേലി ചാടാൻ ഒട്ടറിയുകയുമില്ല.”
ഞാൻ :”ഓ ഈ രേവതി അമ്മയുടെ ഒരു തമാശ”
അമ്മയോട് ഞാൻ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും എനിക്കും അവളെ കാണുവാൻ നല്ല തിടുക്കമായി.
ഞാൻ അവളുടെ അടുത്തേക്ക് പോകാനായി മുറ്റത്തേക്ക് ഇറങ്ങി.
അപ്പോഴുണ്ട് വിമല നക്ഷത്രം പോലെ മുറ്റത്ത് നിൽക്കുന്നു.
അമ്മയെക്കാൾ സന്തോഷം അപ്പോൾ എനിക്കാണ് തോന്നിയത്. അവളെ ഒന്ന് കാണുന്നത് ഇപ്പോൾ മനസ്സി നു ഒരു സുഖം തന്നെയാണ്.
വളരും തോറും അവൾ ഒരു മാലാഖ കുട്ടിയെ പോലെ ആയി വരികയാണ്.
ഞാൻ വീണ്ടും അടുക്കളയിലേക്ക് കയറി അമ്മയുടെ അടുത്ത് ചെന്നു.
കൈക്ക് പിടിച്ചു പുറത്തേക്ക് കൊണ്ടുവന്നു.
ഞാൻ “ദാ നിൽക്കുന്നു അമ്മയുടെ കുഞ്ഞ്.”
അമ്മ “ എനിക്കറിയാമായിരുന്നു മോള് വരുമെന്ന്. കണ്ടോടാ അങ്ങനെ വേണം . അവള് സ്നേഹമുള്ള കൊച്ചാ.”
ഞാൻ അവളെ നോക്കി ചിരിച്ചു മറുപടിയായി എനിക്ക് അവളുടെ ചിരിയും ആവശ്യമായിരുന്നു. അതവൾ എനിക്ക് സമ്മാനിക്കുകയും ചെയ്തു.
അമ്മ “ മോള് നാളെ എപ്പോഴാ പോകുന്നത്.”
വിമല “ ഉച്ചകഴിഞ്ഞേ പോകുന്നുള്ളമ്മേ.”
അമ്മ “ അതേതായാലും നന്നായി. ഞാൻ ഇവനോട് പറയുകയായിരുന്നു നിന്നോടൊപ്പം ആന്ധ്രയ്ക്ക് വരാൻ.”
വിമല “ ദീപു എന്നോടൊപ്പം വരുന്നുണ്ടല്ലോ. ഇന്നലെ അണ്ണൻ ടിക്കറ്റ് ബുക്ക് ചെയ്തല്ലോ.
പെണ്ണ് എല്ലാം കുളമാക്കി. എല്ലാ കള്ളത്തരവും വെളിച്ചത്തായി.
അമ്മ “ എന്നിട്ടാണോ അവൻ എന്റെ അടുത്ത് ഉരുണ്ട് കളിച്ചത്. ഒന്ന് തന്നാൽ ഉണ്ടല്ലോ” അമ്മ എനിക്ക് നേരെ കയ്യോങ്ങി.
പക്ഷേ അമ്മയുടെ മുഖത്ത് അവളെ കണ്ടതിന്റെ സന്തോഷം ആയിരുന്നു. എന്താണെന്നറിയില്ല അമ്മയ്ക്ക് അവളോട് അതുപോലുള്ള ഒരു സ്നേഹവും കരുതലും ആണ്.
ഞാൻ “ അമ്മയുടെ മോള് വന്നപ്പോൾ പിന്നെ എന്നെ വേണ്ടാതായി. ഉം നടക്കട്ടെ.”
അമ്മ :“ അവൾ എന്റെ മോളല്ലടാ.”
ഞാൻ “ അതുകൊള്ളാം ഇതുവരെ അമ്മ എന്തൊക്കെയാ പറഞ്ഞിരുന്നത് എന്റെ മോളാണ് അവൾ എന്റെ മോളാണ് അവൾ എന്നല്ലേ എന്നിട്ട് ഇപ്പോ.”
അമ്മ “ അതേടാ അവൾ എന്റെ മോളൊന്നുമല്ല ഞാൻ അവളെ മോളെ എന്ന് വിളിക്കുന്നുവെങ്കിലും അവൾ എന്റെ…..
അമ്മയൊന്നും നിർത്തി. പിന്നെ വിമലയുടെ അടുത്ത് ചെന്ന് അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് പറഞ്ഞു “ ഇവളെ എന്റെ മരുമകൾ ആയിട്ടാണ് ഞാൻ കാണുന്നത്.”
അമ്മയുടെ ഈ വാക്കുകൾ കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞങ്ങൾ രണ്ടുപേരും ഞെട്ടിപ്പോയി.
