ഷാഡോ 1 [Hobbitwritter] 81

 

Now I don’t know the count of am going to kill… – ഹെവ

[ എനിക്കിപ്പോ അറിയില്ല ഇനി എത്ര പേരെ ഞാൻ കൊല്ലേണ്ടി വരുമെന്ന് ]

 

but if we find him… this is gonna be uncountavible… – ക്ലിയോ

[ ഇനി നമ്മൾ അവനെ കണ്ട് പിടിച്ചാൽ… വീഴാൻ പോകുന്ന ശിരസ്സുകൾക്ക് കണക്കുണ്ടാക്കില്ല ]

 

If there is any information above this, you will be informed. You can go back now… – മാസ്ക്

[ ഇതിന് മുകളിൽ എന്തെങ്കിലും അറിപ്പുണ്ടെങ്കിൽ നിങ്ങളെ അറിയിക്കുന്നതാണ്. ഇപ്പൊ നിങ്ങൾക്ക് തിരിച്ചു പോകാം ]

 

©©©©©©©©©©©¥©©©©©©©©©©

[ ഇതേ സമയം നമ്മുടെ ഭൂമിയിൽ ]

 

വർഷം – 2080 ഡിസംബർ മാസം

കേരള // മോസ്കോപാറ

സമയം വൈകുന്നേരം // 5:30 pm

[ ഒരു പള്ളി സെമിതേരി ] (Church Cemetery )

(Christ The King Roman Catholic Church “Moscopara” )

 

സെമിതേരിയിൽ മൃതസംസ്കാരം നടക്കുകയായിരുന്നു. ഇരുണ്ട കാലാവസ്ഥ ചെറിയ തോതിൽ മഴ പെയ്യുന്നുണ്ട്.

 

പനിനീരും ചന്ദനത്തിരിയും വെഞ്ചരിക്കുന്നു. പുരോഹിതൻ തിരുവസ്ത്രങ്ങൾ ധരിച്ചുകൊണ്ട് മൃതശരീരത്തിന്റെ പാദത്തിങ്കൽ വന്നു നിന്നുകൊണ്ട് കർമങ്ങൾ ആരംഭിച്ചു. അടുത്തടുത്തായി മൂന്ന് കല്ലറകൾ ഉണ്ടായിരുന്നു ഒരേ സമയം. ഫാദർ ആ മൂന്നു കല്ലറകളെയും അഭിമുഗീകരിച്ചു നിന്നു.

 

 

അനുതപിക്കുന്ന പാപികളുടെ നിത്യസങ്കേതമായ ദൈവമേ..ഞങ്ങളുടെ പാപമോചനത്തിനായി ഈ പനിനീരിനെ ആശീർവദിക്കേണമേ..ഈ ജലത്താൽ തന്നെ ഞങ്ങളെ വിശുദ്ധികരിക്കുകയും ചെയ്യേണമേ..പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും നാമത്തിൽ….. -പുരോഹിതൻ

 

 

ആമേൻ……

എല്ലാവരും ഏറ്റു പറഞ്ഞു

 

 

അത്യുന്നതകളിൽ ദൈവത്തിന് സ്തുതി…. -പുരോഹിതൻ

 

 

ആമേൻ….

 

 

ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും…. -പുരോഹിതൻ

 

 

ആമേൻ….

 

മഴ അല്പം ശക്തിയാൽ പെയ്തു.

 

അല്പം സമയത്തിന് ശേഷം മൃതസംസ്കാരം മൂന്നും പൂർത്തിയായി. കുറേശ്ശയായി ആളുകൾ എല്ലാം മടങ്ങി. അവസാനമായി വേണ്ടപ്പെട്ടവരും മടങ്ങി.പോകുന്നവഴിക്ക് ആളുകൾ എന്തൊക്കെയോ അടക്കം പറയുന്നുണ്ട്. എല്ലാവരും മടങ്ങി സെമിതേരി ശാന്തമായി.

 

 

ഫാദർ “ഫിലിപ്പും” ചർച്ചിലെക്ക് മടങ്ങാൻ ഒരുങ്ങിയതും. ആ കല്ലറയ്ക്കുമുൻപിൽ ഒരാൾ മാത്രം നിൽക്കുന്നത് കണ്ടു. ഒരു ജാക്കറ്റ് ധരിച്ച സുമുഖൻ ആയ ചെറുപ്പക്കാരൻ.

 

 

 

ഫാദർ തന്റെ കൂടെ ഉള്ളവരോട് പള്ളിയിലേക്ക് പോയ്കൊള്ളാൻ പറഞ്ഞു. ശേഷം ആ ചെറുപ്പക്കാന്റെ നേരെ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *