അകത്തേക്ക് വാ…
വന്ന പോലീസുകാരൻ ആദമിന്നോട് വീടിന്റെ അകത്തേക്കു വരാൻ ആവിശ്യപ്പെട്ട്. അയാൾ അകത്തേക്ക് കയറിപോയി.
ആദം പതിയെ വീടിന്റെ ഉള്ളിലേക്ക് കയറി. എങ്ങും ചോരയുടെ പാടുകൾ. അവൻ ഇന്നലെ മാത്യുവിനോട് പറഞ്ഞ വാക്കുകൾ ഓർത്തു.
“ഒറപ്പ് ഒന്നും ഞാൻ പറയുന്നില്ല…. ഞാൻ എന്തയാലും നാളെ വരുന്നുണ്ട് വീട്ടിലേക്ക്.. മമ്മിയോട് നല്ല എന്റെ ഫേവറേറ്റ് ഫുഡ് ഉണ്ടാക്കി വെക്കാൻ പറ….ബാക്കിയൊക്കെ പിന്നെ…. ”
വരാം എന്ന് പറഞ്ഞത് ഇങ്ങനെ ഒരു കാഴ്ച്ചയ്ക്ക് വേണ്ടി ആയിരുന്നോ എന്ന ചിന്ത അവന്റെ മനസ്സിൽ വലിഞ്ഞു മുറുകി.
കട്ട പിടിച്ച ചോരയുടെ മണം അവന്റെ മുക്കുകളിലേക്ക് തുളച്ചു കയറി.
ഫോറെൻസിക് വിഭാഗം ആളുകൾ ഒരു ഭാഗത്ത് തെളിവ് ശേഖരണം നടത്തുന്നുണ്ട്.
അവൻ പതിയെ ഉള്ളിലേക്ക് നടന്നു. മുഴുവൻ രക്തകളം. താൻ മുൻപ് കണ്ട് മറന്നു പോയെ അതെ രംഗം. അവൻ ഓർത്തു. ഭിത്തിയിൽ ചോരയുടെ കൈ പാടുകൾ.
അവിടെ ഒരിടത്തു മാത്യുവിന്റെ അടുത്ത ബന്ധുക്കൾ നിൽക്കുന്നത് കാണാം. അതിൽ ചിലർ ആദമിനെ വെറുപ്പോടെ നോക്കി നിന്നു.
ആദം മുകളിലെ മാത്യു വിന്റെ റൂം ലക്ഷ്യം ആക്കി നടന്നു.
റൂമിൽ എല്ലാം തല്ലിപൊളിഞ്ഞ മട്ടിൽ ആയിരുന്നു. കിടക്കിടക്കയിലും നിലത്തും ചോരപ്പുഴ ആയിരുന്നു. വീടിന്റെ ഒട്ടുമിക്ക സ്ഥലത്തും രക്തവർണം ആണ്..ചോരയുടെ വാടയും. നിലത്ത് മാത്യുവിന്റെ ഗിറ്റാർ പൊളിഞ്ഞു കിടക്കുന്നത് കാണാം. ആദം അവന്റെ പിറന്നാളിന് സമ്മാനിച്ച ഗിറ്റാർ. മാത്യു നന്നായി ഗിറ്റാർ വഴിക്കുമായിരുന്നു.
ആദമിന്റെ കണ്ണിൽ നിന്നും. വീണ്ടും കണ്ണുനീർ പൊടിഞ്ഞു വീണു.
ആദം….
അവന്റെ പുറകിൽ നിന്നും ഒരു പോലീസുകാരൻ വിളിച്ചു. അവൻ കണ്ണുകൾ തുടച്ചുകൊണ്ട് തിരിഞ്ഞു നോക്കി.
തന്നെ താഴെ “ഡേവിഡ്” സാർ വിളിക്കുന്നുണ്ട് ….
അതും പറഞ്ഞു കൊണ്ട് അയാൾ പോയി.
ആദം പതിയെ അവിടെ നിന്നും ഇറങ്ങി താഴേക്ക് ചെന്നു. അവിടെ ഒരു ചെയറിൽ ഒരു പോലീസുകാരൻ എന്ന് തോന്നിക്കുന്ന ആൾ ഇരിക്കുന്നത് കണ്ടു. യൂണിഫോമിൽ അല്ല. ഒരു ബ്ലാക്ക് ജാക്കറ്റ് ആണ് വേഷം.
ആ തന്നാണോ ആദം……
ചെയറിൽ ഇരിക്കുന്ന ആൾ ആദമിന്നോട് ചോദിച്ചു.
അവൻ അതേയെന്ന് തലയാട്ടി.
അയാൾ ചെയറിൽ നിന്നും. എഴുനേറ്റ് ആദമിന്റെ അടുത്തേക്ക് ചെന്നു. ഏകദേശം ആദമിന്റെ അത്രേം പൊക്കം ഉണ്ടായിരുന്നു അയാൾക്ക്.
ഞാൻ സർക്കിൾ ഇൻസ്‌പെക്ടർ “ഡേവിഡ്” അന്തോണി ഡേവിഡ്സൺ….