ഷാഡോ 1 [Hobbitwritter] 118

 

 

ഇതൊക്കെയെന്തിനാ സാറെ ഈ നാറിയോട് പറയുന്നത്…..

 

പെട്ടെന്ന് അവിടെ കൂടിനിന്ന ബന്ധുക്കളിൽ ഒരാൾ അവരുടെ മുന്നിലേക്ക് കയറിവന്നു.

 

 

താൻ ആരാ….. -ഡേവിഡ്

 

 

ഞാൻ ജേക്കബിന്റെ ചേട്ടനാണ് സാറെ.. പേര് “ജെയിംസ്”…മരിച്ചപ്പോ ഞങ്ങൾക്ക് പോയി അല്ലാതെന്താ…അല്ലേലും ഇവനോടെ എന്തിനാ സാറെ പറയുന്നേ….സ്റ്റേഷനിൽ കൊണ്ടുപോയി ചോദിക്കേണ്ട പോലെ ചോദിച്ചാൽ ഇവൻ സത്യം പറയും….അല്ലേലും മാത്യുവിനോട് ഞാൻ പണ്ടേ പറയാറുണ്ട് ഈ തന്ത ഇല്ലാത്തവനെ ഒന്നും വീട്ടിൽ വിളിച്ചു കയറ്റരുതെന്ന്… കോടികളുടെ സ്വത്ത്‌ ഉള്ളതാ… ഇവനെ പോലെ തന്തേം തള്ളേം ഇല്ലാത്തവനെ ഒന്നും വിശ്വസിക്കാൻ പറ്റാത്ത കാലമാ സാറെ ഇത്….. -ജെയിംസ്

 

 

ആദമിന്റെ നെഞ്ച് കിറിമുറിയുന്ന പോലെ അവന് തോന്നി. എന്നാലും അവൻ മറുതൊന്നും പറഞ്ഞില്ല.

 

 

തന്തേം തള്ളേം മാത്രം അല്ല…. സ്വന്തം ചേട്ടനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാ ഇത്…ജെയിംസ് അത് മറന്നുപോയോ…. -ഡേവിഡ്

 

 

 

സാർ എന്താ ഉദ്ദേശിച്ചത്…… -ജെയിംസ്

ജെയിംസ് ഡേവിഡിനെ ഒന്ന് ഇരുത്തി നോക്കി കൊണ്ട് ചോദിച്ചു.

 

 

ഡേവിഡ് പതിയെ ജെയിംസിന്റെ മുന്നിൽ വന്നു നിന്നു കണ്ണിലേക്കു നോക്കി.

 

ആരോട് പറയണം ആരോട് ചോദിക്കണം എന്ന് ഞാൻ തീരുമാനിക്കും… അതിന് ഡേവിഡിന് നിന്റെ suggestion ആവിശ്യം ഇല്ല….എനിക്ക് വേണമെങ്കിൽ നിന്നേം ചോദിക്കണ്ട പോലെ ചോദിക്കാൻ അറിയാം……. വെറുതെ എന്നെകൊണ്ട് അത് ചെയ്യിക്കരുത്….അങ്ങോട്ട്‌ മാറി നിക്കടാ… -ഡേവിഡ്

 

ജെയിംസ് പേടിച്ചു വിറച്ചുകൊണ്ട് ഒരു മൂലയിൽ പോയി നിന്നു.

 

 

എല്ലാവരും കേട്ടോ…..ഇതുമായി ബന്ധമുള്ള ഒരുത്തനെയും വെറുതെ വിടാൻ പോണില്ല…. -ഡേവിഡ്

 

ഡേവിഡ് അവിടെ കൂടി നിന്ന എല്ലാവരോടും ആയി പറഞ്ഞു.

 

 

“ശാക്കിർ”…. ഫോറെൻസിക് ടീമിനെ ഇങ്ങോട്ട് വിളിക്ക്…. -ഡേവിഡ്

 

ഡേവിഡ് തന്റെ അസിസ്റ്റന്റ് പോലീസ് ഓഫീസർ ആയ ശാക്കിറിനോട് പറഞ്ഞു.

 

 

ശാക്കിർ ഫോറെൻസിക് ടീമിനെ എല്ലാം വിളിച്ചു ഡേവിഡിന്റെ അടുത്തേക്ക് ചെന്നു. ശേഷം അവർ ആളുകളിൽ നിന്നും കുറച്ച് അപ്പുറം മാറി നിന്നു.

 

 

Any evidence….? – ഡേവിഡ്

 

ഡേവിഡ് തന്റെ മുന്നിൽ നിൽക്കുന്ന ഫോറെൻസിക് ടീമിനോട് ചോദിച്ചു.

 

Sorry to say this…. ഞങ്ങൾ ആവുന്നപോലെയൊക്കെ നോക്കി… But nothing….. – ഫോറെൻസിക് ഹെഡ്

 

ഫോറെൻസിക് ടീമിലെ ഹെഡ് ഡേവിഡിനോട് പറഞ്ഞു.