രണ്ടുപേരുടെയും നാവുകൾ ഇറങ്ങിപ്പോയി.
ഒന്നും ശ്രദ്ധിക്കാതെ ഞങ്ങൾ ഇരുവരും അന്യോന്യം നോക്കി നിന്നു.
ആശ്ചര്യം മാറി അവളുടെ മുഖത്ത് സുന്ദരമായ ഒരു പുഞ്ചിരി പടർന്നു കയറാൻ തുടങ്ങി.
അത് കണ്ടപ്പോൾ എനിക്കും സന്തോഷം. ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി.
അമ്മ “ എന്താ രണ്ടുപേരും ഇങ്ങനെ മിഴിച്ചു നിൽക്കുന്നത്. എന്താ മോളെ ഈ പൊട്ടനെ നിനക്ക് ഇഷ്ടമാണോ.”
അവൾ ഒന്നും മിണ്ടാതെ താഴോട്ട് നോക്കി നിന്ന് പുഞ്ചിരിച്ചതേ ഉള്ളൂ. അങ്ങനെ ഒരു ചോദ്യം യഥാർത്ഥത്തിൽ അവൾ പ്രതീക്ഷിച്ചിരുന്നതായി എനിക്ക് തോന്നി.
അമ്മ “ എന്താ ആരും ഒന്നും ഉരിയാടാത്ത.”
അതു പറഞ്ഞുകൊണ്ട് അമ്മ എന്റെ അടുത്തേക്ക് വന്നു.
അമ്മ “ നിനക്കോടാ. ഇനി നിനക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞാലും ശരി ഞാൻ അതിന് സമ്മതിക്കത്തില്ല. നീ ഇവളെ തന്നെ കെട്ടണമെന്നാണ് എന്റെ അഭിപ്രായം.”
അതാണ് ശരി. അതുമാത്രമാണ് ശരി.
ആ ശരി തന്നെയാണ് മഹത്തായതും.
അമ്മ “അവൾക്ക് നിന്നെപ്പോലെ നിറമൊന്നുമില്ലായിരിക്കും പക്ഷേ അവളുടെ ഉള്ളിന്റെ നിറം ഞാൻ കണ്ടിട്ടുണ്ട്.
ഒന്നും മിണ്ടാതെ ഒരു പ്രതിമയെപ്പോലെ നിന്ന് വിമലയുടെ അടുത്തേക്ക് ഞാൻ ചെന്നു. മുഖത്ത് ഞാൻ അല്പം ഗൗരവം വരുത്തി.
ഞാൻ “ നീ രേവതി അമ്മ പറഞ്ഞതൊക്കെ കേട്ടോ പെണ്ണേ. എന്താ നിന്റെ അഭിപ്രായം.”
അപ്പോഴും അവൾ ഒന്നും മിണ്ടാതെ ഒരു ചെറിയ പുഞ്ചിരിയും തൂകി നിലത്തു നോക്കി നിൽക്കുകയായിരുന്നു.
ഞാൻ “ ഇപ്പോൾ അമ്മയ്ക്ക് മനസ്സിലായല്ലോ അവൾക്ക് എന്നെ ഇഷ്ടമല്ലെന്ന്.”
വിമലയുടെ മുഖം വാടി. എങ്കിലും അവളെ ഒന്ന് ചൊടുപ്പിക്കാൻ കൂടിയാണ് ഞാൻ അങ്ങനെ പറഞ്ഞത്.
പിന്നെ ഞാൻ അവളുടെ തോളിൽ കയ്യിട്ടു കൊണ്ട് അമ്മയ്ക്ക് നേരെ നോക്കി.
ഞാൻ “ എന്നാൽ ഇനി ഞാൻ ഒരു കാര്യം കൂടി പറയാം. ഇനി ഇവൾക്കെന്നെ ഇഷ്ടമല്ലെങ്കിൽ കൂടി, രേവതി അമ്മയാണെ സത്യം, ഞാനിവളെയേ കെട്ടു.”
അത് കേട്ടപ്പോഴേക്കും അമ്മയ്ക്ക് വളരെ സന്തോഷമായി. അമ്മയൊന്നു നെടുവീർപ്പിട്ടു.
അമ്മ “ മതി. എനിക്ക് അത് മാത്രം മതി.”
അമ്മ ഞങ്ങളെ രണ്ടുപേരെയും തൊട്ട് അനുഗ്രഹിച്ചു.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല റൊമാന്റിക്ക് ആയ അവസരങ്ങളിൽ ഒന്നായിരുന്നു അത്. അതിന്റെ സുഖം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു.
അമ്മ “ കുഞ്ഞുങ്ങളെ നിങ്ങൾ ഇവിടെ തന്നെ നിൽക്കു ഞാനിപ്പോ വരാം.”
അമ്മ അകത്തേക്ക് പോയി.
ഞാൻ “ അമ്മയുടെ കുഞ്ഞാടുകൾ ആണ് നമ്മൾ. നീ പെണ്ണാടും ഞാൻ ചെക്കനും.”
വിമല “ എന്നാൽ ചെക്കനാട് ഇങ്ങനെ മുട്ടി ഒരുങ്ങി നിൽക്കാതെ അല്പം അങ്ങോട്ട് മാറി നിൽക്ക്. അമ്മയുടെ മുന്നിൽ വെച്ച് ചിലപ്പോ ഈ മുട്ടനാട് എന്റെ പുറത്തോട്ട് എങ്ങാനും ചാടി കയറിയാൽ…..”
ഞാൻ “ നമുക്ക് അങ്ങനെ ചാടിക്കയറി മുൻ പരിചയം ഉള്ളതല്ലേ. പിന്നെ നീ എന്തിനാ പേടിക്കുന്നത്.”
വിമല “ അല്ലെങ്കിലും എനിക്ക് പേടിയൊന്നുമില്ല.”
ഞാൻ “ അമ്മയുടെ മുമ്പിൽ വെച്ച് ഞാൻ ഒന്നും ചെയ്യുന്നില്ല പക്ഷേ ഇന്ന് രാത്രി നിന്നെ ഞാൻ വെറുതെ വിടില്ല. അമ്മയോട് പറഞ്ഞു നിന്നെ ഞാൻ ഇവിടെ കിടത്തിപ്പിക്കും അമ്മയുടെ പുന്നാര മോളല്ലേ.”
വിമല “ ഞാനിവിടെ കിടക്കില്ല എനിക്ക് പോണം ചെന്നിട്ട് ഒരുപാട് ജോലിയുള്ളതാ.”
ഞാൻ “ ജോലിയൊക്കെ നിന്റെ അമ്മ തന്നെ ചെയ്തോളും.”
വിമല “ കല്യാണത്തിന് മുമ്പ് വേണ്ടാത്തതൊക്കെ ചെയ്തു ദൈവകോപം വാങ്ങിച്ചു കൂട്ടണോ.”
ഞാൻ “ ആ ദൈവകോപമൊക്കെ നമ്മൾ പണ്ടേ വാങ്ങിച്ചു കൂട്ടിയതല്ലേ.”
വിമല “ എട്ടും പൊട്ടും തിരിയാത്ത കാലത്ത് അങ്ങനെയൊക്കെ ചെയ്തത് അറിഞ്ഞുകൊണ്ട് ഒന്നുമല്ലല്ലോ.”
ഞാൻ “ നീ പറയുന്നത് കേട്ടാൽ തോന്നും ഞാനാണ് എല്ലാം അറിഞ്ഞുകൊണ്ട് ചെയ്തതെന്ന്. അതെ എല്ലാം ഞാൻ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ചെയ്തത്. അന്ന് നിനക്ക് എട്ടുംപൊട്ടും തിരിഞ്ഞു കാണില്ല. പക്ഷേ എനിക്ക് അങ്ങനെയായിരുന്നില്ല എനിക്ക് അന്നേ നിന്നോട് ആത്മാർത്ഥമായ സ്നേഹം ആയിരുന്നു. വെറും ചാപല്യ മാത്രമായിരുന്നില്ല. എട്ടും തിരിയുമായിരുന്നു പൊട്ടും തിരിയുമായിരുന്നു.”
അപ്പോഴേക്കും അമ്മ ഒരു പൊതിയുമായി അങ്ങോട്ട് വന്നു. ഏതോ ഒരു ദേവതയുടെ ലോക്കറ്റ് ഉള്ള ഒരു സ്വർണമാല.
അത് അമ്മ കൊണ്ടുവന്ന് എനിക്ക് നേരെ നീട്ടി.
അമ്മ “ നീ ഈ മാല അവളുടെ കഴുത്തിൽ ഇട്ടു കൊടുക്ക്. എനിക്ക് നിങ്ങളെ രണ്ടുപേരെ അത്രയ്ക്ക് അങ്ങ് വിശ്വാസമല്ല. ഈ മാല നിങ്ങൾക്ക് രണ്ടുപേർക്കും ഇടയിൽ ഒരു നല്ല ബന്ധം ഉണ്ടാക്കും. ഒരിക്കലും അകലാതിരിക്കാനുള്ള ഒരു ശക്തി കൂടി ഈ മാലക്കുണ്ട്. നിങ്ങളെ ഒന്നിപ്പിക്കാനും സന്തോഷിപ്പിക്കാനും എല്ലാം കഴിയുന്ന മാന്ത്രികമായ ഒരു മാലയാണിത്.”
