ഷാഡോ 1 [Hobbitwritter] 81

 

അത്… ഞാൻ… ഒന്ന് കാറ്റ് കൊള്ളാൻ… -ആദം

 

ഏഹ്ഹ്… എന്നിട്ട് കൊണ്ടോ….. -മാത്യു

 

 

എന്ത്…..?.. -ആദം

 

 

കാറ്റ്….. -മാത്യു

 

 

 

അവൻ മറുപടി ഒന്നും പറഞ്ഞില്ല.

 

 

 

സത്യം പറ നീ “batman” അല്ലേ….? -മാത്യു

 

 

 

ആടാ… ദേ സ്യുട്ട് ഇപ്പൊ അഴിച്ചു വച്ചേ ള്ളൂ… എന്തെ എടുക്കണോ… -ആദം

 

 

 

മ്മ്മ്മ്.. മ്മ്മ്.. എനിക്ക് മനസ്സിലായി… -മാത്യു

 

 

 

എന്ത്…. മനസ്സിലായിന്ന്… -ആദം

 

 

 

ഓഹ് ഇനിപ്പോ ഞാനായിട്ട് എന്തിനാ പറയുന്നേ… നീ വന്നു വണ്ടി കേറ്… 🤧 -മാത്യു

 

 

മാത്യു അവനെ ചോദ്യഭാവനെ നോക്കി 🤨

എന്നിട്ട് അവൻ ബൈക്കിന്റെ പുറകിൽ കയറി.

 

അവിടെ നിന്നും ബൈക്ക് നേരെ raven bar ലക്ഷ്യം ആക്കി നീങ്ങി… ഒരു 15 മിനിറ്റ് യാത്രയോടെ അവർ അവിടെയെത്തി.ബൈക്ക് അവിടെ ഒരിടത്തായി പാർക്ക്‌ ചെയ്ത ശേഷം ബാറിന്റെ ഉള്ളിലേക്ക് കയറി. നല്ലൊരു vip സീറ്റിൽ പോയി നിലയുറപ്പിച്ചു.

 

പെട്ടെന്ന് തന്നെ ഒരു വൈറ്റെർ അവരുടെ അടുത്തേക്ക് വന്നു.

 

 

നിനക്ക് എന്താ വേണ്ടേ….. -മാത്യു

 

 

 

എനിക്ക് ഒന്നും വേണ്ട….. -ആദം

 

 

 

എന്നാ ഒരു ബിയർ ആവാം….. -മാത്യു

 

 

Two bottle chilled “candyman” and c/c …..

മാത്യു ആ വൈറ്റെറോട് പറഞ്ഞു.

 

 

ആദം പിന്നെ ഒന്നും പറഞ്ഞില്ല.

 

 

 

നീ എന്താ ആകെ വല്ലാതെ ഇരിക്കുന്നെ.

 

 

 

ഇന്ന് പപ്പേടേം മമ്മിടേം അനുവേസറി ആയിരുന്നു….പക്ഷെ അവർ മാത്രം ഇന്നില്ല….അവരില്ലാതെ ഞാൻ ഈ ദിവസം കടന്നുപോയിട്ട് ഇന്നേക്ക് 10 വർഷം…. -ആദം

 

അവൻ തലതാഴ്ത്തികൊണ്ട് പറഞ്ഞു.

 

 

അത് സാരമില്ലടാ… കഴിഞ്ഞത് കഴിഞ്ഞു… നീന്റെ ഈ ഒറ്റയ്ക്കുള്ള താമസം ഒന്ന് മതിയാക്കി എന്റെ വീട്ടിൽ വന്നു നിക്കാൻ നിന്നോട് എത്ര വട്ടം ഞാൻ പറഞ്ഞു. മമ്മി ഇന്നുകൂടെ പറഞ്ഞെ ഉള്ളു നിന്റെ കാര്യം… എന്നെപോലെ തന്നെയാ മമ്മിക്ക് നിയ്യും…. ഇങ്ങനെ ഒറ്റയ്ക്ക് ഇരുന്നിട്ടാ നിനക്ക് ഇങ്ങനെ ആരുമില്ല എന്നൊക്കെ തോന്നുന്നേ….. -മാത്യു

 

 

 

അത് ശെരിയാവില്ലടാ….നിങ്ങളെ ഫാമിലിയിലേക്ക് ഇനി ഞാൻ കൂടെ വന്നാ.. അത് വേണ്ട അത് ശെരിയാവാതില്ല…. ആഹ് എനിക്ക് എപ്പോ വേണേലും അവിടെ വന്നു പോകാലോ എനിക്ക് അത് തന്നെ ധാരാളം… -ആദം

 

 

 

ആഹ്ഹ് എന്തേലും കാണിക്ക്… വെറുതെ എന്റെ വായിലെ വെള്ളം വറ്റാൻ…. -മാത്യു

Leave a Reply

Your email address will not be published. Required fields are marked *