അവൻ പതിയെ കട്ടിലിലേക്ക് വീണു. നല്ല ഉറക്കം വരുന്നുണ്ട് അവന്. അവന്റെ മുറിയിൽ മൊത്തം batman തുടങ്ങി നിരവധി സൂപ്പർഹീറോ പോസ്റ്റർ മതിലിൽ ഒട്ടിയിരിക്കുന്നത് കാണാം. ഷെൽഫുകളിൽ കുറെ മാങ്കയും ഡിസി മാർവെൽ തുടങ്ങി നിരവധി കോമിക് ബുക്ക്കളുടെയും കളക്ഷൻ അവിടെ ഉണ്ടായിരുന്നു.
അവൻ പതിയെ കണ്ണുകൾ അടച്ചു. പെട്ടന്ന് അവന്റെ കട്ടിലിലേക്ക് മാക്സ് ചാടി കേറി വന്നു എന്നിട്ട് അവന്റെ വയറിനു മേലെ വന്നു കിടന്നു. ആദം ഒരു കൈകൊണ്ട് അതിനെ തലോടി. പതിയെ രണ്ടാളും ഉറക്കത്തിലേക്ക് വഴുതി വീണു.
സമയം രാവിലെ 6:30 am
📳ട്രിങ്.. ട്രിങ്.. ട്രിങ്.. ട്രിങ്.. ട്രിങ്📳
ഉറക്കത്തിൽ ആയിരുന്ന ആദം ഫോൺ ബെൽ അടിക്കുന്നത് കേട്ട്. ഉറക്കത്തിൽ നിന്നും കണ്ണു തിരുമികൊണ്ട് എഴുന്നേറ്റു.
അവൻ കൈ എത്തിച്ചുകൊണ്ട് ഫോൺ എടുത്തു. ഒരു unknown number ആയിരുന്നു അത്.
ഹലോ…. -ആദം
ആദം റയാൻ അല്ലേ….. -📳
ഇത് ആരാ മനസ്സിലായില്ല…. -ആദം
Iam circle inspector “David”….. -📳
സാർ പറയു….. -ആദം
നിങ്ങലുടെ ഫ്രണ്ട് മാത്യുവും കുടുംബവും ഇന്നലെ രാത്രി കൊല്ലപ്പെട്ടു…. – 📳
നിങ്ങൾ ഒന്ന് അവരുടെ വീട് വരെ ഒന്ന് വരണം….ഹെലോ…. ഹെലോ…. -📳
ആദമിന്റെ ശബ്ദം നിലച്ചു. പോലീസുകാരൻ വീണ്ടും സംസാരിച്ചു പക്ഷെ ആദമിന്റെ കാതിൽ അതൊന്നും ചെന്നില്ല.
അവന്റെ ശരീരത്തിലൂടെ ഒരു മിന്നൽ കടന്നുപോയി. മസിലുകൾ കുഴഞ്ഞു പോകുന്ന ഒരു അവസ്ഥ. നെഞ്ചിടിപ്പ് കൂടി വന്നു. നെറ്റിയിലൂടെ വിയർപ്പ് തുള്ളികൾ ഒഴുകി വന്നു. മാത്യു മരണപെട്ടന്ന് അവന്റെ മനസ്സും തലച്ചോറും പതിയെ ഉൾകൊള്ളാൻ തുടങ്ങി. അവന്റെ നീല കൃഷ്ണമണി കണ്ണുകളിലെ ഞരമ്പുകൾ വലിഞ്ഞു മുറുകി ചോര വർണം കയറാൻ തുടങ്ങി കണ്ണ് പതിയെ നനയാനും.
അവന്റെ മുഖത്തിലൂടെ കണ്ണുനീർ പതിയെ ഉർന്നുവീണു. അവന്റെ ഞെഞ്ചിടിപ്പ് അവന്റെ തന്നെ കാതുകളെ വേട്ടയാടാൻ തുടങ്ങി.
അവൻ താഴെ മുട്ട് കുത്തി ഇരുന്നു. കണ്ണുനീർ ധാരയായി ഒഴുകിവന്നുകൊണ്ടേ ഇരുന്നു. അവൻ ഫ്ലോറിൽ തല്ലികൊണ്ട് കരയാൻ തുടങ്ങി. പതിയെ അത് ഉച്ചത്തിലേക്ക് വഴിമാറി.
ഏറെ നേരത്തിനു ശേഷം അവൻ പതിയെ എഴുനേറ്റു. മുഖം എല്ലാം കണ്ണിരായി ഒട്ടിപിടിച്ചിരിക്കുന്നു.
അവൻ പതിയെ ബെയ്‌സിന് ലക്ഷ്യം ആക്കി നടന്നു. ശേഷം മുഖം കഴുകി. റൂമിൽ പോയി ജാക്കറ്റ് എടുത്ത് ധരിച്ചു.