അതൊക്കെ അമ്മയുടെ വിശ്വാസമായിരുന്നെങ്കിലും കേൾക്കുവാൻ സുഖമുള്ള വാക്കുകൾ. അമ്മയുടെ വിശ്വാസത്തിൽ പൊതിഞ്ഞ ആ മാല ഞാൻ വാങ്ങി അവളുടെ കഴുത്തിൽ ചാർത്തി കൊടുത്തു.
ഒരു പുരുഷൻ ഒരു പെണ്ണിന്റെ കഴുത്തിൽ ഒരു മാല ഇട്ടുകൊടുക്കുമ്പോൾ ഉണ്ടാകുന്ന അനുഭൂതി അത് അനുഭവിച്ചവർക്ക് മാത്രമേ മനസ്സിലാകുകയുള്ളൂ. പലർക്കും ജീവിതത്തിൽ ഒരിക്കൽ മാത്രമേ അത്തരം അനുഭവങ്ങൾ ഉണ്ടാകാറുള്ളൂ.
അന്ന് ഞാൻ അവളെ നിർബന്ധിച്ചു ഞങ്ങളുടെ വീട്ടിൽ കിടത്തി.
അമ്മ ഞങ്ങളെ സ്വതന്ത്രമായിട്ട് വിട്ടു.
കാരണം അമ്മയ്ക്ക് ഞങ്ങളെ രണ്ടുപേരെയും അത്രയ്ക്ക് വിശ്വാസമായിരുന്നു.
അവൾ പോകും മുമ്പ് ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്കിടയിൽ പറഞ്ഞു തീർക്കാൻ ഉണ്ടായിരുന്നു.
വിശാലമായ മുറ്റത്തിന്റെ ഒരു കോണിൽ ഒരു ബെഞ്ച് എടുത്തിട്ട് ഞങ്ങൾ രണ്ടുപേരും അതിലിരുന്നു.
ഞാൻ “ കല്യാണമൊക്കെ കഴിഞ്ഞാൽ അടങ്ങി ഒതുങ്ങി ഒക്കെ നീ കഴിയുമോ പെണ്ണേ.”
വിമല “ എന്തിനാ അങ്ങനെ.”
ഞാൻ “ അത് നിനക്ക് അറിയില്ലല്ലോ കല്യാണമൊക്കെ കഴിഞ്ഞാൽ പിന്നെ പെൺപിള്ളേർക്കു അല്പം അടക്കവും ഒതുക്കവും ഒക്കെ വേണം.”
വിമല “ ഞാൻ അങ്ങനെ അടങ്ങിയും ഒതുങ്ങിയും ഒക്കെ ഇങ്ങനെ കഴിഞ്ഞാലേ ഈ മുട്ടനാട് എന്റെ പുറത്തോട്ട് ചാടി കയറാൻ വന്നേക്കരുത്.”
ഞാൻ “ പുറത്തോട്ടൊന്നും ചാടി കേറാൻ വരത്തില്ല പക്ഷേ, ഇടയ്ക്കിടയ്ക്ക് പൊസിഷൻ ഒക്കെ ഞാൻ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കും.”
വിമല “ എന്തോ പൊസിഷൻ.”
ഞാൻ “ നീ ഈ വത്സ്യായനൻ എന്ന് കേട്ടിട്ടുണ്ടോ.”
വിമല “ കേട്ടിട്ടുണ്ട്.”
ഞാൻ “ ആരായിരുന്നു അയാൾ.”
വിമല “ അയാൾ ഒരു ആഭാസനായിരുന്നു.”
ഞാൻ “ അതാണ് നിന്നെപ്പോലുള്ള പെമ്പിള്ളേർക്ക് പറ്റുന്ന അബദ്ധങ്ങൾ.
ആഭാസനൊന്നും ആയിരുന്നില്ല അയാൾ ഒരു ഋഷി ആയിരുന്നു. ഋഷി എന്ന് വെച്ചാൽ ഒരു മഹാമുനിയായിരുന്നു. ലൈംഗികവേഴ്ചയുടെ ഒടുക്കവും തുടക്കവും ലോകത്തിന് തന്നെ പരിചയപ്പെടുത്തിയത് അയാൾ ആയിരുന്നു. ഒരുപക്ഷേ അയാൾക്ക് പ്രവൃത്തി പരിചയമുണ്ടായിന്നിരിക്കാം. നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന അദ്ദേഹം ഒരുപക്ഷേ ഒരു ആധ്യാത്മിക ജ്ഞാനിയായിരുന്നിരിക്കാം. അല്ലാത്തപക്ഷം ഏതെങ്കിലും വേശ്യാലയത്തിൽ ജീവിച്ചിരുന്നവൻ ആയിരിക്കാം. രണ്ടായാലും ആധുനിക കാലഘട്ടത്തിൽ അയാൾ കാണിച്ചിരുന്ന അഭ്യാസങ്ങളാണ് നമ്മളൊക്കെ ഇപ്പോഴും കാണിക്കുന്നത്.”
