ഷാഡോ 1 [Hobbitwritter] 91

± ഷാഡോ ±

സീസൺ 1 എപ്പിസോഡ് 1

 

ഈ കഥയിൽ പ്രധാനമായും ഹൈ ഫ്യുച്ചേറിസ്റ്റിക്ക് വേൾഡും ( high technology civilization ) പിന്നെ നമ്മുടെ കേരളത്തിലെ 2015 to 2085 കാലഘട്ടവും ആണ് പറയുന്നത്. പ്രധാനം ആയും മലയാളവും ഇംഗ്ലീഷും ആണ് ഡയലോഗ്സ് എല്ലാം. ഇതുവരെ നിങ്ങൾ കണ്ട് ശീലിച്ച മലയാളം ഫ്രയിമുകൾ ആയിരിക്കില്ല ലൊക്കേഷൻസ് and story visualization എല്ലാം എന്റെ മാത്രം ഭാവനയിൽ ഉള്ളതാണ്.like somebodys dream 👀

 

കഥയിൽ നല്ല രീതിയിൽ violence ഉണ്ട് നല്ല കട്ട ആക്ഷൻ ചോരകളി. ആക്ഷൻ ഫാന്റസി, sci-fi, mystery, horror, superhero, and some my own stuff, ഇതെല്ലാം അടങ്ങിയ ഒരു കഥയാണിത്.

അപ്പൊ എല്ലാം പറഞ്ഞപോലെ…വായിക്കുക അഭിപ്രായം പറയുക.

 

കഥ തുടരുന്നു….

 

വേർമ്ഹോളിലൂടെ പ്രകാശ വേഗതയിൽ ഒരു വലിയ ഭീമൻ സ്പേസ്ക്രാഫ്റ്റ് പോയികൊണ്ടിരിക്കുന്നു . അതിന് ചുറ്റുമുള്ളതെല്ലാം വലിഞ്ഞു മുറുകുന്നത് പോലെ ആയി കാണാം കൂടാതെ ടൈം സ്ലോ ആയ ഒരു അവസ്ഥ . സ്പേസ് ക്രാഫ്റ്റിന്റ ഇരുവശങ്ങളിലും രണ്ട് റിങ് കറങ്ങുന്നുണ്ട്. ഒന്ന് വലത്തോട്ട് ആണെകിൽ മറ്റൊന്ന് ഇടത്തോട്ട് എന്ന തോതിൽ. (Opposite rotation)

 

കുറച്ച് നേരം കഴിഞ്ഞപ്പോൾ വലിയ പ്രകാശത്തോടെ ആ സ്പേസ്ക്രാഫ്റ്റ് ഒരു interstellar സ്പേസിലേക് കയറി.

ദൂരെ ആയി വലിയ മെഗാസ്‌ട്രുക്ചറുകളോട് കൂടിയ വലിയ ഗ്രഹം കാണാം. ആ സ്പേസ് ക്രാഫ്റ്റ് ആ ഗ്രഹത്തെ ലക്ഷ്യം ആക്കി നീങ്ങി.

 

അല്പം നേരത്തോടെ ആ സ്പേസ്ക്രാഫ്റ്റ് ആ ഗ്രഹത്തിന്റ അടുത്തേക്ക് ഏകദെശം വന്നെത്തി.

 

 

പ്ലാനറ്റ് (Hetrix ADG16 )

 

 

ഹെട്രിസ് ഗ്രഹം ഭൂമിയിൽ നിന്നും 96 ട്രില്യൺ പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു.

 

വലിയ ഭീമൻ (megastructure) മെഗാസ്‌ട്രക്ചർ ആയ “Dyson sphere” ഡൈസൺ ഗോളം ഒരു പ്രേത്യേക 360°ആംഗിൾ രൂപത്തിൽ കറങ്ങുന്നുണ്ട്. അത് അവിടെ ഉള്ള ഉപഗ്രഹങ്ങളെയും സൂര്യനെയും ഹെട്രിസ് ഗ്രഹത്തെയും വലയം ചെയ്യുന്നുണ്ട്.

 

 

📌[ ഡൈസൺഗോളം അഥവാ “Dyson sphere” ഏലിയൻ എനർജി ശേഖരിക്കുന്ന മെഗാസ്ട്രക്ചറുകൾ ആണ് “Dyson sphere” ഇത് നക്ഷത്രങ്ങൾക്ക് ചുറ്റും കണ്ടെത്തിയിരിക്കാം ചിലപ്പോ മറ്റു പല ഊർജ ശേഖരണത്തിനും ഇത് ഉപയോഗിചെക്കാം ഇത് പ്രയോജനപ്പെടുത്തുന്നതിന് വലിയ (civilization type 1′ 2/3 ). അഥവാ വികസിത നാഗരികതകൾ കൂടാതെ അമാനുഷിക ശക്തികൾ കൈവരിച്ച നാഗരികതകൾക്ക്‌ മാത്രം നിർമ്മിക്കാൻ കഴിയുന്ന മെഗാസ്ട്രക്ചറുകൾ ആണ് “Dyson sphere” നിലവിൽ എന്നല്ല മനുഷ്യരാശിക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഒരു ടെക്നോളജി ആണ് ഇത് ഇപ്പൊ ഇതൊരു theory മാത്രം ആണ് കഥയിൽ അത് ഉപയോഗിക്കുന്നു. ]

Leave a Reply

Your email address will not be published. Required fields are marked *