പൂച്ച ആ ബൈക്ക് കാരനെ തന്നെ നോക്കി നിന്നു.
ബൈക്ക് കാരൻ ഹെൽമെറ്റ് ഊരി മാറ്റി. ശേഷം ആ പൂച്ചയെ നോക്കി കൈപൊക്കി കാണിച്ചു. പൂച്ച കുറച്ച് നേരം അത് നോക്കിനിന്ന ശേഷം അകത്തേക്ക് പോയി.
ഇതേ സമയം ഫ്ലാറ്റിന്റെ ഒരു റൂമിൽ ഒരാൾ കമ്പ്യൂട്ടറിൽ നോക്കി എന്തോ ചെയ്യുകയായിരുന്നു. പെട്ടെന്ന് അങ്ങോട്ട് പൂച്ച കടന്നു വന്നു. അയാളുടെ പാന്റിൽ കടിച്ചു വലിക്കാൻ തുടങ്ങി.
ഫുഡ് അവിടെ ഇരിപ്പുണ്ട് “max”….
അയാൾ ആ പൂച്ചയോടായി പറഞ്ഞു.മാക്സ് എന്നത് ആ പൂച്ചയുടെ പേരാണ്.
മാക്സ് വീണ്ടും അയാളുടെ പാന്റ് പിടിച്ചു വലിച്ചു. അപ്പൊ ഫുഡിനല്ല എന്ന് അയാൾക്ക് മനസ്സിലായി.
പെട്ടെന്ന് കാത് കൂർപ്പിച്ചു കേട്ടപ്പോൾ. പുറത്ത് ആരോ ഹോൺ അടിക്കുന്നതായി അയാൾക്ക് മനസ്സിലായി. അയാൾ നേരെ ആ ജനലിന്റെ അടുത്തേക്ക് നടന്നു. ഏകദെശം ഒരു 25 വയസ്സിനോട് അടുപ്പിച്ചു പ്രായം ഉള്ള ഒരു ചെറുപ്പക്കാരൻ ആയിരുന്നു അവൻ.
അവൻ ജനലിലൂടെ നോക്കി.
താഴെ ഉള്ള ബൈക്ക് കാരനെ കണ്ടതും. അവൻ എന്താ എന്ന് കൈകൊണ്ട് കാണിച്ചു. അവന്റെ ഒരേ ഒരു കൂട്ടുകാരൻ മാത്യു ആയിരുന്നു അത്.
അതിന് മറുപടി ആയി. ബൈക്ക് കാരൻ കൈകൊണ്ട് രണ്ടെണ്ണം അടിക്കാം എന്ന് കാണിച്ചു.
അവൻ കുറച്ചു നേരം ഒന്ന് ആലോചിച്ചു നിന്നു. ശേഷം ജനലിന്റെ അടുത്ത് നിന്നും റൂമിലേക്ക് പോയ ശേഷം ഒരു ജാക്കറ്റ് എടുത്ത് ധരിച്ചു. ഇതാണ് ആദം (adam ryan) ആദം റയാൻ.
മാക്സ് ഞാൻ പുറത്ത് പോയി വരുന്നത് വരെ കുഴപ്പം ഒന്നും ഉണ്ടാക്കരുത് കേട്ടല്ലോ…..
ആദം മാക്സിനോടായി പറഞ്ഞു.
ശേഷം അവൻ ഫ്ലാറ്റ് പുറത്തു നിന്നും ലോക്ക് ആക്കി.
ചാവി പോക്കറ്റിൽ ഇട്ടശേഷം ലിഫ്റ്റ് ലക്ഷ്യം ആക്കി നടന്നു. അല്പം സമയത്തിനുള്ളിൽ അവൻ നടന്നു വരുന്നത് ദൂരെ നിന്നും ബൈക്ക് കാരൻ കണ്ടു .അവൻ നടന്നു ബൈക്കിന്റെ അടുത്തെത്തി.
നിനക്കെന്താ വിളിച്ചാ വരാൻ ഒരു മടി…..
മാത്യു അവനോട് ചോദിച്ചു.
അത് പിന്നെ…. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഈ സമയം വരരുതെന്ന്… നിനക്ക് പകൽ വന്നൂടെ…..
ആദം മറുപടി നൽകി.
സൗകര്യം ഇല്ല എന്തെ…. അതൊക്കെ പോട്ടെ ഇന്നലെ ഞാൻ രാത്രി വന്നപ്പോ മോൻ ഫ്ലാറ്റിൽ ഇല്ലായിരുന്നല്ലോ…നമ്മൾ ഒന്ന് ബാറിലേക്ക് വിളിച്ചാ വരാൻ അവന് നേരം ഇല്ല…രാത്രി വരാനും പാടില്ലെന്ന്.. അത് പോട്ടെ അപ്പൊ നിനക്ക് രാത്രി ഞാൻ അറിയാതെ… എന്താ പരുപാടി… -മാത്യു