ഞാൻ വിമലയുടെ കവിളിൽ ഒരുമ്മ കൊടുത്തു.
ഞാൻ “ നമുക്ക് കിട്ടുന്ന ഈ ഒരു രാത്രി മാത്രം അതുകഴിഞ്ഞാൽ ഇനി ഏറെ ദിവസങ്ങൾ, മാസങ്ങൾ കാത്തിരിക്കണം നിന്നെ ഒന്ന് കാണാൻ. അല്ലായിരുന്നുവെങ്കിൽ ഈ പറഞ്ഞ വാൽസ്യായനന്റെ സർവ്വ മുറകളും നിനക്ക് ഞാൻ പഠിപ്പിച്ചു തരുമായിരുന്നു.”
വിമല “ എപ്പോഴും ഇതു മാത്രമേ ഉള്ളൂ വിചാരം. നമുക്ക് മറ്റെന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടിരിക്കാം.”
ഞാൻ “ ശരി അങ്ങനെയെങ്കിൽ അങ്ങനെയാവട്ടെ, നമുക്ക് മറ്റെന്തെങ്കിലും ഒക്കെ പറഞ്ഞു കൊണ്ടിരിക്കാം. പക്ഷേ എന്തുതന്നെ പറഞ്ഞാലും പറഞ്ഞുപറഞ്ഞ് അവസാനം ഇവിടെ തന്നെ നമ്മൾ വന്നുചേരും. ഇത്രയും ദൂരമൊക്കെ സഞ്ചരിച്ച് നമ്മൾ വീണ്ടും ഇവിടെ തന്നെ വന്നു കേറണോ അതോ നമുക്ക് ഇവിടെ തന്നെ അങ്ങ് ഒതുങ്ങി കൂടിയാ മതിയോ” .
വിമല “ അല്ലെങ്കിലും ദീപുവിന് ഈ ഒതുങ്ങിക്കൂടൻ അല്പം കൂടുതലാണ്.”
ഞാൻ “ ആ ഒതുങ്ങിക്കൂടിലുള്ള സുഖം നമുക്ക് മറ്റെവിടെയെങ്കിലും കിട്ടുമോ.”
അല്ലെങ്കിൽ തന്നെ നമ്മൾ എപ്പോഴും ഇങ്ങനെ ഒതുങ്ങിക്കൂടി കൊണ്ടിരിക്കുകയാണോ. എത്രയോ നാളും കൂടാണ് ഇങ്ങനെ ഒന്ന് ഒതുങ്ങിക്കൂടാൻ ഒരു അവസരം കിട്ടിയത്. ഇനിയിപ്പോൾ രണ്ടു മൂന്നു വർഷമൊക്കെ കഴിയാതെ നിന്നെ നേരിൽ ഒന്ന് കാണാൻ കൂടി എനിക്ക് കിട്ടത്തില്ല.”
അപ്പോഴേക്കും അമ്മയങ്ങോട്ട് വന്നു.
അമ്മ “ ഉറങ്ങാറായില്ലേ കുട്ടികളെ. നേരം പാതിരായായി. വിമല കൊച്ചേ നിനക്ക് ഉറങ്ങാൻ ആ ഇടയ്ക്കേ മുറിയിൽ ബെഡ്ഷീറ്റ് വിരിച്ചിട്ടിട്ടുണ്ട്.പോയി കിടന്നു ഉറങ്ങിക്കോ നാളെ യാത്ര ചെയ്യാനുള്ളതല്ലേ രണ്ടുപേർക്കും.”
അത് പറഞ്ഞിട്ട് അമ്മ അകത്തേക്ക് പോയി.
വിമല “ പറഞ്ഞകേട്ടോ. ഞാൻ ഇടയ്യ്ക്കേ മുറിയിൽ ഒറ്റയ്ക്ക് പോയി കിടന്നോളാൻ. ഞാൻ കയറി കതകടച്ച് കുറ്റിയിട്ട് അവിടെ കിടക്കും. രാത്രി അവിടെ വന്ന് ശല്യം ചെയ്തേക്കരുത്.”
ഞാൻ “ നിൽക്ക് അങ്ങനങ്ങു പോകാതെ.”
അവൾ ഇടയ്യ്ക്കേ മുറിയിൽ കയറി വാതിൽ അടച്ച് കുറ്റിയിട്ടു.
ഞാൻ വാതിൽക്കൽ ചെന്ന് ചെറുതായൊന്ന് മുട്ടി നോക്കി. അവൾ അനങ്ങിയില്ല.
അവൾ കൊതിപ്പിച്ചിട്ട് പോയിക്കഴിഞ്ഞു.
