ഒരു ഫിംഗർപ്രിന്റ് പോലും ….? -ഡേവിഡ്
ഇല്ല സാർ…. And smell കിട്ടാതെ ഇരിക്കനൊ മറ്റു എവിഡൻസ് നശിപ്പിക്കാനോ ഈ കുറ്റം നടത്തിയ ആൾ ഒരു liquid extract ഫ്ലോറിലും മറ്റും ആക്കിയിട്ടുണ്ട്….
സാധാരണ ഡോഗ് സ്‌ക്വാഡ്നെ കമ്പിളിപ്പിക്കാൻ ഉപയോഗിച്ച് വരുന്ന യാതൊന്നും തന്നെയല്ല അത്…പിന്നെ ഈ വീടിന്റെ ക്രൈം നടന്ന എല്ലാ സിംഗിൾ പോയിന്റ് ഏരിയയിലും ആ liquid ആയിട്ടുണ്ട്… even റൂഫിൽ വരെ…അത് അവർ എങ്ങനെ എക്സിക്യൂട്ട് ചെയ്‌തു എന്നതാണ്…we have no idea… അതിന്റെ സാമ്പിൾ ഞങ്ങൾ ലാബിലേക്ക് അയച്ചു…But അത് എന്ത് തരം എക്സ്ട്രാക്ട് ആണെന്ന് പോലും കണ്ടെത്താൻ പറ്റാത്ത ഒന്നാണ് സാർ… I mean…ഒരു പിരിയോടിക്ക് ടേബിളിലും കണ്ടെത്താനോ. നമ്മൾ ഇതുവരെ കാണാത്തതോ ആയ പാതർത്ഥം…. -ഫോറെൻസിക് ഹെഡ്
ആ ഫോറെൻസിക് ഹെഡ് ഡേവിഡിനോട് പറഞ്ഞു നിർത്തി.
ഡേവിഡ് അടക്കം കേട്ടുനിന്നവർ എല്ലാവരുടെയും റീലെ പോയി എന്ന് പറയാം. എല്ലാവരും മുഖാമുഖം നോക്കി.
പെട്ടെന്ന് വീടിന്റെ മുന്നിൽ ഒരു കാർ വന്നു നിന്നു.
അതിൽ നിന്നും ഒരു പോലീസുകാരനും ഒരു മെഡിക്കൽ പ്രൊഫസറും ഇറങ്ങി വന്നു.
വന്നവരെ കണ്ട കാവൽ പോലീസ് സീൽ അയിച്ചു മാറ്റി കൊടുത്തു. രണ്ടുപേരും വീടിന്റെ അകത്തേക്ക് കയറിവന്നു.
സാർ നേരിട്ട് എന്തിനാ വന്നത് ഞാൻ അങ്ങോട്ട് ഇറങ്ങാൻ നിക്കുവായിരുന്നു… -ഡേവിഡ്
മൂന്ന് ബോഡിയും പോസ്റ്റ്മോർട്ടം ചെയ്ത മെഡിക്കൽ പോസ്റ്റ്മോർട്ടം സ്പെഷ്യലിസ്റ്റ് മിസ്റ്റർ “ബെഞ്ചമിൻ” ആയിരുന്നു അത്. അത്യാവശ്യം പ്രായം ഉള്ള വ്യക്തിയാണ് ബെഞ്ചമിൻ. ബെഞ്ചമിന്റെ കൂടെ വന്ന പോലീസുകാരൻ ഓട്ടോപ്സി റിപ്പോർട്ട് collect ചെയ്യാൻ വേണ്ടി പോയ പോലീസ് ഓഫീസർ ആണ്.
അത് സാരമില്ല ഡേവിഡ് നേരിട്ട് വന്നു പറയാം എന്ന് കരുതി it’s all right…. -ബെഞ്ചമിൻ
ഡേവിഡ് അവിടെയുള്ള പോലീസ് കാരനോട് ഒരു ചെയർ എടുത്ത് കൊടുക്കാൻ ആവിശ്യപെട്ടു. ശേഷം ഒരു ചെയർ കൊണ്ടു വന്നു ബെഞ്ചമിൻ അതിൽ ഇരുന്നു. ബാക്കിയുള്ളവർ എല്ലാവരും തന്നെ നിന്നു. കൂറേ കാലത്തെ എക്സ്പീരിയൻസ് ഉള്ള ആൾ ആണ് ബെഞ്ചമിൻ. കൂടാതെ പോലീസ് ഡിപ്പാർട്മെന്റ്ന് ഏറെ വേണ്ടപ്പെട്ടതും. ഡിമാൻഡും ഉള്ള വ്യക്തിയാണ് ബെഞ്ചമിൻ. അവർ അവിടെ ഉണ്ടായിരുന്ന ആളുകളെ ഒഴിവാക്കി ആകെ ആദമും ജെയിംസും പിന്നെ ജേക്കബിന്റെ അനുജൻ ജോണിയും കൂടാതെ പോലീസുകാരും ഫോറെൻസിക്കും മാത്രം ബാക്കിയുള്ളവരെ എല്ലാം പുറത്താക്കി.