ഷാഡോ 1 [Hobbitwritter] 81

 

 

അത് കേട്ട് ആദം ഒന്ന് ചിരിച്ചു.

 

 

 

അപ്പോഴേക്കും വൈറ്റെർ ബിയറും ആയി വന്നു. ശേഷം അത് ടേബിളിൽ വച്ച ശേഷം പോയി. അവർ ബിയർ എടുത്ത് കുടിക്കാൻ തുടങ്ങി അവിടെ കൊണ്ട് വച്ച ചിക്കനും എടുത്ത് കഴിച്ചു. കുറെ നേരത്തെ സംസാരത്തിനോടുവിൽ ബിയർ കാലിയായി.അവർ ബില്ലും അടച്ചുകൊണ്ട് അവിടെ നിന്നും ഇറങ്ങി. നേരെ ആദമിന്റെ ഫ്ലാറ്റ് ലക്ഷ്യം ആക്കി ബൈക്ക് കുതിച്ചു.

 

 

കുറച്ചു നേരത്തെ ഓട്ടത്തിനൊടുവിൽ അവർ ഫ്ലാറ്റിന്റെ താഴെ ആയി ബൈക്ക് വന്നു നിറുത്തി.

 

 

 

എന്നാ ഒകെ…പിന്നെ നിന്നോട് വേറൊരു കാര്യം പറയാൻ മറന്നു. പപ്പയും മമ്മിയും ആയുള്ള പ്രശ്നം ഒക്കെ തീർന്നു…. -മാത്യു

 

 

 

ഏഹ്ഹ് എപ്പോ….. എന്നിട്ട് ആൾ വീട്ടിൽ ഉണ്ടോ….? -ആദം

അവന് അത് കേട്ടപ്പോൾ കുറെ സന്തോഷം ആയി. നാല് വർഷം ആയി മാത്യുവിന്റെ അമ്മയും അച്ഛനും വേറെ താമസം ആക്കിയിട്ട്. മാത്യു അവന്റെ മമ്മിടെ കൂടെയാണ്. ആദമിന് അവർ സ്വന്തം അച്ഛനും അമ്മയും പോലെയാണ്.

 

 

ആഹ്ഹ് ആൾ ഇന്ന് വന്നു കുറച്ച് ഡേയ്‌സ് ആയി പിണക്കം ഒക്കെ മാറീട്ട്…. ആ ഇന്ന് പപ്പേം മമ്മേം കൂടെ ആണ് നിന്റെ കാര്യം പറഞ്ഞെ….. -മാത്യു

 

 

 

എന്ത്…. -ആദം

 

 

എടാ വീട്ടിൽ വന്നു നിക്കാൻ…അവർക്കത് വല്യ സന്തോഷം ആവും…. -മാത്യു

 

ആദം ഒന്നും മിണ്ടിയില്ല…..

 

 

ടാ നീ എന്താ ഒന്നും മിണ്ടാത്തെ…. -മാത്യു

 

 

ഞാൻ ഒന്ന് ആലോചിക്കട്ടെ….. -ആദം

 

 

സത്യം….. -മാത്യു

 

 

ഒറപ്പ് ഒന്നും ഞാൻ പറയുന്നില്ല…. ഞാൻ എന്തയാലും നാളെ വരുന്നുണ്ട് വീട്ടിലേക്ക് മമ്മിയോട്‌ നല്ല എന്റെ ഫേവറേറ്റ് ഫുഡ്‌ ഉണ്ടാക്കി വെക്കാൻ പറ….ബാക്കിയൊക്കെ പിന്നെ…. -ആദം

 

 

ആഹു…. അത് കേട്ടാ മതി എനിക്ക്…. അപ്പൊ ഞാൻ പോട്ടെ ബാറ്റ്മാനെ… എന്നാ വേഗം പോയി സ്യുട്ട് ഇട്ട് എല്ലാവരെയും രക്ഷിക്കാൻ നോക്ക്‌…..🤧…നമുക്ക് ഒക്കെ വല്ലോം പറ്റിയാ ഈ സൂപ്പർ ഹീറോ ഒക്കെ കാണുവോ എന്തോ….. -മാത്യു

 

 

പെട്ടെന്ന് ആദം നിലത്ത് നിന്നും അവനെ തല്ലാൻ വല്ലോം കിട്ടുവോന്നു തപ്പി നോക്കിയതും. മാത്യു ബൈക്ക് വേഗം മുന്നോട്ട് എടുത്തു വിട്ടു…..

 

 

അപ്പൊ നാളെ കാണാം””’….. -മാത്യു

മാത്യു ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് പോയി.

 

 

ആദം ഒന്ന് ചിരിച്ചു. ശേഷം അവന്റെ ഫ്ലാറ്റ് ലക്ഷ്യം ആക്കി നടന്നു. ശേഷം ലിഫ്റ്റ് വഴി കേറി. മുറിയുടെ അരികിൽ എത്തി ഫ്ലാറ്റിന്റെ ഡോർ തുറന്നു കൊണ്ട് അകത്തു കയറി നേരെ അവന്റെ റൂമിലേക്ക് പോയി ജാക്കറ്റ് അയിച്ചു ഹാങ്ങ്‌ ചെയ്തു വച്ചു.

Leave a Reply

Your email address will not be published. Required fields are marked *