വാതിലിൽ കൂടുതൽ ശബ്ദമുണ്ടാക്കിയാൽ അമ്മ അറിയും.
അമ്മ അപ്പോഴാണ് അങ്ങോട്ട് വന്നത്.
അമ്മ “ എന്താടാ നിനക്ക് ഉറക്കം ഒന്നും ഇല്ലേ. പെണ്ണെന്തേ ഉറങ്ങിയോ.”
ഞാൻ “ അവൾ ഉറങ്ങിയമ്മേ.”
അമ്മ “ മണി പത്തരയായി നിനക്കെന്താ ഉറക്കം വരുന്നില്ലേ.”
ഞാൻ “ ഭയങ്കര ദാഹം വെള്ളം കുടിക്കാൻ വന്നതാ.”
ഞാൻ ഫ്രിഡ്ജിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് കുടിച്ചു.
പിന്നെ മുറിയിൽ കയറി കിടന്നു.
ഉറക്കം വരുന്നതേയില്ല മാനസു നിറയെ വിമലയായിരുന്നു. അവളോട് ഒന്നു സംസാരിക്കുമ്പോൾ തന്നെ എത്ര രസമാണ്. എപ്പോഴും അടുത്തുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകുന്നു. ഏതായാലും അവൾ ഇന്ന് കാണിച്ചത് ഒട്ടും ശരിയായില്ല.
വളർന്നുവരുന്തോറും അവൾ വളരെ ബുദ്ധിമതിയായി വരികയാണ്. പക്ഷേ അവളുടെ അതിബുദ്ധി എന്റെ അടുക്കൽ തന്നെ വേണോ. ഞാൻ അവളെ അങ്ങനെയൊന്നും കണ്ടിട്ടില്ലല്ലോ.
അവൾ വരുത്തില്ലെന്ന് ആയപ്പോഴേക്കും ഞാൻ പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു.
എത്രനേരം ഉറങ്ങി എന്ന് അറിയില്ല. ആരോ എന്റെ കിടക്കയിൽ വന്നിരുന്നു എന്നറിഞ്ഞപ്പോഴാണ് ഞാൻ ഉണർന്നത്.
മൃദുലമായ ഒരു കരസ്പർശം എന്റെ കവിളിൽ തലോടുന്നു.
വിമല എന്റെ അടുത്തിരിക്കുന്നു.
വിമല “ നിനക്ക് ഉറക്കം വരുത്തില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല ദീപൂ.
ഞാൻ വേഗം എണീറ്റ് കട്ടിലിലിരുന്നു.
അവൾ അപ്പോൾ അവിടേക്ക് വന്നത് എനിക്ക് വലിയൊരു അത്ഭുതമായി തോന്നി.
അങ്ങനെ ആ സമയത്ത് അവൾ അവിടെ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചതേയില്ല.
ഞാൻ ക്ലോക്കിൽ നോക്കി സമയം 12. 30.
വിമല “ ഞാൻ വിചാരിച്ചു ദീപൂ വാതിൽ തല്ലിപ്പൊളിച്ച് അകത്തു കയറി വരുമെന്ന്.അതുകൊണ്ടുതന്നെ ഞാൻ അമ്മ വന്നിട്ട് പോയപ്പോൾ കുറ്റിയെടുത്തിട്ടാണ് കിടന്നത്.”
ഞാൻ “ എന്നിട്ട് നീ എന്നെ വന്ന് ഒന്ന് വിളിച്ചായിരുന്നുവോ.”
വിമല “ അങ്ങോട്ട് വരുമെന്ന് വിചാരിച്ച് ഞാൻ അവിടെ കാത്തിരുന്നതല്ലേ.”
ഞാൻ “ നീ പറയുന്നതൊന്നും എനിക്ക് അത്രയ്ക്ക് അങ്ങോട്ട് വിശ്വസിക്കാൻ കഴിയുന്നില്ല മോളെ.”
വിമല “ എന്നാ വിശ്വസിക്കണ്ട. ഞാനൊരു സത്യം പറഞ്ഞു. വിശ്വസിക്കാമെങ്കിൽ വിശ്വസിക്കുക അല്ലെങ്കിൽ വേണ്ട.”
ഞാൻ അവളെ പിടിച്ച് എന്റെ മുകളിലോട്ട് കിടത്തി. പിന്നെയാ കവിളിൽ ഒരു ചുംബനം കൊടുത്തു. അവളുടെ വലിയ മുൻഭാഗം എന്റെ നെഞ്ചിൽ അമർന്ന് നിന്നു.
അവളുടെ പുറത്തുകൂടി ഞാൻ കയ്യിട്ട് അവളെ ആലിംഗനം ചെയ്തു.
വിമല “ വിടൂ അമ്മയെങ്ങാനും ഇങ്ങോട്ട് വരണം.”
