ഷാഡോ 1 [Hobbitwritter] 81

 

അയാൾ സ്വയം പരിചയപ്പെടുത്തി.

 

 

സാർ എന്താണുണ്ടായത്….അവർക്ക്… മാത്യു…എന്താ സംഭവിച്ചത്….. -ആദം

 

 

 

പറയാം…..ആദം… അതിനുമുൻപ് എനിക്ക് തന്നോട് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട്….. -ഡേവിഡ്

 

 

ആദം ഒന്നും മിണ്ടിയില്ല.

 

 

ആദം എന്ത് ചെയ്യുന്നു….. -ഡേവിഡ്

 

 

App developer ആണ്….. -ആദം

 

 

മ്മ്… എവിടെയാ കമ്പനി…. -ഡേവിഡ്

 

 

മുംബൈ…… -ആദം

 

 

ഇപ്പൊ ലീവിൽ ആണോ….. -ഡേവിഡ്

 

 

അല്ല ഞാൻ അവിടുന്ന് റിസൈൻ ചെയ്തു…. -ആദം

 

 

അതെന്ത് പറ്റി റിസൈൻ ചെയ്യാൻ…. -ഡേവിഡ്

 

 

കുറച്ചു പേർസണൽ പ്രശ്നം കാരണം…. -ആദം

 

 

മ്മ്മ്…തനിക്ക് മാത്യുവും ആയി എത്ര കാലത്തെ അടുപ്പം ഉണ്ട്….. -ഡേവിഡ്

 

 

Seventh standard മുതൽ ഞങ്ങൾ ഒരുമിച്ചാണ്….. -ആദം

 

 

ഓഹ്.. അപ്പൊ childhood friends ആണല്ലേ… -ഡേവിഡ്

 

 

ആദം അതെയെന്ന് തലയാട്ടി.

 

 

ആദം മദ്യപിക്കാറുണ്ടോ…..? -ഡേവിഡ്

 

 

വല്ലപ്പോഴും…. ബിയർ മാത്രം…. -ആദം

 

 

അപ്പൊ മാത്യുവും….? -ഡേവിഡ്

 

 

മ്മ്മ്…..

ആദം ഒന്ന് മൂളി.

 

 

ഇന്നലെ രാത്രി എവിടെയായിരുന്നു….. -ഡേവിഡ്

 

 

എന്റെ ഫ്ലാറ്റിൽ ആയിരുന്നു… അത് കഴിഞ്ഞു രാത്രി അവൻ വന്നിരുന്നു… പിന്നെ ബാറിൽ പോയി… ശേഷം എന്നെ ഫ്ലാറ്റിൽ ഇറക്കി അവൻ വീട്ടിലേക്ക് വന്നു… -ആദം

 

അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.

 

 

അത് കഴിഞ്ഞു വീട്ടിൽ തന്നെ ഉണ്ടാരുന്നു… അല്ലേ….? -ഡേവിഡ്

 

 

അതെ….. -ആദം

 

 

ഡേവിഡ് അവിടെയുള്ള തന്റെ അസിസ്റ്റന്റ് പോലീസ് ഓഫീസറെ ഒളികണ്ണിട്ടു നോക്കി. അവർ ആദമിന്റെ ഫോൺ ടവർ ലോക്കറ്റ് ചെയ്തിരുന്നു. അവൻ പറഞ്ഞത് ശെരിയാണോ എന്ന് നോക്കാൻ. അസിസ്റ്റന്റ് പോലീസ് ശെരിയാണെന്ന് പിന്നിൽ നിന്നും തലയാട്ടി.

 

 

 

മ്മ്മ്….ഇന്നലെ പുലർച്ചെ 3 മണിയോടെയാണ് സംഭവം….കതക്ക് തകർന്നാണ് ക്രൈം നടത്തിയവനോ’ നടത്തിയവരോ അകത്തു കയറിയത്…ബോഡി ആദ്യം കണ്ടത് ഇവിടെത്തെ സാറിന്റെ അതാത് മാത്യുടെ ഫാദർ ജേക്കബ് നെ ഓഫീസിലേക്ക് പിക്ക് ചെയ്യാൻ എത്തിയ ഡ്രൈവർ one മിസ്റ്റർ വിജയ്കുമാർ എന്ന ആളാണ്… അവനെ ഞാൻ ചോദ്യം ചെയ്തു…പക്ഷെ അവനല്ല ഇത് ചെയ്തത്…. ബോഡി രാവിലെ തന്നെ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട് കുറച്ച് സമയത്തിന് ഉള്ളിൽ വിവരം ലഭിക്കും….ബാക്കി അത് കഴിഞ്ഞു പറയാം….. -ഡേവിഡ്

Leave a Reply

Your email address will not be published. Required fields are marked *