കൂടാതെ ഭീമൻ lasersight ഘടിപ്പിച്ച ഒരു ഗ്രഹവും അതിന്റെ അടുത്തായി കാണാം .
ചുറ്റുമായി കുറെ ഊർജ ശേഖരണത്തിനായുള്ള megastructure ആയി കോൺവെർട്ട് ചെയ്ത ഉപഗ്രഹങ്ങളും വലിയ സിഗ്‌നൽ റീസെപ്റ്റർസ് ഘടിപ്പിച്ച മൂൺ എന്ന് തോന്നിക്കുന്ന ഒരു ഗ്രഹവും ഉണ്ട് .
കുറേ സ്പേസ്സ്റ്റേഷനുകളും കാണാം. കൂടാതെ നിരവധി laser sight മുതൽ neutrinos വരെ കാണാം .
മോസ്റ്റ് പവർഫുൾ civilization അണ്ടർ കൺട്രോളിൽ പ്രവർത്തിക്കുന്ന ഒരു സോളാർ സിസ്റ്റവും ഗ്ലാക്സിയും ആയിരുന്നു അത്. ടൈപ്പ് 4 civilization കൈവരിച്ച ഒരു അന്യഗ്രഹ നാഗരികത.
(മൊത്തം യൂണിവേഴ്സ് അണ്ടർ കൺട്രോളിൽ ആകുക എന്നത് അത്ര പെട്ടെന്ന് സാധ്യമാകുന്ന കാര്യം അല്ല. കാരണം പ്രപഞ്ചത്തിന്റെ അനന്തമായ വലുപ്പം തന്നെയാണ്. അത് എവിടെ ചെന്ന് അവസാനിക്കും എന്നത് ആർക്കും അറിയില്ല അതിൽ ഏതു ജീവൻ ആണ് പവർഫുൾ എന്നതും ഇനി എവിടൊക്കെ ജീവൻ ഉണ്ടെന്നും വളരെ വ്യക്തമായി ആർക്കും അറിയില്ല എല്ലാവരും അവരാണ് വലിയവർ എന്നാണല്ലോ നടിപ്പ്. ടെക്നോളജി എത്രത്തോളം വളർന്നു എന്ന് പറഞ്ഞാലും മൊത്തം യൂണിവേഴ്സ് എടുത്തു നോക്കിയാൽ ടെക്നോളജി മുട്ട് മടുക്കേണ്ടി വരും. എന്നിരുന്നാലും ടൈപ്പ് 4 civilization humankind ന് എപ്പോഴും സ്വപ്നം മാത്രം ആണ്.)
ആ സ്പേസ് ക്രാഫ്റ്റ് നേരെ അതിവേഗത്തിൽ ആ ഹെട്രിസ് ഗ്രഹത്തെ ലക്ഷ്യം ആക്കി നീങ്ങി. ആ സ്പേസ് ക്രാഫ്റ്റ് ആ ഗ്രഹത്തിന്റെ കാന്ധികവലയത്തിൽ പ്രവേശിച്ചു. എന്നാൽ ഗ്രഹത്തിന്റെ കന്ധിക ശക്തിയെ വെല്ലുന്ന ടെക്നോളജി ആണ് ആ സ്പേസ്ക്രാഫ്റ്റ്. അതിന് ഗ്രഹങ്ങളുടെ കന്ധിക ശക്തിയിൽ നിന്നും നിഷ്പ്രയാസം പുറത്ത് കടക്കാൻ കഴിയും. കൂടാതെ മറ്റു പല ടെക്നോളജികളും അതിൽ ഉണ്ട്.
ദൂരെ ആയി ഗ്രഹത്തോട് അറ്റാച് ചെയ്ത സ്പേസ് ക്രാഫ്റ്റുകൾ ഡോക്കിങ് ചെയ്യാൻ ആയി അഥവാ ലാൻഡ് ചെയ്യാൻ ആയി. ആ ഗ്രഹത്തിൽ നിന്നും ചുറ്റും ഒരു megastructure ആയ വളയം കാണാം. അത് ആ ഗ്രഹത്തിൽ ഉറപ്പിച്ചു നിർത്തിയ പോലെയാണ്.
കൂടാതെ ഗ്രഹത്തെ സംരക്ഷണം ചെയ്യുന്ന ഒരു പ്ലാൻറ്ററി ഇൻവിസിബിൾ ഷിൽഡും കാണാം. ഗ്രഹത്തിനെ ഉലക്കകളിൽ നിന്നും മറ്റു അറ്റാക്കുകളിൽ നിന്നും ഇത് സംരക്ഷിക്കുന്നുണ്ട്.
ആ സ്പേസ്ക്രാഫ്റ്റ് അടുത്തെത്തിയപ്പോൾ ആ ഷീൽഡ് അൺലോക്ക് ആയി. സ്പേസ്ക്രാഫ്റ്റ് അതിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.
ശേഷം അവിടെ ഉള്ള സ്റ്റേഷനിൽ ആ സ്പേസ്ക്രാഫ്റ്റ് ലാൻഡ് ചെയ്ത് ഡോക്കിങ് പൂർത്തിയാക്കി. സ്പേസ്ക്രാഫ്റ്റിന്റെ ഉള്ളിൽ ഒരു ഓർഗാനിക് ഹ്യൂമൻ റോബോ എന്ന് തോന്നിക്കുന്ന ഒരു ലേഡിയെ കാണാം. അവർ അവിടെ മുന്നിലുള്ള ഹോളോഗ്രാമിക് കണ്ട്രോൾ സ്‌ക്രീനിൽ എന്തൊക്കെയോ സെറ്റ് ചെയ്യുകയായിരുന്നു.