ഞാൻ “ ആ പിന്നെ ഈ പാതിരാത്രിക്ക് അല്ലേ അമ്മക്ക് ഇങ്ങോട്ട് വരാൻ തോന്നുന്നത്. അമ്മ ഇപ്പോൾ നല്ല ഉറക്കം കഴിഞ്ഞ് കാണും. നീ എണീറ്റ് ചെന്ന് ആ കതവിനു കുറ്റിയിട്ടിട്ട് വാ.”
ഞാൻ “ കുറെ പകലുകൾ ഒക്കെ നമുക്ക് വേണ്ടി പുടവയുടുത്ത് പൂത്താലം പിടിച്ചുനിന്നു. ഈ രാത്രിയും നമുക്ക് അങ്ങനെ തന്നെ ആഘോഷിച്ചാലോ.”
വിമല “ ആദ്യം ഈ സാഹിത്യം ഒക്കെ കള. എനിക്ക് സാഹിത്യത്തോടൊന്നും വലിയ പരിചയമില്ല. മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ എന്തെങ്കിലുമൊക്കെ പറ.”
ഞാൻ “ അപ്പം ഈ മനുഷ്യൻ എന്ന് വെച്ചാൽ എന്താ അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു താ.”
വിമല “ മനുഷ്യൻ എന്നുവച്ചാൽ ആണും പെണ്ണും.”
ഞാൻ “ അങ്ങനെയാണോ ഉറപ്പാണല്ലോ മനുഷ്യൻ എന്ന് വെച്ചാൽ ആണും പെണ്ണും. ഇനി മാറ്റി പറയരുത്.”
വിമല “ എന്തിനാ ഞാൻ മാറ്റി പറയുന്നത്. മനുഷ്യൻ എന്നാൽ ആണും പെണ്ണും ആണെന്ന് ഈ ലോകത്തുള്ള സർവ്വ മനുഷ്യർക്കും അറിയാം.
ഞാൻ “ അപ്പൊ പിന്നെ ആണിനും പെണ്ണിനും അറിയാവുന്ന ഭാഷയിൽ ഞാൻ ഇനി നിന്നോട് സംസാരിക്കാം, എന്താ.”
വിമല “ ഓക്കേ ആയിക്കോട്ടെ.”
ഞാൻ അവളുടെ ഉയർന്നുനിന്ന നെഞ്ചിൻ തുടിപ്പുകളിൽ കൈകൊണ്ട് അമർത്തി.
അപ്പോൾ അവൾ എന്റെ കൈപിടിച്ച് മാറ്റി.
ഞാൻ അങ്ങനെ വിട്ടുകൊടുക്കാൻ തയ്യാറാല്ലായിരുന്നു അല്പം ബലം പ്രയോഗിച്ചായിരുന്നുവെങ്കിലും ഞാൻ അവളെ കീഴ്പ്പെടുത്തി. പിന്നീട് അവൾ വഴങ്ങുകയായിരുന്നു.
രണ്ടു മനസ്സുകൾ ഒന്നിച്ചു ചേരുന്ന നിമിഷങ്ങൾ.
രണ്ട് ശരീരങ്ങൾ ഒന്നിച്ച് ചേരുന്ന നിമിഷങ്ങൾ.
രണ്ടു വികാരങ്ങൾ ഒന്നിച്ചു ചേരുന്ന നിമിഷങ്ങൾ.
രണ്ടു പ്രണയങ്ങൾ ഒന്നിച്ചു ചേരുന്ന നിമിഷങ്ങൾ.
അവ ഒന്ന് ചേർന്ന് തിളച്ചു മറിഞ്ഞു.
രണ്ടു മനസ്സുകളുടെയും ചൂടുകൂടി.
ശരീരങ്ങളുടെ ചൂടുകൂടി.
വികാരങ്ങളുടെ ചൂടുകൂടി.
പ്രണയത്തിന്റെ ചൂട് കൂടി.
രണ്ട് ശരീരങ്ങളിൽ നിന്നും വസ്ത്രങ്ങൾ സ്വതന്ത്രമായി അങ്ങോട്ടുമിങ്ങോട്ടും കുഴഞ്ഞുവീണു.
എങ്ങോട്ടെന്നില്ലാത്ത യാത്ര.
എവിടേക്ക് ഇല്ലാത്ത പ്രയാണം.
അന്ധമായ യാത്ര വന്യമായ പ്രയാണം.
അന്ധതയ്ക്കും വന്യതയ്ക്ക് ഇടയിൽ ഒട്ടിച്ചേർന്ന വികാരങ്ങൾ പുതിയ പുതിയ ഇശ്ചാപൂർത്തീകരണങ്ങൾക്ക് വേണ്ടി തയ്യാറെടുത്തു. അത് പുതിയ മേച്ചിൽപുറം തേടി ഒഴുകി ഒഴുകി പ്രണയത്തിന്റെ അഗാധതയിലേക്ക് വീണുടഞ്ഞു.
ആവേശം കെട്ടടങ്ങി.
അനുരാഗം കെട്ടടങ്ങി.
ചുടു നിശ്വാസങ്ങൾ പതുക്കെപ്പതുക്കെ കെട്ടടങ്ങി.
വികാരങ്ങളും കെട്ടടങ്ങി.
************************************************************************
പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ വിമല അടുത്തില്ലായിരുന്നു.
അപ്പോഴാണ് കഴിഞ്ഞ രാത്രിയിൽ സംഭവിച്ച പേക്കൂത്തുകളെപ്പറ്റി ഞാൻ ഓർത്തത്.
ഒന്നും വേണ്ടായിരുന്നു എന്നല്ല ഞാൻ ചിന്തിച്ചത് എല്ലാം വേണമായിരുന്നു. വേണ്ടത് മാത്രമാണ് സംഭവിച്ചത്.
അത് അങ്ങനെ തന്നെ സംഭവിക്കുകയായിരുന്നു വേണ്ടത്.
അത് സംഭവിക്കുകയും ചെയ്തു.
ഞാൻ എണീറ്റ് ചെന്ന് അവൾ കിടന്നുറങ്ങിയിരുന്ന മുറിയിൽ നോക്കി അവൾ അവിടെ ഇല്ലായിരുന്നു.
അമ്മ അടുക്കളയിൽ എന്തൊക്കെ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
അവളെക്കുറിച്ച് എങ്ങനെ അമ്മയോട് ചോദിക്കും.
ഞാൻ രണ്ടും കൽപ്പിച്ച് അമ്മയുടെ അടുത്തേക്ക് ചെന്നു.
അമ്മ “ ആ നീ എണീറ്റോ ഞാൻ നിനക്ക് വേണ്ടി ചായ ഉണ്ടാക്കി കൊണ്ടുവരാൻ തുടങ്ങിയിരുന്നു.”
അമ്മയുടെ കഷ്ടപ്പാടുകൾ കൂടിക്കൂടി വരികയാണ്. ആ കഷ്ടപ്പാടുകൾക്കൊപ്പം പ്രായവും കൂടി വരികയാണ്.
എന്തിനായിരിക്കും വിമലയെ അമ്മ ഇത്ര സ്നേഹിക്കുന്നത്.
ഒരുപക്ഷേ അവളെ തന്റെ മരുമകളായി കണ്ട് വീട്ടിൽ തന്നെ താമസിപ്പിക്കുവാൻ ആണോ. ഇനി അങ്ങനെയാണെങ്കിൽ തന്നെ അതിൽ തെറ്റൊന്നുമില്ലല്ലോ.
ഇനിയും അമ്മയെ ഇങ്ങനെ ഇട്ടു കഷ്ടപ്പെടുത്തി കൂടാ.
ഞാൻ “ അമ്മയുടെ കഷ്ടപ്പാടുകളൊക്കെ കൂടി വരികയാണ് അല്ലേ.”
അമ്മ “ എനിക്കെന്തോന്ന് കഷ്ടപ്പാട്. ഞാനിനി ഒത്തിരി നാളൊക്കെ ജീവിച്ചിരിക്കുമെടാ. നീ കല്യാണം കഴിച്ച് ഒരു കൊച്ചൊക്കെയായി അതിനുശേഷമേ ഞാൻ മരിക്കത്തൊള്ളൂ.”
എല്ലാ അമ്മമാരും പറയുന്നത് ഒരു സങ്കോചവുമില്ലാതെ എന്റെ അമ്മയും പറയുന്നു.
ഞാൻ “ ഞാൻ കല്യാണം കഴിക്കണമെന്നുണ്ടെങ്കിൽ ഇനി മൂന്നുവർഷം കൂടി കാത്തിരിക്കേണ്ട, അപ്പോഴേക്കും അമ്മയുടെ കഷ്ടപ്പാടുകളൊക്കെ കൂടിക്കൂടി വരികയുള്ളൂ. വിമല എവിടെപ്പോയമ്മേ.അമ്മ അവളെ അവളുടെ തള്ള രാവിലെ വന്നു കൂട്ടിക്കൊണ്ടുപോയി.
ഞാൻ “ അവൾ എന്താ എന്നോട് യാത്ര പോലും പറയാതങ്ങ് പോയത്.”
അമ്മ “ അവളെന്നോട് പറഞ്ഞിട്ടാണ് പോയത് നിന്നോട് പറഞ്ഞേക്കണേ അവള് പോവാന്ന്.”
പിന്നെ ഞാൻ അധികമൊന്നും പറയാതെ മുറിയിലേക്ക് പോരുന്നു.
