പറഞ്ഞു തിരലും ഡേവിഡ് കാഞ്ചി വലിച്ചു.
💥……ഡ്ട്ടും…….💥
ബുള്ളറ്റ് അയാളുടെ വയലിയുടെ കടന്നു പോയി…പിന്നിലെ ഗ്ലാസ്സിലേക്ക് കട്ട ചോര തെറിച്ചു… അത് ഗ്ലാസിലൂടെ ഒലിച്ചിറങ്ങി.
********** back to story ************
സമയം : 11:30 AM
20 മിനിറ്റ് നേരെത്തെ യാത്രകൊടുവിൽ ആദമിന്റെ ബൈക്ക് മാത്യുവിന്റെ വീടിനു മുൻപിൽ ആയി വന്നു നിന്നു. ചുറ്റും ആളുകളും പോലീസും ബന്ധുക്കളും എല്ലാകൂടെ ഉള്ള കാഴ്ചയായിരുന്നു അത്.
അവൻ ബൈക്ക് ഒരിടത്തു പാർക്ക് ചെയ്തു. ശേഷം വീട് ലക്ഷ്യം ആക്കി നടന്നു. വീടിന്റെ ചുറ്റും പോലീസ് സീൽ ചെയ്തിട്ടുണ്ട് അകത്തേക്ക് കയറാൻ ആർക്കും അനുവാദം ഇല്ല. ഏതാനും വേണ്ടപ്പെട്ടവർ ഒഴികെ. ആളുകൾ എല്ലാവരും പരസ്പരം അടക്കം പറയുന്നത് കേൾക്കാം. സാമാന്യം വലിയ ആഡംബര വീട് ആയിരുന്നു അത്.
അവൻ മുമ്പോട്ട് ഓരോ അടിയും എടുത്തുവച്ചു. അവന്റെ കാലുകൾ പതറുന്നത് പോലെ അവന് തോന്നി.
അവൻ വീടിന്റെ സീൽ ചെയ്ത ഭാഗത്ത് എത്തി ആ സീൽ ഉയർത്തി അതിലെ കയറാൻ നോക്കിയതും ഒരു പോലീസുകാരൻ അങ്ങോട്ട് ഓടിവന്നു.
ഡോ…തനിക്ക് കണ്ണ് കണ്ടുടെ…. അകത്തേക്ക് പ്രവേശനം ഇല്ല… ഇറങ്ങി പോടോ….
ആ പോലീസുകാരൻ ആദമിനോടായി കൈ ആട്ടി കൊണ്ട് പറഞ്ഞു.
അവൻ കൈ നേരെ വീടിന്റെ ഉള്ളിലേക്ക് ചുണ്ടി.
മ് മാ..മാത്യു…..
അവന്റെ വാക്കുകൾ മുറിഞ്ഞു പോയി.
അവൻ വീണ്ടും അങ്ങോട്ടു കയറാൻ നോക്കി.
നിനക്കൊന്നും പറഞ്ഞ മനസ്സിലാവില്ലെടാ…….
അതും പറഞ്ഞു കൊണ്ട് ആ പോലീസുകാരൻ ആദമിന്റെ നെഞ്ചിൽ പിടിച്ചു പുറകോട്ട് തള്ളി.
ആദം പുറകോട്ട് തെറിച്ചു വീണു.
വെറുതെ മനുഷ്യന് പണിയുണ്ടാകാൻ….ഓരോ നാശങ്ങൾ…
ആ പോലീസുകാരൻ പിറുപിറുത്തു.
ഡോ…… താൻ എന്ത് പണിയാടോ കാണിക്കുന്നേ….
പെട്ടെന്ന് വീടിന്റെ ഉള്ളിൽ നിന്നും ഒരു പോലീസുകാരൻ ഇറങ്ങി വന്നു കാവൽ കാരൻ ആയ പോലീസുകാരനോട് പറഞ്ഞു.
സാർ ഇവൻ അകത്തേക്ക്…..
അയാൾ പറഞ്ഞു നിർത്തി
ഡോ അവൻ “സാർ” വിളിച്ചിട്ട് വന്നതാ…ആ അവനെയാണോ താൻ….എന്നെകൊണ്ട് ഒന്നും പറയിക്കരുത്…. അകത്തേക്ക് കയറ്റി വിടടോ അവനെ…..
വന്ന പോലീസുകാരൻ ആദമിനെ തള്ളിയിട്ട പോലീസുകാരനോട് ശാഖാരിച്ചു.
ആദം അവിടെ നിന്നും എഴുനേറ്റ് കയ്യിൽ ആയ പോടീ തട്ടിമാറ്റി. അവന്റെ കൈമുട്ട് ചെറുതായി മുറിഞ്ഞിട്ടുണ്ട്.
ആ പോലീസുകാരൻ സീൽ എടുത്തു മാറ്റി.

Second part idu…. Ending polichu
Wow kidilam story man fantastic narration 😳😳 keep going ithinte baki ille
Adipoli story ithinte baki avide undo
🖐🏻 🖐🏻
. 🥲
🖐🏻 🖐🏻
. 🥲 .
🖐🏻 🖐🏻
🥲