സ്‌ക്രീനിൽ ഡോക്കിങ് കംപ്ലീറ്റ് ആയതിന്റെ ഒരു നോട്ടിഫിക്കേഷൻ വന്നു. ശേഷം ആ ലേഡി സ്‌ക്രീനിൽ ഉള്ള ” സ്റ്റേഷൻ 1 to ബ്രിഡ്ജ് 7 ” എന്ന് സെറ്റ് ചെയ്തു. കൈകൊണ്ടല്ല സെറ്റ് ചെയ്തത് എല്ലാം വീർച്വലി സെറ്റിങ് ആണ് അതായത് മൈൻഡ് കൊണ്ട് കണ്ട്രോൾ ചെയ്യുന്ന പോലെ.
സ്പേസ്ക്രാഫ്റ്റ് സ്റ്റേഷനിൽ മൊത്തം 2000 മെയിൻ സ്പേസ്ക്രാഫ്റ്റ് ഡോക്കിങ് ഏരിയകൾ ഉണ്ട്. ചെറുത് വേറെയും
ഈ സ്റ്റേഷനെ ആ ഗ്രഹത്തോട് താങ്ങി നിർത്തുന്നത് 9 ഡ്രിഡ്ജുകൾ ആണ് ഈ 9 ബ്രിഡ്ജുകളും ഒരു സ്പേസ് ലിഫ്റ്റ് പോലെയാണ് അതായത് ഒരു സ്പേസ്ക്രാഫ്റ്റ് “ഡോക്കിങ് ഏരിയ 509″ ൽ നിർത്തിയെന്ന് വിചാരിക്കുക. അവിടെനിന്നും അതിൽ ഉള്ളവർക്ക് പോകേണ്ടത് ഗ്രഹിന്റെ എവിടെക്കാണോ. അതിന്റെ അടുത്തുള്ള ബ്രിഡ്ജിലേക്കും ലൊക്കേഷനിലേക്കും വെറും സെക്കന്റ് കൊണ്ട് എത്താൻ സാധിക്കും. ആ ഗ്രഹത്തിന് ചുറ്റും 9 ഡ്രിഡ്ജുകൾ ഉണ്ട് അതിൽ മെയിൻ ബ്രിഡ്ജ് ആണ് ” seventh bridge”
ആവിശ്യമുള്ള ബ്രിഡ്ജിൽ എത്തിയാൽ അവിടെ നിന്നും താഴേക്ക് ഒരു ലിഫ്റ്റ് പോലെ ആളുകളെ ഭൂമിയിലേക്ക് അതാത് സ്ഥലങ്ങളിൽ അത് ഇറക്കുകയും ചെയ്യുന്നു.
പെട്ടെന്ന് സ്പേസ്ക്രാഫ്റ്റ് ഡോക്ക് ചെയ്ത സ്റ്റേഷൻ 1ൽ നിന്നും ആ റിങ് സ്പീഡിൽ വളയം ചെയ്തു. 2സെക് കൊണ്ട് തന്നെ ആ സ്പേസ്ക്രാഫ്റ്റ് സെവൻത് ബ്രിഡ്ജിൽ വന്നെത്തി
ആ ലേഡി സ്‌ക്രീനിൽ അൺലോക്ക് CD248
എന്ന് ഇൻഫോം നൽകി. ഉടനടി ആ സ്പേസ് ക്രാഫ്റ്റിന്റെ ഒരു വശത്തെ ഡോർ പുകയോട് കൂടി രണ്ടു സൈഡിലേക് ആയി തുറന്നു.
അതിൽ നിന്നും 3 ആളുകൾ ഇറങ്ങി വന്നു. അവർ നേരെ സ്റ്റേഷൻ ലിഫ്റ്റ് ഏരിയ ലക്ഷ്യം ആക്കി നടന്നു.
നേരെ ലിഫ്റ്റിന്റെ മുന്നിൽ ആയി വന്നു നിന്നു പെട്ടെന്ന് അവിടെ റൂഫിന്റ മുകളിൽ നിന്നും ഒരു ജലത്തിന്റെ ഒരു റിങ്. അത് അവരുടെ ശരീരത്തിലൂടെ മിന്നൽ സ്പീഡിൽ താഴേക്ക് ഇറങ്ങി അവരെ സ്കാൻ ചെയ്തു.
അവരുടെ എ.ഐ മെട്രിക് സ്കാനിംഗ് പൂർത്തിയായി.
പെട്ടെന്ന് അവരുടെ മുന്നിൽ ഉള്ള ലിഫ്റ്റ് ഓപ്പൺ ആയി. അവർ അതിന്റെ അകത്തേക്ക് പ്രവേശിച്ചു. അത് അവരെയും കൊണ്ട് താഴേക്ക് ലാൻഡ് ചെയ്യാൻ വേണ്ടി പാഞ്ഞു. ലിഫ്റ്റ് മൊത്തം ഒരു glass liquid case പോലെയാണ് അതിലുടെ ചെറിയ ഇലക്ട്രിക് നാനോ വേവുകൾ പായുന്നുണ്ട്. ചുറ്റുമുള്ള കാഴ്ചകൾ എല്ലാം അതിലുടെ കാണാം.
പെട്ടെന്ന് തന്നെ അവർ താഴെ എത്തി. ലിഫ്റ്റ് ഓപ്പൺ ആയി.
Seventhbridge ലാൻഡ് ചെയ്യുന്നത് (hetrix) ഹെട്രിസിന്റെ പ്രധാനകേന്ദ്രമായ ബേയ്സൺ അരീന ( beyzen areena ) എന്ന സ്ഥലത്തേക്ക് ആണ്. അത് ഭരിക്കുന്നത് അവിടെ ഉള്ള ഗവണ്മെന്റ് ആയ കോൺസ്പറൻസി ഹൌസ് (conspiracy house “11” ) ആണ്